AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Cabinet Swearing Ceremony: കംപ്ലീറ്റ് ന്യൂ ലുക്ക്! കേരളത്തിൽ ഇനി പുതുയുഗം; വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും

Kerala UDF Cabinet Swearing Ceremony 2026; കേരളം ഉറ്റനോക്കിയ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും എത്തും. ചടങ്ങിനെ തുടർന്ന കനത്ത സുരക്ഷയിലാണ് തലസ്ഥാനം ന​ഗം. ​ഗതാ​ഗത നിയന്ത്രണം ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങ് നടക്കുന്ന വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്.

Kerala Cabinet Swearing Ceremony: കംപ്ലീറ്റ് ന്യൂ ലുക്ക്! കേരളത്തിൽ ഇനി പുതുയുഗം; വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും
V D Satheesan, Kerala GovernorImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 May 2026 | 06:45 AM

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്ന് അധികാരമേൽക്കും (V D Satheesan Swearing Ceremony). പതിനാല് പുതുമുഖങ്ങൾ ഉൾപ്പെടെ ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കേരളം ഉറ്റനോക്കിയ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും എത്തും. ചടങ്ങിനെ തുടർന്ന കനത്ത സുരക്ഷയിലാണ് തലസ്ഥാനം ന​ഗം. ​ഗതാ​ഗത നിയന്ത്രണം ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ചടങ്ങ് നടക്കുന്ന വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.

ALSO READ: ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു; മന്ത്രിസഭയില്‍ ഇടം നേടാതെ പോയ പ്രമുഖര്‍

സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ കാബിനറ്റിൽ വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. ആശ പ്രവർത്തകരുടെ ഓണറേറിയം കൂട്ടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. കൊച്ചി മാതൃകയിൽ സംസ്ഥാനത്താകെ ഇന്ദിര കാന്റീൻ, കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര തുടങ്ങി നിരവധി വാ​ഗ്ദാനങ്ങളിൽ ആദ്യ ചുവടുവയ്പ്പ് ഇന്നുണ്ടായേക്കും. മന്ത്രിമാർക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് ഉഭയകക്ഷിയിൽ ധാരണയായിട്ടുണ്ട്. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പല തർക്കങ്ങൾക്കും തീരുമാനമായിട്ടില്ല. അനൂപ് ജേക്കബും മാണി സി കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നാണ് ചർച്ച ചെയ്തിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ അനൂപിനും കാപ്പനും എതിർപ്പുണ്ട്. എന്തായാലും അനൂപ് ആദ്യം സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കെ മുരളീധരന് ഒടുവിൽ ആരോ​ഗ്യ വകുപ്പ്

വകുപ്പ് വിഭജനത്തിന് പിന്നാലെ ഇടഞ്ഞ നിന്ന കെ മുരളീധരന് മുന്നിൽ വഴങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് അപ്രതീക്ഷിതമായി വകുപ്പ് മാറ്റമുണ്ടായത്.

​തലസ്ഥാനത്ത് ഗതാ​ഗത നിയന്ത്രണം

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാ​ഗമായി, ഇന്ന് തിരുവനന്തപുരം ന​ഗരത്തിൽ വൻ ​ഗതാ​ഗത ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി നഗരത്തിൽ രാവിലെ ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളും സജീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം.

അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ സമയത്തിന് മുമ്പോ യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Englush Summary:

Marking a historic generational shift in Kerala’s political landscape After 10 years. New UDF Government With 20 Minister led by Chief Minister-designate V D Satheesan, will be sworn into office together today.

Follow Us