AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: വടകരയിൽ കെ.കെ. രമ തന്നെ, പിന്തുണയുമായി യുഡിഎഫ്

KK Rema to Contest Kerala Assembly Elections 2026 : സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പരാജയം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൻ. വേണു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വടകരയൊഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ആർ.എം.പി പിന്തുണയ്ക്കുന്നതിനും തീരുമാനം ഉണ്ട്.

Kerala Assembly Election 2026: വടകരയിൽ കെ.കെ. രമ തന്നെ, പിന്തുണയുമായി യുഡിഎഫ്
K K RemaImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 18 Mar 2026 | 02:55 PM

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ.കെ രമ ആർ.എം.പി സ്ഥാനാർത്ഥിയായി മത്സരിക്കും. യു.ഡി.എഫ് പിന്തുണയോടെയാണ് രമ ജനവിധി തേടുകയെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രമ ഇത്തവണ അതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പരാജയം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൻ. വേണു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വടകരയൊഴികെയുള്ള മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ആർ.എം.പി പിന്തുണയ്ക്കുന്നതിനും തീരുമാനം ഉണ്ട്. സി.പി.എം നിലവിൽ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ വരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:കെ. സുധാകരന്‍ കടുത്ത നിലപാടിലേക്കോ? ഇന്ന് വാര്‍ത്താ സമ്മേളനം; കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഉടന്‍

തിരുവനന്തപുരം ജില്ലയിൽ കോവളത്ത് എൽ.ഡി.എഫ് പൊതുസ്വതന്ത്രനായി ഭഗത് റൂഫസ് മത്സരിക്കും. മെയ് നാലിന് ടി.പി ചന്ദ്രശേഖരൻ രക്തസാക്ഷി ദിനത്തിൽ സി.പി.എമ്മിന്റെയും പിണറായി സർക്കാരിന്റെയും അന്ത്യകൂദാശ ജനവിധിയിലൂടെ ഉണ്ടാകുമെന്നും എൻ. വേണു പരിഹസിച്ചു.

Follow Us