Kerala Monsoon Rains Live : കാലവർഷം കനക്കുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം
Kerala Monsoon Rains Live Updates in Malayalam : മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവർഷം കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. കാലവർഷം ആരംഭിച്ചതോടെ ആറ് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
LIVE NEWS & UPDATES
-
Wayanad Alert : കനത്ത മഴ, മേപ്പാടിയിൽ നിയന്ത്രണം
കനത്ത മഴയെ തുടർന്ന് വയനാട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് മേപ്പാടി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. റിസോർട്ട് ഹോം സ്റ്റേകൾ തുറക്കരുതെന്ന് നിർദേശം നൽകി
-
Kerala Rain Updates : വടക്കൻ കേരളത്തിൽ മഴ കനക്കുന്നു
കാലവർഷം കനക്കുന്നു, വടക്കൻ കേരളത്തിൽ നാളെ റെഡ് അലർട്ട്
-
തീവ്രമഴ മുന്നറിയിപ്പ്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നടപടി. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമായിരിക്കില്ല. Read more
-
Kerala Rain Alert : മഴ കനക്കുന്നു റെഡ് പ്രഖ്യാപിച്ചു
നാളെ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
-
അണക്കെട്ടുകളിലെ ജലനിരപ്പ്
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചനം) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം – Daily Water Levels of Major Dams/Reservoirs (IRRIGATION) in Kerala (05/06/2026) 11.00 AM pic.twitter.com/mZX6RmICGv
— Kerala State Disaster Management Authority (@KeralaSDMA) June 5, 2026
-
മഴ കുറവാണ്
150 വർഷത്തെ ഏറ്റവും കുറഞ്ഞ മഴയാണ് ഇത്തവണ രേഖപ്പെടുത്താൻ സാധ്യത
-
കാട്ടാക്കടയിൽ വീട് ഇടിഞ്ഞു വീണു
കനത്ത മഴയിൽ തിരുവനന്തപുരം കാട്ടാക്കടയിൽ വീട് ഇടിഞ്ഞു വീണു. ആളാപായം ഒന്നുമില്ല.
-
കാലവർഷം ഇങ്ങെത്തി, ഇത് അറിയാതെ പോകരുത്
തെക്ക് പടിഞ്ഞാറൻ കാലവർഷം എത്തി. ഇനി മഴക്കാലത്ത് ഇവ ശ്രദ്ധിക്കാൻ വിട്ടു പോകരുത്
-
ശക്തമായ കാറ്റിന് സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഏഴാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
-
Kerala Monsoon Updates : കേരളത്തിന് പുറമെ മാഹി, തമിഴ്നാട്, കർണാടക എന്നിവടങ്ങളിലേക്കും കാലവർഷം വ്യാപിച്ചു
തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിൻ്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചതായാണ് അറിയിപ്പിൽ പറയുന്നത്.
-
Kerala Rain Alert Updates : വിവധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു
എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
-
അൽപം വൈകി എങ്കിലും കാലവർഷം ഇങ്ങെത്തി
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ മൂന്ന് ദിവസം വൈകിയാണ് കാലവർഷം എത്തിയിരിക്കുന്നത്. Read More
അങ്ങനെ രാജ്യത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം എത്തി. കേരളം ലക്ഷദ്വീപ് തീരങ്ങളിലേക്ക് കാലവർഷമെത്തിയതോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കാലവർഷം എത്തിയതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
English Summary
IMD Confirms South West Monsoon in Kerala. Heavy Rain Alert Announced Six districts in the State. More Rain Expected Coming Days
Published On - Jun 04,2026 2:54 PM