AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shigella : സംസ്ഥാനത്ത് പനിപ്പേടി; മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് മരണം, പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നു

Shigella Claims Another Life in Malappuram : സംസ്ഥാനത്ത് പ്രതിദിന ഡെങ്കിപ്പനി കേസുകളുടെ എണ്ണം നൂറ് കടന്നു. ഇന്ന് മാത്രം 105 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 1029 പേർക്ക് ഡെങ്കി ബാധിച്ചു കഴിഞ്ഞു. ഇതിനു പുറമേ, ഇന്ന് 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 22 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ ആകെ പനി ബാധിതരുടെ കണക്ക്.

Shigella : സംസ്ഥാനത്ത് പനിപ്പേടി; മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് മരണം, പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നു
പ്രതീകാത്മക ചിത്രം Image Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 17 Jun 2026 | 09:29 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കൂടുതൽ ശക്തമായിരിക്കുകയാണ്. ഇന്ന് മാത്രം 12 പേർക്കാണ് സംസ്ഥാനത്ത് പുതുതായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കുമാണു രോഗം ബാധിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ 91 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്.

ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു

സംസ്ഥാനത്ത് പ്രതിദിന ഡെങ്കിപ്പനി കേസുകളുടെ എണ്ണം നൂറ് കടന്നു. ഇന്ന് മാത്രം 105 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 1029 പേർക്ക് ഡെങ്കി ബാധിച്ചു കഴിഞ്ഞു. ഇതിനു പുറമേ, ഇന്ന് 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 22 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ ആകെ പനി ബാധിതരുടെ കണക്ക്. ഇന്ന് മാത്രം പനി ബാധിച്ച് 12,191 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

Also Read – Dry day Kerala : പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ

ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദേശം

പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൊതുക് വളരുന്ന സാഹചര്യങ്ങളും ഉറവിടങ്ങളും നശിപ്പിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അതേസമയം, നിപ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആശ്വാസമായി രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായിട്ടുണ്ട്. നിപ നിരീക്ഷണത്തിലായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടു.

English Summary

Kerala is currently facing a health crisis as another Shigella-related death was reported in Malappuram along with 12 new infections today. The state is simultaneously battling a sharp rise in vector-borne diseases, with daily Dengue cases exceeding 100 and over 12,000 people seeking treatment for fevers in a single day. In response to the escalating situation, the Health Department has implemented a three-day ‘Dry Day’ initiative to curb the spread of these infectious diseases.

Follow Us