AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

തിങ്കളാഴ്ച പുറത്തിറങ്ങിയാൽ ചായ പോലും കിട്ടില്ല! പാചകവാതക പ്രതിസന്ധിയിൽ സമരവുമായി ഹോട്ടൽ സംഘടന

Kerala Hotel Restaurant Association LPG Shortage Strike: സംസ്ഥാന ഹോട്ടൽ റെസ്റ്റോറൻ്റ് അസോസിയേഷൻ പ്രവ‍‍‍‍ർത്തക‍ർ നാളെ കൊച്ചിയിലെ ഐഒസി റീജിയണൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പാചകവാതകം ആവശ്യത്തിനനുസരിച്ച് ലഭ്യമാകാതായതോടെ ഹോട്ടലുകൾ നടത്തിപ്പിനുവേണ്ടി വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. എൽപിജി പ്രതിസന്ധ വന്നതോടെ നിരവധി ഹോട്ടലുകൾ അടച്ചുപ്പൂട്ടിയിരുന്നു

തിങ്കളാഴ്ച പുറത്തിറങ്ങിയാൽ ചായ പോലും കിട്ടില്ല! പാചകവാതക പ്രതിസന്ധിയിൽ സമരവുമായി ഹോട്ടൽ സംഘടന
Lpg ShortageImage Credit source: PTI Photos
Ashli C
Ashli C | Edited By: Jenish Thomas | Updated On: 18 Mar 2026 | 10:51 AM

എൽപിജി പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. തിങ്കളാഴ്ച കടകൾ തുറക്കില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. തിങ്കളാഴ്ച കടയടപ്പ് സമരം നടത്തുമെന്നും ഹോട്ടലുകൾ അവശ്യ സർവീസ് ആയി പ്രഖ്യാപിച്ച് ഗ്യാസ് ലഭ്യമാക്കണം എന്നുമാണ് സംഘടനയുടെ ആവശ്യം. നാളെ കൊച്ചിയിലെ ഐഒസി റീജിയണൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പാചകവാതകം ആവശ്യത്തിനനുസരിച്ച് ലഭ്യമാകാതായതോടെ ഹോട്ടലുകൾ നടത്തിപ്പിനുവേണ്ടി വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്.

മാത്രമല്ല ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭിക്കാതെ ആയതോടെ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാർത്ഥികളും മറ്റ് ആളുകളും ദുരിതത്തിൽ ആവുകയാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ പ്രദേശത്തെ വിവിധ ഹോസ്റ്റലുകളിലും വീടുകളിലും വാടകയ്ക്ക് താമസിക്കുന്നവർക്ക് ഭക്ഷണം ലഭിക്കാൻ ആയതോടെ ഇന്നലെ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ. പ്രദേശത്തുള്ള ബസ്സുകളും കണ്ടിനുകളും ഹോട്ടലുകളും ആശ്രയിച്ചാണ് വിദ്യാർത്ഥികളും ആ മറ്റ് സാധാരണക്കാരും ആഹാരം കഴിക്കുന്നത്.

ALSO READ:പാചകവാതകക്ഷാമം കടുക്കുമ്പോൾ അടുക്കളയിൽ കയറാൻ മടിയോ? ഓൺലൈനിൽ ഭക്ഷണത്തിന് ആവശ്യക്കാർ കൂടുന്നു

ഭക്ഷണ പ്രതിസന്ധിയും രൂക്ഷമായതോടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അധ്യാപകരുമായി ചർച്ച നടത്തി തുടർന്ന് ഇനിയുള്ള ഒരാഴ്ച എൻജിനീയറിങ് കോളേജിലെ ക്ലാസുകൾ ഓൺലൈൻ ആക്കാമെന്ന് അധ്യാപകർ ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.ഇതിനിടയിൽ പെട്രോൾ ഡീസൽ വില വർധിക്കുമെന്ന് സൂചന നിലനിൽക്കെ പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം കമ്പനികൾ നിർത്തലാക്കിയതായി റിപ്പോർട്ട്. ഇന്നലെ വിൽപ്പന ചുരുക്കുന്നതിന്റെ ഭാഗം കൂടിയായ നീക്കത്തിൽ പമ്പുടമകൾ പ്രതിസന്ധിയിലാകുന്നത് സർക്കാർ വാഹനങ്ങളുടെ അടക്കം ഇന്ധന ലഭ്യതയെ ബാധിച്ചേക്കും എന്നും സൂചന.

Follow Us