AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ചുരിദാർ ധരിച്ചതിന്റെ പേരിൽ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല; മാനേജര്‍ പറഞ്ഞിട്ടെന്ന് സെക്യൂരിറ്റി

സംഭവത്തിൽ അധ്യാപിക പോലീസിൽ പരാതി നൽകി. രാവിലെ 8:45 മണിയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയായ സിന്ധു പതിവുപോലെ സ്കൂളിലെത്തിയത്....

ചുരിദാർ ധരിച്ചതിന്റെ പേരിൽ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല; മാനേജര്‍ പറഞ്ഞിട്ടെന്ന് സെക്യൂരിറ്റി
Teacher
Ashli C
Ashli C | Updated On: 04 Feb 2026 | 05:45 PM

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശത്തോടെയാണ് അധ്യാപികയായ സിന്ധുവിനെ തടഞ്ഞത് എന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ നൽകുന്ന വിശദീകരണം. സംഭവത്തിൽ അധ്യാപിക പോലീസിൽ പരാതി നൽകി. രാവിലെ 8:45 മണിയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയായ സിന്ധു പതിവുപോലെ സ്കൂളിലെത്തിയത്.

എന്നാൽ അധ്യാപിക മുന്നിലെത്തിയിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. എന്തുകൊണ്ട് ​ഗേറ്റ് തുറക്കുന്നില്ല എന്ന ചോദ്യത്തിന് ചുരിദാർ ധരിച്ചെത്തിയാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജർ നൽകിയ നിർദ്ദേശം എന്നാണ് സെക്യൂരിറ്റിക്കാരൻ നൽകിയ വിചിത്രമായ മറുപടി. കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാനാധ്യാപക ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. പിന്നീട് പോലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്.

 

അതേസമയം കഴിഞ്ഞദിവസം ഓഫീസ് റൂമിൽ എത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ചു വരുന്നതിനെ വിലക്കിയിരുന്നു എന്ന് അധ്യാപിക പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നതിന് വിലക്ക് ആകില്ല അതിന് വിരുദ്ധമായ മാനേജർ പ്രവർത്തിച്ചത് എന്നാണ് പരാതി. എന്നാൽ വസ്ത്രത്തിന്റെ പേരിൽ ആരെയും തടയാൻ താൻ പറഞ്ഞിട്ടില്ല എന്നാണ് മാനേജരുടെ വിശദീകരണം. സംഭവത്തിൽ അധ്യാപികയിൽ നിന്നും പോലീസ് മുറിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us