AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: കാലവർഷം അടുത്തെത്തി! ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നത്തെ കാലാവസ്ഥ

Kerala Weather Latest Update Today: കടലിൽ രൂപപ്പെട്ടിരിക്കുന്ന ഇരട്ട ചക്രവാതച്ചുഴികളാണ് നിലവിൽ സംസ്ഥാനത്ത് മഴ ശക്തമാക്കാനുള്ള കാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടുന്നത്.ശക്തമായ മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ മാസം ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: കാലവർഷം അടുത്തെത്തി! ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 29 May 2026 | 06:02 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിൻ്റെ യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതോടൊപ്പം മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ശക്തമായ മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ മാസം ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

ALSO READ: പെയ്തിറങ്ങി കാലവർഷം! തെക്കൻ ജില്ലകളിൽ തോരാമഴ; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. അതുപോലെ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

കന്യാകുമാരി പ്രദേശത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ അധികൃതരുടെ നിർദ്ദേശാനുസരണം മാത്രം മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളൂ.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

29ന് (ഇന്ന്): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

ജൂൺ 1ന് (തിങ്കൾ): കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

കാലവർഷം കേരളത്തിലെത്തിയോ?

കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (Edavappathi/Monsoon) കൂടുതൽ ശക്തമായി മുന്നേറുന്നതായാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. കടലിൽ രൂപപ്പെട്ടിരിക്കുന്ന ഇരട്ട ചക്രവാതച്ചുഴികളാണ് നിലവിൽ സംസ്ഥാനത്ത് മഴ ശക്തമാക്കാനുള്ള കാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടുന്നത്.

തെക്കുകിഴക്കൻ അറബിക്കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ഉപരിതല ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും മറ്റൊരു ചക്രവാതച്ചുഴി സജീവമാണ്. ഇവയുടെ സ്വാധീനഫലമായി അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും കേരള തീരത്തേക്ക് ശക്തമായ കാറ്റ് നിലനിൽക്കുന്നതിനാലാണ് വ്യാപകമായ മഴ ലഭിക്കുന്നത്. ഇതേതുടർന്ന് കേരളത്തിലും മാഹിയിലും വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

English Summary:

​IMD Predict Heavy Rainfall In Kerala Today On May 29 Friday. Kerala Weather Update Today Says Yellow Alert On Six Districts. Check The Latest Update On Edavappathi or Monsoon Arrival On Kerala. Also Know About June Month Rain Prediction.

 

Follow Us