AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Travel: കാറില്ലാതെ, ട്രാഫിക്കില്ലാതെ കൊച്ചി കാണാം; മെട്രോയിൽ ഒരു വൺ-ഡേ ട്രിപ്പ്

Kochi One-Day Trip Plan: ഒറ്റ ദിവസം കൊണ്ട് കൊച്ചിയിലെ പ്രധാന സ്പോട്ടുകൾ കണ്ടുതീർക്കാവുന്ന ഏറ്റവും മികച്ച ഒരു ട്രിപ്പ് പ്ലാൻ നമുക്ക് നോക്കാം. രാവിലെ തുടങ്ങി, രാത്രി അവസാനിക്കുന്ന രീതിയിൽ വേണം ഈ യാത്ര നിങ്ങൾ പ്ലാൻ ചെയ്യാൻ. ഏകദേശം ഒരു ഒമ്പത് മണിക്ക് തന്നെ യാത്ര ആരംഭിക്കാം. കൊച്ചിയിലെ യാത്ര തുടങ്ങാൻ ഏറ്റവും നല്ല ഇടം ഇടപ്പള്ളിയാണ്.

Kochi Travel: കാറില്ലാതെ, ട്രാഫിക്കില്ലാതെ കൊച്ചി കാണാം; മെട്രോയിൽ ഒരു വൺ-ഡേ ട്രിപ്പ്
Kochi TravelImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 09 Mar 2026 | 01:53 PM

കേരളത്തിൻ്റെ ബം​ഗളൂരു ആണ് കൊച്ചി. എന്നാൽ കൊച്ചിയിലെ ട്രാഫിക്കാണ് ആളുകളെ ഇത്രയധികം കുഴപ്പിക്കുന്നത്. ഒരു ​വൺ ഡേ ട്രിപ്പിനൊക്കെ റോഡ് മാർ​ഗം ഇറങ്ങിയാൽ അന്നത്തെ ദിവസം മുഴുവൻ ട്രാഫിക്കിൽ കിടക്കാം. എന്നാൽ കാറില്ലാതെയും ട്രാഫിക്കിൽ കുടുങ്ങാതെയും കൊച്ചി നഗരം മുഴുവൻ ആസ്വദിക്കണമെന്ന് നിങ്ങൾക്ക് ആ​ഗ്രഹമുണ്ടോ? എങ്കിൽ നമ്മുടെ കൊച്ചി മെട്രോയും വാട്ടർ മെട്രോയും മാത്രം മതിയാകും. ഒറ്റ ദിവസം കൊണ്ട് കൊച്ചിയിലെ പ്രധാന സ്പോട്ടുകൾ കണ്ടുതീർക്കാവുന്ന ഏറ്റവും മികച്ച ഒരു ട്രിപ്പ് പ്ലാൻ നമുക്ക് നോക്കാം.

രാവിലെ തുടങ്ങി, രാത്രി അവസാനിക്കുന്ന രീതിയിൽ വേണം ഈ യാത്ര നിങ്ങൾ പ്ലാൻ ചെയ്യാൻ. ഏകദേശം ഒരു ഒമ്പത് മണിക്ക് തന്നെ യാത്ര ആരംഭിക്കാം. കൊച്ചിയിലെ യാത്ര തുടങ്ങാൻ ഏറ്റവും നല്ല ഇടം ഇടപ്പള്ളിയാണ്. രാവിലെ ലുലു മാളിൽ അല്പം ഷോപ്പിംഗും ഫോട്ടോ ഷൂട്ടും കഴിഞ്ഞ് നേരെ അവിടുന്ന് തന്നെ മെട്രോയിൽ കയറാം.

ALSO READ: ഇതാണ് തൃശ്ശൂരിലെ ഓക്സിജൻ ജാർ…; സൊറ പറഞ്ഞിരിക്കാൻ ഒരു വൺ-ഡേ ട്രിപ്പ് അടിച്ചാലോ

ഒരു 12 മണിയൊക്കെ ആകുമ്പോൾ എടപ്പള്ളിയിൽ നിന്ന് മെട്രോ കയറി നേരെ മഹാരാജാസ് സ്റ്റേഷനിൽ ഇറങ്ങിയാൽ അല്പദൂരം നടന്നാൽ സുഭാഷ് പാർക്കിലും മറൈൻ ഡ്രൈവിലും എത്താം. നല്ല തണലും കായൽ കാറ്റും ഏറ്റ് അല്പനേരം അവിടെ ഇരിക്കാം. ഉച്ചഭക്ഷണം കഴിക്കാൻ മറൈൻ ഡ്രൈവ് പരിസരത്ത് നിരവധി റെസ്റ്റോറന്റുകളുണ്ട്.

ഏകദേശം ഒരു 2.30 ആകുമ്പോഴേക്കും മറൈൻ ഡ്രൈവിൽ നിന്ന് ഹൈക്കോടതി ജംഗ്ഷനിലെ വാട്ടർ മെട്രോ ടെർമിനലിലേക്ക് പോകാം. വെറും 20 രൂപയ്ക്ക് എസി ബോട്ടിൽ കായൽ ഭംഗി ആസ്വദിച്ച് ഫോർട്ട് കൊച്ചിയിൽ എത്തിച്ചേരാനാകും. ട്രാഫിക്കിൽ കുടുങ്ങാതെ ഫോർട്ട് കൊച്ചിയിലെത്താനുള്ള ഏറ്റവും നല്ല മാർ​ഗമാണ് വാട്ടർ മെട്രോ. മിതമായ നിരക്കിൽ അതും ട്രാഫിക്ക് എന്താണെന്ന് പോലും അറിയാതെ നിങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ എത്താം.

വൈകുന്നേരം 4:00 മണിയോടെ ഫോർട്ട് കൊച്ചിയിലെത്തിയാൽ ജ്യൂത തെരുവുകൾ, സെന്റ് ഫ്രാൻസിസ് ചർച്ച്, ചരിത്രമുറങ്ങുന്ന ചൈനീസ് വലകൾ എന്നിവ കാണാം. സൂര്യാസ്തമയം കാണാൻ ഇവിടമാണ് ഏറ്റവും ബസ്റ്റ്. രാത്രി 7:00 മണിയോടെ ഫോർട്ട് കൊച്ചിയിൽ നിന്ന് തിരികെ വാട്ടർ മെട്രോ വഴി ഹൈക്കോടതിയിലോ വൈറ്റിലയിലോ നിങ്ങൾക്ക് എത്തിച്ചേരാനാകും. വൈറ്റിലയിൽ നിന്ന് മെട്രോ വഴി തൃപ്പൂണിത്തുറയിലേക്ക് പോകാം. ഇങ്ങനെ പ്ലാൻ ചെയ്താൽ കൊച്ചിയിൽ ഒരു ദിവസം ട്രാഫിക്കില്ലാതെ സുഖമായി ആസ്വദിക്കാനാകും.

Follow Us