Kerala Weather Update: മഴ പോയിട്ടില്ല, യെല്ലോ അലർട്ട് മൂന്നിടത്ത്; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: വരും ദിവസങ്ങളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിന് അറുതിവരുത്തി മഴ തകർക്കുന്നു. വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. വരുംദിവസങ്ങളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
മഴ മുന്നയിപ്പ്
- മെയ് 11 – യെല്ലോ അലർട്ട് – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
- മെയ് 12 – യെല്ലോ അലർട്ട് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
- മെയ് 13 – യെല്ലോ അലർട്ട് – പത്തനംതിട്ട, കോട്ടയം, എറണാകുളം, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
- മെയ് 14 – യെല്ലോ അലർട്ട് – പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
മെയ് 12: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശത്തിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ALSO READ: ഇടിയും മഴയും തെക്കന്മാർക്കു മാത്രമോ? നാളെ ന്യൂനമർദ്ദ സാധ്യത… മഴ മുന്നറിയിപ്പുകൾ ഇങ്ങനെ
മെയ് 13, 14: തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അൾട്രാവയലറ്റ് സൂചിക
മഴ സാധ്യതയുണ്ടെങ്കിലും അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കേണ്ടതാണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. കൊല്ലം – കൊട്ടാരക്കര, പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, പാലക്കാട് – തൃത്താല, വയനാട് – മാനന്തവാടി, കണ്ണൂർ – ധർമ്മടം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
English Summary:
Kerla Rain Alert Today, IMD issues yellow alert in 3 districts due to possibility of heavy rain. Central Meteorological Department has said that there is a possibility of light rain at isolated places in Ernakulam, Thrissur and Malappuram districts this morning. An alert has also been issued for fishermen. Meanwhile, prolonged exposure to ultraviolet rays can cause sunburn, skin diseases, eye diseases and other health problems.