AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: അറിയാലോ ഓണം ബമ്പറാണ്! സമ്മാനത്തുക എത്ര തവണ മാറ്റിയെന്നറിയാമോ?

Onam Thiruvonam Bumper BR 111: How the First Prize Has Evolved Since 2016:കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് ഓണം ബമ്പര്‍ 2026 വിപണിയിലെത്തിയത്. 30 കോടി രൂപയാണ് ഈ വര്‍ഷത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ നാല് വര്‍ഷമായി 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തില്‍ ഇത്തവണ 5 കോടിയുടെ വര്‍ധനവാണ് വരുത്തിയത്. അതിനാല്‍ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്.

Onam Bumper 2026: അറിയാലോ ഓണം ബമ്പറാണ്! സമ്മാനത്തുക എത്ര തവണ മാറ്റിയെന്നറിയാമോ?
ഓണം ബമ്പര്‍ 2026 Image Credit source: Social Media
Shiji M K
Shiji M K | Updated On: 23 Jul 2026 | 10:57 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നാണ് ഓണം ബമ്പര്‍. ഓണം കഴിഞ്ഞ് ദിവസങ്ങളില്‍ക്കുള്ളില്‍ ബമ്പര്‍ നറുക്കെടുപ്പ് നടക്കും. കേരളത്തിന് പ്രധാനമായും അഞ്ച് ബമ്പര്‍ ലോട്ടറികളാണുള്ളത്, ഓണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണവ. ഇവയില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നല്‍കുന്നത് ഓണം ബമ്പറിനാണ്, കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന സമ്മാനത്തുകയില്‍ നിന്ന് വര്‍ധനവാണ് ഈ വര്‍ഷം വരുത്തിയിരിക്കുന്നത്.

ചരിത്രം തിരുത്തി കേരള ലോട്ടറി വകുപ്പ്

കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് ഓണം ബമ്പര്‍ 2026 വിപണിയിലെത്തിയത്. 30 കോടി രൂപയാണ് ഈ വര്‍ഷത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ നാല് വര്‍ഷമായി 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തില്‍ ഇത്തവണ 5 കോടിയുടെ വര്‍ധനവാണ് വരുത്തിയത്. അതിനാല്‍ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്.

സമ്മാനത്തുകയില്‍ വലിയ വര്‍ധനവ്

2016ല്‍ പത്ത് കോടി രൂപയായിരുന്നു ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 20 കോടിയുടെ വര്‍ധനവാണ് സമ്മാനത്തില്‍ ഓണം ബമ്പര്‍ കൈവരിച്ചിരിക്കുന്നത്. 2017ല്‍ പത്ത് കോടി 12 കോടിയാക്കി ഉയര്‍ത്തിരുന്നുവെങ്കില്‍ 2018ല്‍ വീണ്ടും പത്ത് കോടിയില്‍ തന്നെ ടിക്കറ്റ് പുറത്തിറക്കുകയായിരുന്നു സംസ്ഥാന ലോട്ടറി വകുപ്പ്. പിന്നീട് നാല് വര്‍ഷങ്ങളോളം വേണ്ടിവന്നു സമ്മാനത്തില്‍ തിരുത്തല്‍ വരുത്താന്‍.

2016 മുതല്‍ 2026 വരെയുള്ള ഒന്നാം സമ്മാനങ്ങള്‍

  • 2016 ല്‍ 10 കോടി
  • 2017 ല്‍ 12 കോടി
  • 2018 ല്‍ 10 കോടി
  • 2019 ല്‍ 12 കോടി
  • 2020 ല്‍ 12 കോടി
  • 2021 ല്‍ 12 കോടി
  • 2022 ല്‍ 25 കോടി
  • 2023 ല്‍ 25 കോടി
  • 2024 ല്‍ 25 കോടി
  • 2025 ല്‍ 25 കോടി
  • 2026 ല്‍ 30 കോടി

ടിക്കറ്റിനായി നെട്ടോട്ടം

ഇത്ര വലിയ സമ്മാനങ്ങള്‍ നല്‍കുന്നതുകൊണ്ട് തന്നെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും കാലാകാലങ്ങളായി വര്‍ധനവ് സംഭവിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകള്‍ ബമ്പര്‍ ലോട്ടറി എടുക്കുകയും സമ്മാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷവും ടിക്കറ്റ് വില്‍പനയില്‍ ചരിത്രനിരക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന് നടക്കും? ടിക്കറ്റെടുക്കാന്‍ ഇത്ര സമയമേ ഉള്ളൂ

ഓണം ബമ്പര്‍ സമ്മാനഘടന

  1. ഒന്നാം സമ്മാനം- 30 കോടി രൂപ
  2. രണ്ടാം സമ്മാനം- 1 കോടി രൂപ
  3. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ
  4. നാലാം സമ്മാനം- 5 ലക്ഷം രൂപ
  5. അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
  6. ആറാം സമ്മാനം- 5,000 രൂപ വീതം
  7. ഏഴാം സമ്മാനം- 2,000 രൂപ വീതം
  8. എട്ടാം സമ്മാനം- 1,000 രൂപ വീതം
  9. ഒന്‍പതാം സമ്മാനം- 500 രൂപ വീതം
  10. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

നറുക്കെടുപ്പ് എന്ന്?

സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഭവനില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാകും നറുക്കെടുപ്പ്. തീയതിയില്‍ മാറ്റമുണ്ടെങ്കില്‍ പിന്നീട് അറിയിക്കും.

(നിരാകരണം: ലോട്ടറിലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

The Kerala Onam Thiruvonam Bumper BR 111 offers one of the biggest lottery prizes in the state. This comparison looks at how the first prize has changed from 2016 to 2026, highlighting the increase in prize money over the years. The overview gives readers a clear picture of the evolution of Kerala’s flagship Onam Bumper Lottery.

Follow Us