Kerala Weather Update: നാട്ടിൽ മഴയുണ്ടോ? ഇന്നും ചുട്ടുപൊള്ളും; സംസ്ഥാനത്തെ കാലാവസ്ഥ അറിയാം
Kerala Weather Update Today: അപ്രതീക്ഷിത ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. നിലവിലെ ചൂടിന് മഴ ലഭിക്കുന്നതോടെ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന വേനൽ ചൂടിലും ആശ്വാസമായി മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അപ്രതീക്ഷിത ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. നിലവിലെ ചൂടിന് മഴ ലഭിക്കുന്നതോടെ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. മിക്ക സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: മഴ ഇന്നുമില്ല… വരും ദിവസങ്ങളിൽ കേരളം കനലാകും; കാലാവസ്ഥ പ്രവചനം
സംസ്ഥാനത്ത് ചൂടിന് ശമനമില്ല?
അതേസമയം സംസ്ഥാനത്തെ മിക്ക ജില്ലകളിലും പകലും രാത്രിയും സഹിക്കാനാകാത്ത വിധം ചൂട് കൂടുകയാണ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തുന്ന വേനൽ ചൂടിന് ഇടയ്ക്കുള്ള മഴ ആശ്വാസമാണെങ്കിലും വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മധ്യ വടക്കൻ കേരളത്തിലാണ് ചൂട് മുൻ വർഷത്തേക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. പകൽ മാത്രമല്ല, രാത്രിയിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഏപ്രിൽ മാസത്തോടെ ചൂട് വീണ്ടും കൂടിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.