AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: വെന്തുരുകാൻ തയ്യാറായിക്കോളൂ! മഴയെ മറന്നേക്കാം; കാലാവസ്ഥ പ്രവചനം

Today Kerala Weather Update : കത്തുന്ന വേനൽ ചൂടിലും കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: വെന്തുരുകാൻ തയ്യാറായിക്കോളൂ! മഴയെ മറന്നേക്കാം; കാലാവസ്ഥ പ്രവചനം
Kerala WeatherImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 22 Mar 2026 | 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഇന്നും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും സാധാരണയിലും കൂടുതൽ ചൂട് വർദ്ധിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതേസമയം, കത്തുന്ന വേനൽ ചൂടിലും കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് പ്രവചിച്ചിരിക്കുന്നത്. ചൂടിന് ശമനമുണ്ടാകണമെന്നില്ല. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.

ALSO READ: കേരളം ചുട്ടുപൊള്ളുന്നു….സൂര്യനെ പേടിക്കണം.. 8സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്

താപനില മുന്നറിയിപ്പ്

താപനില ഉയരുന്ന സാഹചര്യത്തിൽ മാർച്ച് 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെയുള്ള ഈ ജില്ലകളിൽ, മാർച്ച് 23 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കേണ്ടതുണ്ട്. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മാർ​ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

Follow Us