Pooja Bumper 2025: ഓണം പോയാല്‍ പൂജ വരും; ബമ്പര്‍ സമ്മാനഘടനയില്‍ ചെറിയ മാറ്റം
Pooja Bumper 2025 Prize Structure: 1.85 കോടി രൂപയുടെ സമ്മാനങ്ങളാണ് പൂജ ബമ്പറില്‍ നിന്ന് വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വിലയില്‍ മാറ്റങ്ങളില്ല. 300 രൂപ തന്നെയായിരിക്കും പൂജ ബമ്പറിന്റെ വില. പുതുക്കിയ സമ്മാനത്തുകകള്‍ പരിശോധിക്കാം.
ഓണം ബമ്പര്‍ 2025ന്റെ ഫലം അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു, ഇനി പൂജ ബമ്പറിന്റെ നാളുകളാണ്. ഓണം ബമ്പര്‍ നറുക്കെടുപ്പ് ദിനം തന്നെ പ്രഖ്യാപിക്കപ്പെടുന്ന പൂജ ബമ്പര്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന ആശ്വാസം തെല്ലൊന്നുമല്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ആകര്‍ഷകമായ സമ്മാനങ്ങളോടെയല്ല ഇത്തവണത്തെ പൂജ ബമ്പര്‍ എത്തുന്നത്. ജിഎസ്ടി പരിഷ്‌കരണങ്ങള്‍ക്ക് ശേഷമെത്തുന്ന പൂജ ബമ്പറിന്റെ സമ്മാനത്തുകകള്‍ വെട്ടിക്കുറച്ചു.
1.85 കോടി രൂപയുടെ സമ്മാനങ്ങളാണ് പൂജ ബമ്പറില്‍ നിന്ന് വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വിലയില്‍ മാറ്റങ്ങളില്ല. 300 രൂപ തന്നെയായിരിക്കും പൂജ ബമ്പറിന്റെ വില. പുതുക്കിയ സമ്മാനത്തുകകള്‍ പരിശോധിക്കാം.
പൂജ ബമ്പര്‍ സമ്മാനഘടന
ഒന്നാം സമ്മാനം- 12 കോടി രൂപ




രണ്ടാം സമ്മാനം – 1 കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക്
മൂന്നാം സമ്മാനം- ഓരോ പരമ്പരകള്‍ക്കും 5 ലക്ഷം രൂപ
നാലാം സമ്മാനം സമ്മാനം- 3 ലക്ഷം രൂപ വീതം 5 പരമ്പരകള്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 5 പരമ്പരകള്‍ക്ക്
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 1,000 രൂപ
എട്ടാം സമ്മാനം- 500 രൂപ
ഒന്‍പതാം സമ്മാനം- 300 രൂപ
മുന്‍വര്‍ഷങ്ങളിലെ സമ്മാനഘടന
ഒന്നാം സമ്മാനം- 12 കോടി രൂപ
രണ്ടാം സമ്മാനം- 1 കോടി രൂപ വീതം എല്ലാ പരമ്പരകള്‍ക്കും
മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
നാലാം സമ്മാനം സമ്മാനം- 3 ലക്ഷം രൂപ വീതം 5 പരമ്പരകള്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 5 പരമ്പരകള്‍ക്ക്
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 1,000 രൂപ
എട്ടാം സമ്മാനം- 500 രൂപ
ഒന്‍പതാം സമ്മാനം- 300 രൂപ
മൂന്നാം സമ്മാനത്തിലാണ് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത്. നേരത്തെ 10 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം ഈ വര്‍ഷം 5 ലക്ഷമാണ്. ഇതിന് പുറമെ 5,000 രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കുന്നവരുടെ എണ്ണവും കുറച്ചു. നേരത്തെ 10800 പേര്‍ക്ക് ലഭിച്ചിരുന്ന സമ്മാനം ഈ വര്‍ഷം 8100 പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)