AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Update: മഴയോ വെയിലോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ അറിയാം

Kerala Weather Update Today: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചാം തീയതി വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലനിൽക്കുന്നത്. മഴയോടൊപ്പം കാറ്റിനും സാധ്യത കൂടുതലാണ്. 

Kerala Weather Update: മഴയോ വെയിലോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ അറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Sep 2026 | 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചില ജില്ലകളിൽ മഴയ്ക്കും മറ്റ് ചിലയിടങ്ങളിൽ ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചാം തീയതി വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലനിൽക്കുന്നത്. മഴയോടൊപ്പം കാറ്റിനും സാധ്യത കൂടുതലാണ്. ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കേണ്ടതാണ്.

ALSO READ: ചിങ്ങം നിറയെ വെയിൽ തന്നെ; പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി

കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് മഴയുടെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. മിക്ക ജില്ലകളിലും ശക്തമായ ചൂടാണ് പകൽ സമയത്ത് അനുഭവപ്പെടുന്നത്. അവസാനമായി പല ജില്ലകളിലും ശക്തമായ മഴ ലഭിച്ചത് തിരുവോണ ദിവസമാണ്. എന്നാൽ നിലവിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ വരും മണിക്കൂറിനെ ആശ്രയിച്ചിരിക്കും. അടുത്ത മണിക്കൂറിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ ഇപ്പോഴുള്ള മുന്നറയിപ്പിൽ മാറ്റം സംഭവിച്ചേക്കാം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതുകൂടാതെ പശ്ചിമ ബംഗാൾ – ഒഡീഷ തീരങ്ങൾ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കണ്ണൂർ- കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മാഹി വരെ & കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. അതൊടൊപ്പം കന്യാകുമാരി തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

English Summary:

Kerala Weather Update Today September 2 Wednesday. IMD Issues Green Alert ​In All Districts From Today To September Five. Also Predict Light rainfall in some districts within Next Three Hours.

Follow Us