Kerala Weather Update: കൊടും ചൂടിൽ വലയും, ശക്തമായ മഴ ഉടനെ; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇതിനോടൊപ്പം അൾട്രാവയലറ്റ് വികിരണത്തിന്റെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 9 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇതിനോടൊപ്പം അൾട്രാവയലറ്റ് വികിരണത്തിന്റെ തോതും ഉയരുകയാണ്.
സെപ്റ്റംബർ 9 വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ആശങ്കയായി അൾട്രാവയലറ്റ് വികിരണം
സംസ്ഥാനത്ത് ചൂട് കനക്കുന്നതിനോടൊപ്പം അൾട്രാവയലറ്റ് വികിരണത്തിന്റെ തോതും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലാണ് ഏറ്റവും ഉയർന്ന UV ഇൻഡക്സ് രേഖപ്പെടുത്തിയത്. ചേർത്തല, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തൃത്താല എന്നിവിടങ്ങളിൽ 9 വരെയും കൊട്ടാരക്കര, കോന്നി, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ 8, കളമശ്ശേരി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ 7, തിരുവനന്തപുരം കിഴക്കേക്കോട്ട, കണ്ണൂർ ധർമ്മടം എന്നിവിടങ്ങളിൽ 6 വരെയുമാണ് യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
ALSO READ: സംസ്ഥാനം ചുട്ടുപൊള്ളും, ആശ്വാസ മഴ 2 ദിവസത്തിന് ശേഷം; കാലാവസ്ഥ പ്രവചനം
ശക്തമായ മഴ ഉടനെ
കനത്ത ചൂടിൽ ആശ്വാസ മഴ ഉടനുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. സെപ്റ്റംബർ പത്ത് മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
യെല്ലോ അലർട്ട്
സെപ്റ്റംബർ 10: ആലപ്പുഴ, എറണാകുളം
സെപ്റ്റംബർ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
ചൂടിനെ ചെറുക്കാൻ…
- പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
English Summary:
IMD has warned that temperatures are likely to rise across Kerala. Until September 9, isolated parts of the state may experience temperatures 3 to 4 degrees Celsius above normal, according to the weather authorities.