AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM Race: എംഎല്‍എമാരെല്ലാം തിരുവനന്തപുരത്തേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്, നാളെ സത്യപ്രതിജ്ഞ?

Congress Chief Minister Decision Expected Today: ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ ആരെല്ലാം എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും. ഉച്ചക്ക് ഒരു മണിയോടെ ആയിരിക്കും യോഗം ചേരുന്നത്. യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി ആരെന്ന വിവരം അടങ്ങിയ മുദ്രവെച്ച കവര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ ദാസ്മുന്‍ഷിക്ക് കൈമാറും.

Kerala CM Race: എംഎല്‍എമാരെല്ലാം തിരുവനന്തപുരത്തേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്, നാളെ സത്യപ്രതിജ്ഞ?
കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല Image Credit source: PTI
Shiji M K
Shiji M K | Updated On: 14 May 2026 | 07:30 AM

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ വെച്ചായിരിക്കും യോഗം. മുഖ്യമന്ത്രി പ്രഖ്യാപനം കഴിഞ്ഞ് ശനിയോ തിങ്കളോ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നേക്കാം.

ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ വ്യക്തത വന്നുകഴിഞ്ഞാല്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തും. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുഡിഎഫ് ഘടകകക്ഷി പാര്‍ട്ടി എംഎല്‍എമാരും തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ശനി അല്ലെങ്കില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം ദിവസമാണിപ്പോള്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ വ്യക്തത വരാന്‍ പോകുന്നത്.

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ ആരെല്ലാം എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും. ഉച്ചക്ക് ഒരു മണിയോടെ ആയിരിക്കും യോഗം ചേരുന്നത്. യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി ആരെന്ന വിവരം അടങ്ങിയ മുദ്രവെച്ച കവര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ ദാസ്മുന്‍ഷിക്ക് കൈമാറും.

കഴിഞ്ഞ ദിവസത്തോടെ മുഖ്യമന്ത്രി നിര്‍ണയത്തില്‍ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായിരുന്നു. ഖാര്‍ഗെയുള്ള വസതിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടന്നിരുന്നുവെങ്കിലും അതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നേതാക്കള്‍ തയാറായില്ല. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപനം മെയ് പതിനാലിന് നടക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് നേതാക്കളെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. വിഡി സതീശന് നറുക്ക് വീഴുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ജനവികാരം മാനിച്ച് അനുകൂലമായ നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്ന് പാര്‍ട്ടി അണികളും വിശ്വസിക്കുന്നു.

Also Read: Kerala CM Race: കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ അറിയാം; വ്യക്തമാക്കി ജയറാം രമേശ്

ലീഗ് ഇന്ന് വീണ്ടും യോഗം ചേരും

മുഖ്യമന്ത്രി നിര്‍ണയത്തില്‍ ചര്‍ച്ചകളുമാായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ മന്ത്രിമാരെ തീരുമാനിക്കാന്‍ മുസ്ലിം ലീഗും പ്രത്യേക യോഗങ്ങള്‍ നടത്തുന്നുണ്ട്. ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമായിരിക്കും യോഗമെന്നാണ് വിവരം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ചാണ് യോഗം നടക്കുക.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. വോട്ട് ചെയ്ത ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകണമെന്നും ലീഗ് പറഞ്ഞു.

അതേസമയം, കേരളത്തില്‍ എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ച സംഭവങ്ങള്‍ വരെ ഉണ്ടായി. സംസ്ഥാനത്തുടനീളം വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

English Summary

Congress is likely to announce its Chief Minister candidate today during the Congress Legislature Party meeting scheduled in Thiruvananthapuram. The meeting is expected to play a crucial role in finalizing the party’s leadership decision.

Follow Us