AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എവിടെ വെച്ച്? തീയതിയില്‍ മാറ്റം വരുമോ…

Where Will the Kerala Lottery Onam Thiruvonam Bumper BR 111 Draw Be Held? കഴിഞ്ഞ വര്‍ഷം 25 കോടി രൂപയായിരുന്നു ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. എന്നാല്‍ ഈ വര്‍ഷം സമ്മാനത്തുക 30 കോടിയിലേക്ക് ഉയര്‍ത്തിയത് ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്. മൂന്നാം സമ്മാനം 50 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി കുറച്ചിട്ടുമുണ്ട്.

Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എവിടെ വെച്ച്? തീയതിയില്‍ മാറ്റം വരുമോ…
ഓണം ബമ്പര്‍ ലോട്ടറി Image Credit source: Social Media
Shiji M K
Shiji M K | Published: 22 Jul 2026 | 11:15 AM

30 കോടി രൂപ ഒന്നാം സമ്മാനവുമായി ഓണം ബമ്പര്‍ ബിആര്‍ 111 ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. വില്‍പന ആരംഭിച്ച് ആദ്യ ദിനത്തില്‍ തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 2025ല്‍ ആദ്യ ദിനത്തില്‍ 3,17,850 ടിക്കറ്റുകളായിരുന്നു വിറ്റുപോയത്, അവിടെ നിന്നും വലിയ മുന്നേറ്റമാണ് ഓണം ബമ്പര്‍ ഈ വര്‍ഷം നടത്തിയത്. ആദ്യ ദിന വില്‍പനയില്‍ 2025 നെ അപേക്ഷിച്ച് 5,54,690 ടിക്കറ്റുകളുടെ വര്‍ധനവുണ്ടായി. ആദ്യ ഘട്ട വില്‍പനയ്ക്കായി 20 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് വിപണിയിലെത്തിച്ചത്.

കഴിഞ്ഞ വര്‍ഷം 25 കോടി രൂപയായിരുന്നു ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. എന്നാല്‍ ഈ വര്‍ഷം സമ്മാനത്തുക 30 കോടിയിലേക്ക് ഉയര്‍ത്തിയത് ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്. മൂന്നാം സമ്മാനം 50 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി കുറച്ചിട്ടുമുണ്ട്.

ഓണം ബമ്പര്‍ ഭാഗ്യക്കുറി സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ
  • നാലാം സമ്മാനം- 5 ലക്ഷം രൂപ
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
  • ആറാം സമ്മാനം- 5,000 രൂപ വീതം
  • ഏഴാം സമ്മാനം- 2,000 രൂപ വീതം
  • എട്ടാം സമ്മാനം- 1,000 രൂപ വീതം
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

എത്ര പേര്‍ക്ക് സമ്മാനം ലഭിക്കും?

  1. ഓണം ബമ്പര്‍ ഒന്നാം സമ്മാനം 30 കോടി രൂപ- ഒരാള്‍ക്ക്
  2. രണ്ടാം സമ്മാനം 1 കോടി രൂപ- 20 പേര്‍ക്ക്
  3. മൂന്നാം സമ്മാനം 25 ലക്ഷം- 20 പേര്‍ക്ക്
  4. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ- പത്ത് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ- പത്ത് പേര്‍ക്ക്
  6. ആറാം സമ്മാനം 5000 രൂപ- 54,000 ത്തോളം പേര്‍ക്ക്
  7. ഏഴാം സമ്മാനമായ രണ്ടായിരം രൂപ- 81,000 ത്തോളം പേര്‍ക്ക്
  8. എട്ടാം സമ്മാനം 1000 രൂപ- 1,24,200 പേര്‍ക്ക്
  9. ഒന്‍പതാം സമ്മാനം 500 രൂപ- 2,75,400 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ- 9 പേര്‍ക്ക്

Also Read: Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന് നടക്കും? ടിക്കറ്റെടുക്കാന്‍ ഇത്ര സമയമേ ഉള്ളൂ

നറുക്കെടുപ്പ് എന്ന്?

ഓണം കഴിഞ്ഞ് ആഘോഷങ്ങളെല്ലാം അവസാനിച്ചതിന് ശേഷം സെപ്റ്റംബര്‍ 26 ശനിയാഴ്ചയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീയതിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ ലോട്ടറി വകുപ്പ് പിന്നീട് അറിയിക്കുന്നതാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും നറുക്കെടുപ്പ് നടക്കുന്നത്. സാധാരണ ലോട്ടറികളെല്ലാം ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുമ്പോള്‍ കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍ മാത്രം, ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുക്കും.

നറുക്കെടുപ്പ് എവിടെ വെച്ച് നടക്കും?

തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ വെച്ചാണ് നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ലോട്ടറികളും ഇവിടെ വെച്ച് തന്നെയാണ് നറുക്കെടുക്കാറുള്ളത്. ഓണം ബമ്പര്‍ പോലുള്ള വലിയ തുക സമ്മാനമുള്ള ലോട്ടറികള്‍ നറുക്കെടുമ്പോള്‍, സാധാരണയായി കേരളത്തിന്റെ ധനമന്ത്രിയും ഭാഗമാകാറുണ്ട്.

(നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

The Kerala Lottery Onam Thiruvonam Bumper BR 111 draw is one of the most awaited lottery events of the year. Many ticket holders are eager to know the official draw venue and whether the announced draw date will change. The Kerala State Lotteries Department is expected to conduct the draw as per the notified schedule unless an official revision is announced.

Follow Us