AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: അതിതീവ്രമഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala red alert updates: കേരളത്തില്‍ നാളെ മൂന്ന് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടായിരിക്കും. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.

Kerala Rain Alert: അതിതീവ്രമഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 Oct 2026 | 02:23 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 25) മൂന്ന് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (ഒക്ടോബര്‍ 26) ഇടുക്കി, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടായിരിക്കും. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും.

നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഒക്ടോബര്‍ 26-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുമായിരിക്കും.

ഒക്ടോബര്‍ 27-ന് ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. എന്നാല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടും പുറപ്പെടുവിച്ചു. 28-ന് എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. അന്ന് ഒരു ജില്ലയിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 26 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Also Read: Ooty- Coonoor Landslide: ശക്തമായ മഴ; ഊട്ടി- കൂനൂർ മലയോര പാതയിൽ മണ്ണിടിച്ചിൽ, യാത്രക്കാർക്ക് ജാഗ്രത നിർദേശം

സൈറണുകള്‍ മുഴങ്ങും

ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വൈകുന്നേരം നാലിനും 4.30-നും ഇടയിലായി സൈറണുകള്‍ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാകണം.

English Summary

The India Meteorological Department has issued a Red Alert for select districts in Kerala on October 25 and 26, 2026, due to extremely heavy rain forecasts. Orange and Yellow Alerts have also been sounded across multiple districts from October 24 to 27.

Follow Us