Kochi Real Estate: ദുബായ് ഔട്ട്, നേട്ടം കൊയ്ത് കൊച്ചി; കോടികളല്ലേ റിയല്‍ എസ്‌റ്റേറ്റില്‍ മറിയുന്നത്

Kerala Real Estate Growth in Kochi: ഒരുകാലത്ത് ദുബായ് കേന്ദ്രീകരിച്ച് മാത്രമായിരുന്നു മലയാളി പ്രവാസികളുടെ പണം ഒഴുകിയിരുന്നത്. നികുതി രഹിത വരുമാനം, വളര്‍ച്ച എന്നിവ തന്നെയായിരുന്നു പ്രവാസികളെ ഗള്‍ഫ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങളും അനിശ്ചിതത്വങ്ങളും ദുബായിലെ നിക്ഷേപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചു.

Kochi Real Estate: ദുബായ് ഔട്ട്, നേട്ടം കൊയ്ത് കൊച്ചി; കോടികളല്ലേ റിയല്‍ എസ്‌റ്റേറ്റില്‍ മറിയുന്നത്

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ദൃശ്യം

Updated On: 

06 May 2026 | 11:13 AM

കേരളത്തിന്റെ വ്യാവസായിക കേന്ദ്രമായ കൊച്ചി അനുദിനം വളരുകയാണ്. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ഗള്‍ഫ് രാജ്യങ്ങളെ പോലും കടത്തിവെട്ടി കൊച്ചിയിലെ ഒരു മേഖല വലിയ നേട്ടം കൊയ്യുന്നുണ്ട്, അത് ഏതാണെന്ന് അറിയാമോ? മറ്റൊന്നുമല്ല റിയല്‍ എസ്‌റ്റേറ്റ് മേഖലയാണ് കൊച്ചിയെ നിലവില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നതിലേക്ക് എത്തിക്കുന്നത്.

ഒരുകാലത്ത് ദുബായ് കേന്ദ്രീകരിച്ച് മാത്രമായിരുന്നു മലയാളി പ്രവാസികളുടെ പണം ഒഴുകിയിരുന്നത്. നികുതി രഹിത വരുമാനം, വളര്‍ച്ച എന്നിവ തന്നെയായിരുന്നു പ്രവാസികളെ ഗള്‍ഫ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങളും അനിശ്ചിതത്വങ്ങളും ദുബായിലെ നിക്ഷേപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് തന്നെയാണ് നിക്ഷേപകരെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗം. അതിനാല്‍ തന്നെ ദുബായ് വിട്ടെത്തുന്ന നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അതായത്, വീട് ഉള്‍പ്പെടെയുള്ള പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം കേന്ദ്രീകരിച്ചു.

കണക്ടിവിറ്റി, മെട്രോ, ഐടി ഹബ്ബ് എന്നിവയാല്‍ സമ്പന്നമായ കൊച്ചി നഗരം ഇന്ന് എന്‍ആര്‍ഐകള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലൊന്നാണ്. ഭൂമിയുടെയോ അല്ലെങ്കില്‍ വാണിജ്യ സ്ഥാപനങ്ങളുടെയോ പിന്‍ബലത്തിലാണ് അവരുടെ ഒഴുക്ക്, ഇത്തരം മേഖലകളിലുള്ള നിക്ഷേപവും സമീപ വര്‍ഷങ്ങള്‍ വര്‍ധിച്ചു.

കൊച്ചിയെ എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു?

കേരളത്തിലെ വിപണി നിലവില്‍ സ്ഥിരതയോടെ മുന്നോട്ട് പോകുകയാണ്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍, ഇന്‍ഫോപാര്‍ക്ക് വികസനം തുടങ്ങിയവ കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ തെളിവാണ്. മാത്രമല്ല, കൊച്ചിക്ക് പുറമെ വിഴിഞ്ഞം തുറമുഖത്തിന്റെ വരവ് തിരുവനന്തപുരത്തിനും ഉണര്‍വേകുന്നു. തീരദേശ ഹൈവേ പോലുള്ള പദ്ധതികളാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

ദുബായില്‍ രക്ഷയില്ല

കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവാസി നിക്ഷേപം വര്‍ധിച്ചതിനെ തുടര്‍ന്ന് കെട്ടിടങ്ങളുടെയും മറ്റും വിലയിലും വര്‍ധനവുണ്ടാകുന്നുണ്ട്. പ്രൈം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വില 10 മുതല്‍ 12 ശതമാനം വരെ വര്‍ധനവാണ് സംഭവിച്ചത്. ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ വില ഇതിലും കൂടുതലാണ്. കാക്കനാട് കഴിഞ്ഞ വര്‍ഷം ഒരു ചതുരശ്ര അടിക്ക് 7,000 രൂപയായിരുന്നു വില. എന്നാല്‍ നിലവില്‍ അത് 9,000 രൂപ വരെ ഉയര്‍ന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

Also Read: Kochi-Kottayam Highway: കൊച്ചീന്ന് പുറപ്പെട്ടാല്‍ സെക്കന്‍ഡില്‍ വീട്ടിലെത്താം; ഈ പാത ഒന്ന് തുറന്നോട്ടേ

വാലുസ്റ്റാറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ദുബായില്‍ വീടുകളുടെ വില സൂചിക 6 ശതമാനം കുറഞ്ഞു. ലോകത്തിലെ ഏറ്റവും ചൂടേറിയ റിയല്‍ എസ്‌റ്റേറ്റ് കേന്ദ്രങ്ങളിലൊന്നായിരുന്ന ദുബായ് നിലവില്‍ കനത്ത നഷ്ടം നേരിടുകയാണ്. 2020ല്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരിക്ക് ശേഷം ദുബായ് റിയല്‍ എസ്റ്റേറ്റില്‍ കുതിച്ചുചാട്ടം സംഭവിച്ചിരുന്നുവെങ്കിലും നിലവില്‍ ദുബായിയുടെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ഓരോ മാസവും ഇടിവ് നേരിടുന്നു.

വാണിജ്യ കെട്ടിടങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലുള്ളത്. മരട് മേഖലയിലേക്ക് വികസനം എത്തുന്നത് കെട്ടിടങ്ങളുടെയും ഭൂമിയുടെയും ഡിമാന്‍ഡും വിലയും വര്‍ധിപ്പിക്കുന്നു.

English Summary

Kochi’s real estate sector is witnessing strong growth as NRIs shift investments from Dubai to Kerala. Improved infrastructure and stable returns are attracting buyers. Rising costs and regulations abroad are also influencing this trend. Experts expect continued demand in the coming years.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്