Kochi-Mussoorie Travel: കൊച്ചിയില്‍ നിന്ന് മസൂറിയിലേക്ക് പോയാലോ? യാത്ര എന്തെളുപ്പമാണ്
Kochi to Mussoorie by Road Best Route Road Status: കേരളത്തില്‍ നിലവില്‍ നാഷണല്‍ ഹൈവേയുടെ നിര്‍മാണം വേഗത്തില്‍ നടക്കുകയാണ്. പലഭാഗങ്ങളിലും റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2 ലെയ്ന്‍ കോയമ്പത്തൂര്‍ ബൈപാസിലെ യാത്ര അല്‍പം അപകടം നിറഞ്ഞതാണ്. സേലം വരെ ചില ഫ്‌ളൈഓവറുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ചില ജങ്ഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ അപകടസാധ്യത ഉയര്‍ത്തുന്നു.
ധാരാളം യാത്രകള്‍ നടത്തുന്നവരാണ് ഇന്ത്യക്കാര്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒട്ടേറെ സ്ഥലങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇവിടേക്കെല്ലാം പോകാതെ എങ്ങനെയാണ് ജീവിക്കാനാകുക? കൊച്ചിയില്‍ നിന്ന് ഇന്ത്യയിലെ അതിമനോഹരമാ മസൂറിയിലേക്ക് പോകാന്‍ നിങ്ങള്‍ റെഡിയാണോ? എങ്കില്‍ ഇതാ, മികച്ച റൂട്ടും റോഡുകളെ കുറിച്ചുള്ള വിവരങ്ങളും വിശദമായി.
കൊച്ചി-സേലം എന്‍എച്ച് 544
കേരളത്തില്‍ നിലവില്‍ നാഷണല്‍ ഹൈവേയുടെ നിര്‍മാണം വേഗത്തില്‍ നടക്കുകയാണ്. പലഭാഗങ്ങളിലും റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2 ലെയ്ന്‍ കോയമ്പത്തൂര്‍ ബൈപാസിലെ യാത്ര അല്‍പം അപകടം നിറഞ്ഞതാണ്. സേലം വരെ ചില ഫ്‌ളൈഓവറുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ചില ജങ്ഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ അപകടസാധ്യത ഉയര്‍ത്തുന്നു.
സേലം-കൃഷ്ണഗിരി എന്‍എച്ച് 44
തോപ്പൂര്‍ ഘട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അതിനാല്‍ സേലം മുതല്‍ കൃഷ്ണഗിരി വരെയുള്ള യാത്രയും അല്‍പം വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം.




കൃഷ്ണഗിരി-കുപ്പം-വി കോട്ടെ-സുന്ദര പാളയ- എന്‍ഇ7-ദേവനഹള്ളി
എന്‍ഇ7 വരെയുള്ള രണ്ടുവരി പാതയാണ്. കെജിഎഫ് ടൗണിലൂടെയാണ് പിന്നീട് അവിടെ നിന്നുള്ള യാത്ര. ഇവിടെ അത്യാവശ്യം നല്ല റോഡുകള്‍ ലഭിക്കും. എന്നാല്‍ പിന്നീടുള്ള റോഡുകള്‍ മോശമായേക്കാം.
ദേവനഹള്ളി-അനന്ത്പൂര്‍-എന്‍എച്ച് 44
ദേവനഹള്ളി മുതല്‍ അനന്ത്പൂര്‍ വരെയുള്ള റോഡുകളും വളരെ മികച്ചതാണ്. എന്നാല്‍ തിരക്കേറിയ ജങ്ഷനുകളില്‍ വേഗത കുറയ്‌ക്കേണ്ടതായി വരും.
അനന്ത്പൂര്‍-നാഗ്പൂര്‍-എന്‍എച്ച് 44, ഹൈദരാബാദ്-ഒആര്‍ആര്‍
എന്‍എച്ച് 44 റോഡുകളിലൂടെയുള്ള യാത്രയും അത്ര കുഴപ്പം പിടിച്ചതല്ല, ആന്ധ്രയിലും തെലങ്കാനയിലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പോകുന്നത് അപകടമാണ്. മാത്രമല്ല, ഈ റൂട്ടില്‍ ധാരാളം സ്പീഡ് ക്യാമറകളുണ്ട്.
നാഗ്പൂര്‍-ജാനി എന്‍എച്ച് 44
ഇവിടുത്തെ റോഡും വളരെ നല്ലതാണ്. അതിനാല്‍ നിങ്ങള്‍ക്ക് അതിമനോഹരമായ യാത്ര ആസ്വദിക്കാനാകും.
ഝാന്‍സി-ഗ്വാളിയോര്‍ എന്‍എച്ച് 44
ഝാന്‍സി മുതല്‍ ഗ്വാളിയോര്‍ വരെയും വളരെ നല്ല റോഡുകളാണുള്ളത്.
ഗ്വാളിയോര്‍-ആഗ്ര
ഈ പാത അത്ര എളുപ്പമുള്ളതല്ല, നിരവധി ഗ്രാമങ്ങള്‍ക്കിടയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ ചില തടസങ്ങള്‍ ഉണ്ടായേക്കാം.
ആഗ്ര-ഗ്രേറ്റര്‍ നോയിഡ
യമുന എക്‌സ്പ്രസ് വേ വഴിയാണ് ഈ യാത്ര. മികച്ച ഡ്രൈവ് ലഭിക്കുമെങ്കിലും വേഗ പരിധി 120 കിലോമീറ്ററില്‍ പരിമിതപ്പെടുത്തേണ്ടിവരും.
ഗ്രേറ്റര്‍ നോയിഡ-മസൂറി
ഈസ്റ്റ് പെരിഫറല്‍ എക്‌സ്പ്രസ് വേ വഴി, ഡല്‍ഹി-മീററ്റ് എക്‌സപ്രസ് വേ, യുപി സംസ്ഥാന പാത, ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ, എന്നിവയിലൂടെയാണ് കടന്നുപോകേണ്ടത്.
Also Read: Kundanoor Junction: കുണ്ടന്നൂരിലെ ജങ്ഷന്‍ കാണാന്‍ കൊതിയായോ? എന്നാ ദാ പണി ഇപ്പോള്‍ തീരും
മടക്കയാത്ര എങ്ങനെ?
മസൂറിയില്‍ നിന്ന് ഡെറാഡൂണ്‍ വഴി പോണ്ട സാഹിബ്-ചണ്ഡീഗഡ് വഴിയാണ് തിരിച്ചുവരേണ്ടത്. ചണ്ഡീഗഡില്‍ നിന്ന് അജ്മീറിലേക്ക് പോകാം. ട്രാന്‍സ്-ഹരിയാന എക്‌സ്പ്രസ് വേ, എന്‍എച്ച് 48 എന്നിവ വഴിയാണ് വരേണ്ടത്. അജ്മീറില്‍ നിന്ന് ചിറ്റോര്‍ഗഡ്-രത്‌ലം എന്നിങ്ങനെയാണ് പിന്നീടുള്ള യാത്ര. മധ്യപ്രദേശിലെ സംസ്ഥാന പാതയാണ് ഈ യാത്രയ്ക്കായി ഉപയോഗിക്കേണ്ടത്.
സോളാപൂരിലേക്ക് എത്തിയ ശേഷം സേലത്തേക്ക് തിരിക്കാം. ശേഷം എന്‍എച്ച് 52 കയറി വിജയപുരയിലേക്ക് പോകാം. ചിത്രദുര്‍ഗയിലേക്ക് പോകേണ്ടത് എന്‍എച്ച് 50 വഴിയാണ്. ശേഷം തുംകൂറിലേക്കും, ശേഷം ഹൊസൂരെത്തി നാട്ടിലേക്ക് തിരിക്കാവുന്നതാണ്. എങ്കില്‍ വേഗം തന്നെ യാത്ര ആരംഭിച്ചോളൂ, ഓരോരുത്തര്‍ക്കും യാത്ര നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങളും നടത്തേണ്ടതാണ്.
English Summary
The Kochi to Mussoorie road trip covers nearly 2600 km through major highways including NH44 with mostly good road conditions This guide explains the best route travel time road updates and key stopovers for a safe and smooth journey