Kerala Rain Alert: വീണ്ടും ഓറഞ്ച് അലര്‍ട്ട്, വരും ദിവസങ്ങളില്‍ മഴ കനക്കും! കാലാവസ്ഥ മുന്നറിയിപ്പ്
Kerala Weather Forecast Next 5 Days From July 4 To 8: കേരളത്തില്‍ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യത. ജൂലൈ 6, 7 തീയതികളില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യത. ജൂലൈ 6, 7 തീയതികളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ ആറിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ജൂണ്‍ ഏഴിന് ഈ രണ്ട് ജില്ലകള്‍ക്കും പുറമെ കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള (ജൂലൈ എട്ട് വരെ) മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ തീയതികളില്‍ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടില്ല. അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ജൂണ്‍ ആറിന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ജൂണ്‍ ഏഴിന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ജൂലൈ എട്ടിന് യെല്ലോ അലര്‍ട്ടുണ്ട്.
Also Read: Chennai Weather: കനത്ത മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട്; ചെന്നൈ യാത്രയ്ക്ക് മുമ്പ് കാലാവസ്ഥ അറിഞ്ഞോളൂ…
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:
കേരളം, മാഹി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, മേഘാലയ, ഛത്തീസ്ഗഡ്, തീരദേശ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് വളരെ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഔദ്യോഗിക അറിയിപ്പ്:
Under the influence of Well Marked low pressure area
❖ Heavy to Very Heavy Rainfall (7-20cm) with isolated Extremely Heavy Rainfall (>20cm) very likely at isolated places over Gujarat State, Konkan & Goa, Madhya Maharashtra, Odisha and West Madhya Pradesh.
❖ Heavy to Very… pic.twitter.com/kT9ei5AvEQ— India Meteorological Department (@Indiametdept) July 4, 2026
ഗുജറാത്ത്, കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഒഡീഷ, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായത് മുതൽ അതിശക്തമായതുമായ മഴയും (7-20 സെ.മീ) ചിലയിടങ്ങളില്‍ അതിതീവ്രമായ മഴയും (>20 സെ.മീ) ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്.
തീരദേശ കർണാടക, കിഴക്കൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കിഴക്കൻ രാജസ്ഥാൻ, തെലങ്കാന, വിദർഭ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായത് മുതൽ അതിശക്തമായ മഴയ്ക്ക് വളരെ സാധ്യതയുണ്ട്. കർണാടക, ലക്ഷദ്വീപ്, രായലസീമ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
തിരമാല ജാഗ്രത നിർദേശം:
കോഴിക്കോട് (ചോമ്പാല എഫ്എച്ച് മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ), കാസര്‍കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
നാളെ രാത്രി 11.30 വരെ 2.9 മീറ്റര്‍ മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം മാറിതാമസിക്കണം.
English Summary
The IMD has issued a 5-day rain alert for Kerala starting July 4. Northern districts like Kannur and Kasaragod are under an Orange alert for very heavy rainfall. A Yellow alert is in place for several other districts predicting heavy downpours. Residents should expect strong thunderstorms and up to 204.4 mm of rain.