Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന് നടക്കും? ടിക്കറ്റെടുക്കാന്‍ ഇത്ര സമയമേ ഉള്ളൂ
Kerala Lottery Onam Thiruvonam Bumper BR 111 Draw Date: 30 കോടി രൂപയാണ് 2026 ലെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം, ആദ്യമായാണ് 30 കോടി എന്ന സമ്മാനത്തുകയിലേക്ക് കേരളത്തിലെ ഒരു ലോട്ടറി ടിക്കറ്റ് എത്തുന്നത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയില്‍ തന്നെ ഇത്രയേറെ സമ്മാനത്തുകയുമായി മറ്റൊരു ലോട്ടറി ടിക്കറ്റ് ഇല്ലെന്ന് പറയാം. 30 കോടി മാത്രമല്ല, ഓണം ബമ്പര്‍ വഴി വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

ഓണം ബമ്പര്‍ 2026
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ബിആര്‍ 111 ലോട്ടറി വിപണിയിലെത്തിരിക്കുകയാണ്. കേരളത്തിന്റെ ബമ്പര്‍ ലോട്ടറികളില്‍ പ്രമുഖനാണ് ഓണം ബമ്പര്‍. നിത്യേന പല പേരുകളില്‍ കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ടെങ്കിലും ബമ്പര്‍ ലോട്ടറികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഓണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍. ഇവ വഴി വലിയ സമ്മാനങ്ങളാണ് സംസ്ഥാന ലോട്ടറി വകുപ്പ് വിതരണം ചെയ്യുന്നത്. പത്ത് കോടി മുതല്‍ 30 കോടി വരെയാണ് ബമ്പര്‍ ലോട്ടറികളുടെ സമ്മാനത്തുക.
30 കോടി രൂപയാണ് 2026 ലെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം, ആദ്യമായാണ് 30 കോടി എന്ന സമ്മാനത്തുകയിലേക്ക് കേരളത്തിലെ ഒരു ലോട്ടറി ടിക്കറ്റ് എത്തുന്നത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയില്‍ തന്നെ ഇത്രയേറെ സമ്മാനത്തുകയുമായി മറ്റൊരു ലോട്ടറി ടിക്കറ്റ് ഇല്ലെന്ന് പറയാം. 30 കോടി മാത്രമല്ല, ഓണം ബമ്പര്‍ വഴി വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ സമ്മാനഘടന ഒന്ന് പരിശോധിച്ചാലോ?
ഓണം ബമ്പര്‍ ഭാഗ്യക്കുറി സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ
- നാലാം സമ്മാനം- 5 ലക്ഷം രൂപ
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
- ആറാം സമ്മാനം- 5,000 രൂപ വീതം
- ഏഴാം സമ്മാനം- 2,000 രൂപ വീതം
- എട്ടാം സമ്മാനം- 1,000 രൂപ വീതം
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ
ഓണം നറുക്കെടുപ്പ് എന്ന് എവിടെ വെച്ച്?
സെപ്റ്റംബര്‍ 26 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി ബമ്പര്‍ ലോട്ടറികളുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 26 ഓടെ കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമെല്ലാം ആകുന്നതാണ്.
Also Read: Onam Bumper 2026: ഓണം ബമ്പര്‍ വഴി എത്ര പേര്‍ക്ക് സമ്മാനം ലഭിക്കും; ടിക്കറ്റെടുത്താല്‍ നഷ്ടമില്ല
എന്നാല്‍ ഒന്നും രണ്ടും പേര്‍ക്കല്ല ഓണം ബമ്പറിന്റെ സമ്മാനങ്ങള്‍ ലഭിക്കുക, മറിച്ച് ഒട്ടനവധി ആളുകള്‍ക്കാണ്. ഓരോ സമ്മാനങ്ങളും എത്ര പേര്‍ക്ക് ലഭിക്കുമെന്ന് നോക്കിയാലോ?
- ഓണം ബമ്പര്‍ ഒന്നാം സമ്മാനം 30 കോടി രൂപ- ഒരാള്‍ക്ക്
- രണ്ടാം സമ്മാനം 1 കോടി രൂപ- 20 പേര്‍ക്ക്
- മൂന്നാം സമ്മാനം 25 ലക്ഷം- 20 പേര്‍ക്ക
- നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ- പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം 2 ലക്ഷം രൂപ- പത്ത് പേര്‍ക്ക്
- ആറാം സമ്മാനം 5000 രൂപ- 54,000 ത്തോളം പേര്‍ക്ക്
- ഏഴാം സമ്മാനമായ രണ്ടായിരം രൂപ- 81,000 ത്തോളം പേര്‍ക്ക്
- എട്ടാം സമ്മാനം 1000 രൂപ- 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം 500 രൂപ- 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ- 9 പേര്‍ക്ക്
(നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
The Kerala Lottery Onam Thiruvonam Bumper BR 111 draw is one of the most anticipated lottery events of the year. Participants can check the official draw date, time, and venue before the results are announced. The draw will be conducted under the supervision of the Kerala State Lotteries Department.