AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Update: സംസ്ഥാനം ചുട്ടുപൊള്ളും, ആശ്വാസ മഴ 2 ദിവസത്തിന് ശേഷം; കാലാവസ്ഥ പ്രവചനം

Kerala Rain Alert Today: സെപ്റ്റംബർ 30 വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം. സെപ്റ്റംബർ മഴ മാസമായിരുന്നിട്ടും കൊടുംവെയിലിൽ കേരളം വലയുകയാണ്. എൽനിനോ പ്രതിഭാസം കാരണം ചിലദിവസങ്ങളിൽ നേരിയ മഴയുണ്ടാകുമെന്നല്ലാതെ, കാര്യമായതോതിൽ മഴ പ്രതീക്ഷിക്കേണ്ടതില്ല. പുലർച്ചെയുള്ള താപനിലയിലും രണ്ട് ഡിഗ്രിയിലേറെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Kerala Weather Update: സംസ്ഥാനം ചുട്ടുപൊള്ളും, ആശ്വാസ മഴ 2 ദിവസത്തിന് ശേഷം; കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 07 Sep 2026 | 02:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ മഴ മാസമായിരുന്നിട്ടും കൊടുംവെയിലിൽ കേരളം വലയുകയാണ്. അന്തരീക്ഷ താപനിലയിൽ ഏതാനും ദിവസങ്ങളായി ശരാശരിയിൽനിന്ന് രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ വർധിച്ചിട്ടുണ്ട്. പുലർച്ചെയുള്ള താപനിലയിലും രണ്ട് ഡിഗ്രിയിലേറെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ 30 വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം. എന്നാൽ, എൽനിനോ പ്രതിഭാസം കാരണം ചിലദിവസങ്ങളിൽ നേരിയ മഴയുണ്ടാകുമെന്നല്ലാതെ, കാര്യമായതോതിൽ മഴ പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം, ഇന്ന് വൈകുന്നേരം നാല് മണിക്കുള്ളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

ആശ്വാസ മഴ ഉടനുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. സെപ്റ്റംബർ പത്ത് മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ALSO READ: മഴ സ്ഥലംവിട്ടു! കേരളം ഇനി ചുട്ടുപൊള്ളും? ജാഗ്രതാ മുന്നറിയിപ്പ്‌

യെല്ലോ അലർട്ട്

സെപ്റ്റംബർ 10: ആലപ്പുഴ, എറണാകുളം

സെപ്റ്റംബർ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

ചുട്ടുപൊള്ളി കേരളം

സെപ്റ്റംബർ 7 മുതൽ 9 വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.

  1. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  2. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  3. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  4. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  5. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  6. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

സെപ്റ്റംബർ  9 വരെ സോമാലിയ തീരം, ഒമാൻ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

English Summary:

IMD warned that temperatures are likely to rise further across Kerala in the coming days. Despite September usually being a rainy month, the state is currently experiencing intense heat.

Follow Us