AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ദാ വരുന്നു കുളിർമഴ… ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസം; ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: ഇന്ന് ഏഴ് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിലെ വിവിധ ഭാ​ഗങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു.

Kerala Weather Update: ദാ വരുന്നു കുളിർമഴ… ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസം; ഇന്നത്തെ കാലാവസ്ഥ
Kerala Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Mar 2026 | 05:56 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിക്കഴിഞ്ഞു. ഇന്നത്തെ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിലെ വിവിധ ഭാ​ഗങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു.

ഇന്ന് ഏഴ് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ 16ന് രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ALSO READ: പൊള്ളുന്ന വെയിലിനിടെ മഴ മുന്നറിയിപ്പ്; കള്ളക്കടൽ സാധ്യത, ഈ ജില്ലകളിൽ ജാഗ്രത

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് മുന്നറിയിപ്പുള്ള ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കൂടാതെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലാത്ത ജില്ലകളിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. മാർച്ച് 14ന് ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതേതുടർന്ന് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Follow Us