AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ വഴി എത്ര പേര്‍ക്ക് സമ്മാനം ലഭിക്കും; ടിക്കറ്റെടുത്താല്‍ നഷ്ടമില്ല

Onam Bumper 2026 BR 111 Lottery: Prize Structure, Crorepati Winners and More: ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഇത്തവണ ലോട്ടറി വകുപ്പ് നടത്തിയിരിക്കുന്നത്. ഒന്നാം സമ്മാനമായി 30 കോടി നല്‍കുന്നു എന്നതാണ് നഓണം ബമ്പറിന്റെ പ്രത്യേകത. ഇത്രയും വലിയ സമ്മാനത്തുകയുമായി രാജ്യത്ത് ആദ്യമായാണ് ഒരു ലോട്ടറി ടിക്കറ്റ് പുറത്തെത്തുന്നത്, ഇതുവഴി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളം.

Onam Bumper 2026: ഓണം ബമ്പര്‍ വഴി എത്ര പേര്‍ക്ക് സമ്മാനം ലഭിക്കും; ടിക്കറ്റെടുത്താല്‍ നഷ്ടമില്ല
ഓണം ബമ്പര്‍ 2026 Image Credit source: Social Media
Shiji M K
Shiji M K | Published: 20 Jul 2026 | 01:45 PM

ഓണം ബമ്പര്‍ ടിക്കറ്റെടുത്തോ നിങ്ങള്‍? ഒന്നും രണ്ടും പേര്‍ക്കല്ല, ഓണം ബമ്പര്‍ വഴി അത്യുഗ്രന്‍ സമ്മാനങ്ങള്‍ ലഭിക്കാന്‍ പോകുന്നത്. ഓരോ സമ്മാനവും ഒന്നിലധികം ആളുകള്‍ക്ക് നേടാനുള്ള അവസരമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഒരുക്കുന്നത്. 500 രൂപ മുടക്കി ടിക്കറ്റെടുക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും ഓണം ബമ്പര്‍ വഴി സമ്മാനം സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഈ വര്‍ഷം ഒരു ഭാഗ്യപരീക്ഷണം നടത്താന്‍ നിങ്ങളും തയാറാണോ?

ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഇത്തവണ ലോട്ടറി വകുപ്പ് നടത്തിയിരിക്കുന്നത്. ഒന്നാം സമ്മാനമായി 30 കോടി നല്‍കുന്നു എന്നതാണ് നഓണം ബമ്പറിന്റെ പ്രത്യേകത. ഇത്രയും വലിയ സമ്മാനത്തുകയുമായി രാജ്യത്ത് ആദ്യമായാണ് ഒരു ലോട്ടറി ടിക്കറ്റ് പുറത്തെത്തുന്നത്, ഇതുവഴി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളം.

ഓണം ബമ്പര്‍ ഭാഗ്യക്കുറി സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ
  • നാലാം സമ്മാനം- 5 ലക്ഷം രൂപ
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
  • ആറാം സമ്മാനം- 5,000 രൂപ വീതം
  • ഏഴാം സമ്മാനം- 2,000 രൂപ വീതം
  • എട്ടാം സമ്മാനം- 1,000 രൂപ വീതം
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

എന്നാല്‍ ഈ സമ്മാനങ്ങളൊന്നും ഒരാള്‍ക്ക് മാത്രം ലഭിക്കുന്നതല്ല, ഒട്ടനവധി പേരിലേക്കാണ് ഓരോ സമ്മാനങ്ങളും എത്താന്‍ പോകുന്നത്. ഒന്നാം സമ്മാനം 30 കോടിക്ക് മാത്രമേ ഒരൊറ്റ അവകാശി മാത്രം ഉണ്ടായിരിക്കുകയുള്ളൂ. എത്ര പേര്‍ക്ക് വീതമാണ് ഓണം ബമ്പര്‍ വഴി സമ്മാനങ്ങള്‍ ലഭിക്കുക എന്ന് നോക്കാം.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ എടുക്കേണ്ടേ നമുക്ക്? ആദ്യം സമ്മാനങ്ങളൊന്ന് അറിഞ്ഞുവെക്കാം

എത്ര പേര്‍ക്ക് സമ്മാനം ലഭിക്കും?

  1. ഓണം ബമ്പര്‍ 2026 ന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ ഒരാള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
  2. രണ്ടാം സമ്മാനം 1 കോടി രൂപ 20 പേര്‍ക്ക് ലഭിക്കും.
  3. മൂന്നാം സമ്മാനം 25 ലക്ഷം 20 പേര്‍ക്ക് കിട്ടും.
  4. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ പത്ത് പേര്‍ക്കാണ് നല്‍കുന്നത്.
  5. അഞ്ചാം സമ്മാനം 2 ലക്ഷം രൂപയ്ക്കും പത്ത് അവകാശികള്‍ ഉണ്ടാകും.
  6. ആറാം സമ്മാനം 5000 രൂപ 54,000 ത്തോളം പേര്‍ക്ക് ലഭിക്കുന്നതാണ്.
  7. ഏഴാം സമ്മാനമായ രണ്ടായിരം രൂപയ്ക്ക് 81,000 ത്തോളം ആളുകളാണ് അവകാശികള്‍.
  8. എട്ടാം സമ്മാനം 1000 രൂപ 1,24,200 പേര്‍ക്കുള്ളതാണ്.
  9. ഒന്‍പതാം സമ്മാനം 500 രൂപയാണ്. ഇത് 2,75,400 പേര്‍ക്ക് ലഭിക്കും.
  10. 5 ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. 9 പേര്‍ക്കാണ് സമാശ്വാസ സമ്മാനത്തിന് അര്‍ഹത.

(നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

The Kerala Onam Bumper BR 111 Lottery 2026 features a massive prize pool with lakhs of winning tickets. Besides the Rs 30 crore jackpot, several other high-value prizes will create multiple crorepatis. Here’s a detailed look at the prize structure and the number of expected winners.

Follow Us