Kerala Vishu Bumper 2026: കേരള വിഷു ബമ്പര്‍ നറുക്കെടുപ്പ് മെയ് 23ന്; 12 കോടിയുടെ ഫലം എപ്പോള്‍ അറിയാം?
When Is Kerala Vishu Bumper Lottery 2026 Draw Full Prize Details Here: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് മെയ് 23ന് ശനിയാഴ്ച നടക്കും. 12 കോടി മുതല്‍ 300 രൂപ വരെ ഒട്ടനവധി സമ്മാനങ്ങള്‍ വിഷു ബമ്പറിനുണ്ട്. 44 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിഷു ബമ്പറിന്റേത് വിറ്റുപോയത്. നറുക്കെടുപ്പിന് മുമ്പ് ടിക്കറ്റ് വില്‍പന തകൃതിയാകും എന്ന പ്രതീക്ഷയിലാണ് ലോട്ടറി വില്‍പനക്കാര്‍.
കേരള ലോട്ടറി വകുപ്പ് ഒട്ടേറെ ബമ്പര്‍ ലോട്ടറികള്‍ പുറത്തിറക്കുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് വിഷു ബമ്പര്‍, ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ദിവസേന നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെയാണ് ഭാഗ്യക്കുറി വകുപ്പ് ബമ്പര്‍ ലോട്ടറികള്‍ പുറത്തിറക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. കേരളത്തിലുള്ളവരെ മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും ബമ്പര്‍ ആകര്‍ഷിക്കുന്നുണ്ട്.
വിഷു ബമ്പര്‍ ഭാഗ്യക്കുറി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് മെയ് 23ന് ശനിയാഴ്ച നടക്കും. 12 കോടി മുതല്‍ 300 രൂപ വരെ ഒട്ടനവധി സമ്മാനങ്ങള്‍ വിഷു ബമ്പറിനുണ്ട്. 44 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിഷു ബമ്പറിന്റേത് വിറ്റുപോയത്. നറുക്കെടുപ്പിന് മുമ്പ് ടിക്കറ്റ് വില്‍പന തകൃതിയാകും എന്ന പ്രതീക്ഷയിലാണ് ലോട്ടറി വില്‍പനക്കാര്‍. VA, VB, VC, VD, VE, VG തുടങ്ങി ആറ് സീരീസുകളിലാണ് ലോട്ടറി വിപണിയിലെത്തിയിരിക്കുന്നത്.
വിഷു ബമ്പര്‍ നറുക്കെടുപ്പ് എപ്പോള്‍ എവിടെ വെച്ച്?
മെയ് 23 ശനിയാഴ്ച തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിഷു ബമ്പര്‍ നറുക്കെടുപ്പ്. സാധാരണ ലോട്ടറികള്‍ മൂന്ന് മണിക്ക് നറുക്കെടുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി ബമ്പര്‍ ലോട്ടറികളെല്ലാം നറുക്കെടുക്കുന്നത് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ്.
വിഷു ബമ്പറിന്റെ സമ്മാനഘടന
ഒട്ടനവധി സമ്മാനങ്ങളുമായാണ് വിഷു ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലെത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 12 കോടിയില്‍ തുടങ്ങി 300 രൂപ വരെ സമ്മാനങ്ങള്‍ നീളുന്നു. വിഷു ബമ്പര്‍ ലോട്ടറിയുടെ സമ്മാഘടന വിശദമായി അറിയാം.
- ഒന്നാം സമ്മാനം- 12 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം ആറ് പേര്‍ക്ക്
- മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം 6 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം ആറ് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 5,000 രൂപ വീതം 16,200 പേര്‍ക്ക്
- ആറാം സമ്മാനം- 2,000 രൂപ വീതം 12,960 പേര്‍ക്ക്
- ഏഴാം സമ്മാനം- 1,000 രൂപ വീതം 29,160 പേര്‍ക്ക്
- എട്ടാം സമ്മാനം- 500 രൂപ വീതം 1,37,160 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 300 രൂപ വീതം 1,84,680 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം
Also Read: Pooja Bumper 2025: ഓണം പോയാല്‍ പൂജ വരും; ബമ്പര്‍ സമ്മാനഘടനയില്‍ ചെറിയ മാറ്റം
വിഷു ബമ്പര്‍ ടിക്കറ്റ് വില
12 കോടി രൂപ വരെ സമ്മാനം നല്‍കുന്ന വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ വില വെറും 300 രൂപയാണ്. 300 രൂപ വിഷു ബമ്പറിനായി മുടക്കാന്‍ നിങ്ങള്‍ തയാറാകുകയാണെങ്കില്‍ കോടികള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
ലോട്ടറിഫലം എങ്ങനെ പരിശോധിക്കാം?
ലോട്ടറി നറുക്കെടുപ്പിന് ശേഷം കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും അംഗീകൃത ലോട്ടറി പോര്‍ട്ടലുകളിലും ഫലം കാണാനാകുന്നതാണ്. ഇവയില്‍ വരുന്ന പൂര്‍ണമായ റിസള്‍ട്ട് പരിശോധിച്ച് നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാം.
സമ്മാനം വാങ്ങാന്‍ ആവശ്യമായ രേഖകള്‍
വലിയ സംഖ്യ സമ്മാനമായി ലഭിച്ചയാളുകള്‍ പ്രധാന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. വിജയിച്ച ടിക്കറ്റിന്റെ ഒറിജിനല്‍, നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സമ്മാനം കൈപ്പറ്റാനുള്ള ഫോം പൂരിപ്പിച്ചത്, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ സമര്‍പ്പിക്കണം. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയിരിക്കണം.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)
English Summary
Kerala Vishu Bumper Lottery 2026 is one of the most awaited bumper lotteries in the state. Here are the expected draw date, first prize amount, ticket price, and other important details related to the mega lottery.