Kerala CM Race Live : വിഡിയോ, കെസിയോ അതോ ആർസിയോ? കേരളം കാത്തിരിക്കുന്ന പ്രഖ്യാപനം നാളെ
Kerala Next Chief Minister Race Live VD Satheesan VS KC Venugopal VS Ramesh Chennithala : അന്തിമ ചർച്ചയ്ക്ക് വേദിയായി രാജ്യതലസ്ഥാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ചർച്ച നടത്തിരുന്നു. വിഡി സതീശൻ എന്ന് സൂചന.

Kerala CM Race Live
LIVE NEWS & UPDATES
-
Congress Legislative Party Meeting: നാളെ കോൺഗ്രസ് നിയമസഭ കക്ഷിയോഗം
കോൺഗ്രസിൻ്റെ നിയമസഭ കക്ഷിയോഗം നാളെ കെപിസിസി ആസ്ഥാനത്ത് നടക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. എല്ലാ എംഎൽഎമാരും കെപിസിസി നിർദേശം നൽകി
-
Kerala CM Announcement Update : ആരാണെന്ന് തീരുമാനമാകാതെ രാഹുൽ-ഖാർഗെ യോഗം
മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാനുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ചർച്ച അവസാനിച്ചെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല. ഏകദേശം ഒന്നര മണിക്കൂർ നേരം കൂടിക്കാഴ്ച നീണ്ട് നിന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം മാത്രം ഉണ്ടായില്ല.
-
Kerala CM Announcement : ഇന്ന് ഇനി ഇല്ല, പ്രഖ്യാപനം നാളെ
കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആര് എന്ന അറിയാൻ ഇനി ഒരു രാത്രിയും കൂടി കാത്തിരിക്കണം. മുഖ്യമന്ത്രി പ്രഖ്യാപനം നാളെ എന്ന് അറിയിച്ച് എഐഎസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ഡൽഹിയിൽ മാധ്യമങ്ങളോട് അറിയിച്ചു.
ആരാകും കേരളത്തെ നയിക്കുക? മലയാളക്കര ഒന്നടങ്കം രാജ്യതലസ്ഥാനത്തേക്ക് കണ്ണുംനട്ട് നിൽക്കുന്നു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിട്ടുള്ള ചർച്ചയ്ക്ക് അവസാനമായി. രാഹുലും ഖർഗെയുമായി ചർച്ച അവസാനിച്ചെങ്കിലും വിഡി സതീശനോ, കെ സി വേണുഗോപാലോ, രമേശ് ചെന്നിത്തലയോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.