AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: നാട്ടിൽ മഴയുണ്ടോ? ഇന്നും ഇവിടെയെല്ലാം മഴ തന്നെ; കാലാവസ്ഥ ഇങ്ങനെ

Kerala Weather Update Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ മെയ്‌ 26 ഓടെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ന്യൂനമർദ്ദവും കാലവർഷത്തിൻ്റെ വരവുമാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ മഴ ലഭിക്കാൻ കാരണമായി പറയുന്നത്.

Kerala Weather Update: നാട്ടിൽ മഴയുണ്ടോ? ഇന്നും ഇവിടെയെല്ലാം മഴ തന്നെ; കാലാവസ്ഥ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 22 May 2026 | 06:01 AM

തിരുവുനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായുള്ള മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 25 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് ഇടിമിന്നൽ കൂടുതലായും കണ്ടുവരുന്നത്. അതിനാൽ ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കാണുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ALSO READ: ന്യൂനമർദ്ദവും കാലവർഷവും ഒന്നിച്ച്; വരും ദിവസങ്ങളിൽ അതിശക്തമായ മഴ, ഇമിന്നലും കാറ്റും

മഴ മുന്നറിയിപ്പും അതോടൊപ്പം ഇടിമിന്നൽ ജാ​ഗ്രത നിർദ്ദേശവും നിലനിൽക്കുന്നതിനാൽ, കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് തീരത്തും ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ നൽകിയിട്ടില്ല. ഇതുകൂടാതെ, തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കാലവർഷം എപ്പോൾ?

കേരളത്തിൽ മെയ്‌ 26 ഓടെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. എന്നാൽ കാറ്റിൻ്റെ ദിശ മാറിയാൽ കാലവർഷം എത്താൻ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ സാധ്യതയുണ്ട്. ന്യൂനമർദ്ദവും കാലവർഷത്തിൻ്റെ വരവുമാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ മഴ ലഭിക്കാൻ കാരണമായി പറയുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (trough) സ്ഥിതി ചെയ്യുന്നുണ്ട്.

വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പുള്ള ജില്ലകൾ

24 ഞായർ: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

25 തിങ്കൾ: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെ ജില്ലകളിലും ​ഗ്രീൻ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

English Summary:

Kerala Weather Update Today On May 22, IMD Predict Rain Alert On These Districts And Thunder Lightning. Check The Next Five Days Weather Forecast Here. IMD Also Predict Yellow Alert On Next Days Due To Heavy Rainfall And Monsoon Arrival.

Follow Us