AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഷെയറിട്ട് എടുക്കുന്നോ? നിയമങ്ങള്‍ അറിഞ്ഞിട്ട് മതി എല്ലാം

Monsoon Bumper 2026 Lottery Shared Ownership Rules Explained: ബമ്പര്‍ ലോട്ടറികള്‍ പല തരത്തിലാണ് ആളുകള്‍ എടുക്കാറുള്ളത്, ചിലര്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ടിക്കറ്റെടുക്കുമ്പോള്‍ മറ്റുചിലര്‍ ഷെയറിട്ട് ലോട്ടറി വാങ്ങും. കൂട്ടത്തിലുള്ള ആരെയെങ്കിലും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയാണ് ഷെയറിട്ട് ലോട്ടറി എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഷെയറിട്ട് എടുക്കുന്നോ? നിയമങ്ങള്‍ അറിഞ്ഞിട്ട് മതി എല്ലാം
പ്രതീകാത്മക ചിത്രം Image Credit source: Creative Touch Imaging Ltd./NurPhoto via Getty Images
Shiji M K
Shiji M K | Published: 30 Jun 2026 | 10:01 AM

കേരളത്തില്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി വില്‍പന തകൃതിയായി നടക്കുകയാണ്. ബമ്പര്‍ ലോട്ടറി വില്‍പന മുന്‍ വര്‍ഷങ്ങളിലെ റെക്കോഡുകള്‍ മറികടക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 10 കോടി ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന് വേറെയും ഒട്ടേറെ സമ്മാനങ്ങളുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. ജൂലൈ 18ന് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

ബമ്പര്‍ ലോട്ടറികള്‍ പല തരത്തിലാണ് ആളുകള്‍ എടുക്കാറുള്ളത്, ചിലര്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ടിക്കറ്റെടുക്കുമ്പോള്‍ മറ്റുചിലര്‍ ഷെയറിട്ട് ലോട്ടറി വാങ്ങും. കൂട്ടത്തിലുള്ള ആരെയെങ്കിലും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയാണ് ഷെയറിട്ട് ലോട്ടറി എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ ഷെയറിട്ടെടുത്ത ലോട്ടറികള്‍ക്ക് ഒന്നാം സമ്മാനം ലഭിച്ച ചരിത്രവുമുണ്ട്. ഇത്തവണ നിങ്ങള്‍ എങ്ങനെയാണ് ലോട്ടറി എടുക്കാന്‍ പോകുന്നത്? ഷെയറിട്ടാണ് ലോട്ടറി എടുക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം നന്നായി അറിഞ്ഞിരിക്കണം.

ബമ്പര്‍ ലോട്ടറികള്‍ ഷെയറിട്ട് എടുക്കാമോ?

കേരളത്തിലെ ലോട്ടറി നിയമം പറയുന്നത് അനുസരിച്ച് ബമ്പര്‍ ലോട്ടറികള്‍ ഷെയറിട്ട് വാങ്ങുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ല. എത്ര ആളുകളാണെങ്കില്‍ പോലും കുഴപ്പമില്ല, പത്തും പതിനഞ്ചും ആളുകള്‍ക്ക് ചേര്‍ന്നും ലോട്ടറി എടുക്കാവുന്നതാണ്. നിങ്ങള്‍ എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ സമ്മാനം കൈപ്പറ്റുന്നതില്‍ നിന്നും അല്‍പം വ്യത്യസ്തമായിരിക്കും നടപടിക്രമങ്ങള്‍.

ലോട്ടറി എടുത്തതിന് ശേഷം

ബമ്പര്‍ ലോട്ടറികള്‍ എടുത്തുകഴിഞ്ഞാല്‍, ഉടന്‍ തന്നെ ടിക്കറ്റിന് പുറകില്‍ നല്‍കിയിരിക്കുന്ന പ്രത്യേക സ്ഥലത്ത് നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്താന്‍ മറക്കരുത്. ഷെയറിട്ടാണ് നിങ്ങള്‍ ലോട്ടറി എടുത്തിരിക്കുന്നതെങ്കില്‍ എല്ലാവരുടെയും പേരും ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പ്രത്യേകം ഉറപ്പിക്കുക.

Also Read: Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌

സമ്മാനത്തുക കൈപ്പറ്റാന്‍ എന്ത് ചെയ്യണം?

നിങ്ങളെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെങ്കില്‍, സമ്മാനത്തുക ഒരാളുടെ പേരിലുള്ള അക്കൗണ്ടിലോ അല്ലെങ്കില്‍ എല്ലാവരുടെയും പേരിലുള്ള ജോയിന്റെ അക്കൗണ്ടിലോ പണം സ്വീകരിക്കാവുന്നതാണ്. ഒരാളുടെ പേരിലാണ് പണം വാങ്ങുന്നതെങ്കില്‍ തുക വീതിച്ചെടുക്കാന്‍ സമ്മതമാണെന്ന് കാണിച്ച് 50 രൂപയുടെ മുദ്രപത്രത്തില്‍ ജോയിന്റ് ഡിക്ലറേഷന്‍ അല്ലെങ്കില്‍ സത്യവാങ്മൂലം തയാറാക്കി സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം.

ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം സ്വീകരിക്കുന്നതെങ്കിലും ഒരാള്‍ ചുമതലയേല്‍ക്കണം. ശേഷം ജോയിന്റ് അക്കൗണ്ടിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ലോട്ടറി വകുപ്പില്‍ നല്‍കണം. ബാങ്ക് വഴിയോ അല്ലെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖേനെയോ വേണം സമ്മാനം ക്ലെയിം ചെയ്യാന്‍.

എത്ര നികുതി നല്‍കണം?

ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് 30 ശതമാനം സമ്മാനനികുതിയും 4 ശതമാനം സെസും നല്‍കണം. ഇതിനെല്ലാം ശേഷമുള്ള തുക മാത്രമേ അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ. നികുതികള്‍ക്ക് പുറമെ സമ്മാനത്തുകയുടെ പത്ത് ശതമാനം ഏജന്റ് കമ്മീഷനും നല്‍കണം.

സമ്മാനം കൈപ്പറ്റുന്നതിനായി 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഒരു ടിക്കറ്റ് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നെടുക്കുമ്പോള്‍ പണം പിരിച്ചതിന്റെയും ടിക്കറ്റ് വാങ്ങിയതിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും ഓരോരുത്തരും സൂക്ഷിക്കുന്നതാണ് നല്ലത്.

English Summary

Monsoon Bumper 2026 lottery tickets can be purchased jointly by multiple participants. However, shared ownership, prize distribution, and claim procedures should follow the Kerala Lottery Department’s rules, with proper documentation to help avoid disputes if the ticket wins.

Follow Us