Onam 2026 Thrikketta Day: ഇന്ന് തൃക്കേട്ട; ഓണം ആറാം നാളിനും പ്രത്യേകതകളേറെ
Thriketta 2026 Significance of Onam’s Sixth Day: തൃക്കേട്ട ദിനത്തിലാണ് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ ആരംഭിക്കുന്നതും. ബന്ധുക്കള്‍ക്ക് സമ്മാനം കൈമാറാനും ഓരോ ദിനങ്ങളും ഓരോ ഭവനങ്ങളില്‍ ഓണം ആഘോഷിക്കാനുമുള്ള തിരക്കാണ് മലയാളികള്‍ക്ക്. തൃക്കേട്ട നാളില്‍ മുറ്റത്ത് തീര്‍ക്കുന്ന പൂക്കളത്തിലും ഒട്ടേറെ പ്രത്യേകതകളുണ്ട്. വലിപ്പത്തിലും പൂക്കളുടെ എണ്ണത്തിലുമെല്ലാം ഈ പ്രത്യേകത കാണാം.
ഓണക്കാലം തൃക്കേട്ട ദിനത്തിലേക്ക് കടന്നു, ഇന്ന് ഓഗസ്റ്റ് 22, 2026 മലയാളികള്‍ തൃക്കേട്ട ആഘോഷിക്കും. ഓണക്കാലത്തെ ആറാം നാളാണ് ഇന്ന്. എന്നാല്‍ ഈ വര്‍ഷം പത്ത് ദിവസങ്ങള്‍ക്ക് പകരം പതിനൊന്ന് ദിവസമാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ ചോതി നക്ഷത്രം വന്നതാണ് അതിന് കാരണം. തൃക്കേട്ട വന്നെത്തുന്നതോടെ മലയാളികള്‍ പൂര്‍ണമായും ഓണാഘോഷങ്ങളിലേക്ക് കടക്കും.
തൃക്കേട്ട ദിനത്തിലാണ് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ ആരംഭിക്കുന്നതും. ബന്ധുക്കള്‍ക്ക് സമ്മാനം കൈമാറാനും ഓരോ ദിനങ്ങളും ഓരോ ഭവനങ്ങളില്‍ ഓണം ആഘോഷിക്കാനുമുള്ള തിരക്കാണ് മലയാളികള്‍ക്ക്. തൃക്കേട്ട നാളില്‍ മുറ്റത്ത് തീര്‍ക്കുന്ന പൂക്കളത്തിലും ഒട്ടേറെ പ്രത്യേകതകളുണ്ട്. വലിപ്പത്തിലും പൂക്കളുടെ എണ്ണത്തിലുമെല്ലാം ഈ പ്രത്യേകത കാണാം.
തൃക്കേട്ട നാളിലെ പൂക്കളം
തൃക്കേട്ട എത്തുമ്പോഴേക്ക് പൂക്കളത്തിന് അഞ്ചോ ആറോ വട്ടമുണ്ടായിരിക്കും. ഓണത്തിന്റെ ആറാം ദിനം ആയതിനാല്‍ തന്നെ ആറ് വട്ടങ്ങളാണ് കണക്കക്. ആറിനം പൂക്കളും, പൂക്കളം തീര്‍ക്കാനായി ഉപയോഗിച്ചിരിക്കണം. എന്നാല്‍ വെറുതെ വട്ടത്തില്‍ പൂക്കളമിട്ടാല്‍ പോരാ, പൂക്കളത്തിന്റെ നാല് ദിക്കുകളിലേക്കും കാലുകള്‍ ഉണ്ടായിരിക്കണം.
അവധിക്കാലം ആഘോഷക്കാലം
ഓഗസ്റ്റ് 21 ഓടെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളുമെല്ലാം പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്കാലത്തിലേക്ക് പ്രവേശിച്ചു. കുട്ടികള്‍ക്ക് അവധിയായതിനാല്‍ തന്നെ പൂക്കളം തീര്‍ക്കാന്‍ ഇനി അവര്‍ തമ്മിലുള്ള മത്സരമായിരിക്കും. ഇതുവരെ ഓണക്കോടി എടുക്കാത്തവരും തൃക്കേട്ട മുതലാണ് കടകളിലേക്ക് പോയി തുടങ്ങുന്നതും. വിരുന്നുകാര്‍ വീടുകളിലേക്ക് എത്തുന്നതും ആഘോഷങ്ങള്‍ ഇരട്ടിയാക്കും.
മൂലവും പൂരാടവും ശ്രദ്ധിക്കാം
തിരുവോണം ദിനത്തിന് മാത്രമല്ല, അത്തം മുതലുള്ള എല്ലാ ഓണനാളുകള്‍ക്കും പ്രത്യേകതകള്‍ ഒരുപാടുണ്ട്. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങള്‍ മലയാളികള്‍ വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ഓണം ആഘോഷിക്കുന്നത്. അത്തം പത്തിന് തിരുവോണം എന്ന് വെറുതെ പറയുന്നതല്ല, അത്തം മുതല്‍ ഓണാഘോഷങ്ങള്‍ തുടങ്ങുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ ഓരോ ദിവസങ്ങളിലും തീര്‍ക്കുന്ന പൂക്കളങ്ങളിലും ഒട്ടേറെ പ്രത്യേകതകളുണ്ട്.
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നിങ്ങനെയാണ് ഓണാഘോഷങ്ങള്‍. ഇതില്‍ ഓരോ നാളുകള്‍ പിന്നിടുമ്പോഴും ഓണാവേശവും ഒരുക്കങ്ങളും കൂടി കൂടി വരും. ഓണക്കോടി വാങ്ങിക്കല്‍, വീടും പരിസരവും വൃത്തിയാക്കല്‍, ബന്ധുക്കളെ ക്ഷണിക്കല്‍, സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കല്‍, ആഘോഷങ്ങള്‍ എന്നിവയെല്ലാം അത്തം മുതല്‍ തന്നെ ആരംഭിക്കും.
തൃക്കേട്ടയോടെയാണ് എല്ലാവരും ബന്ധുവീടുകളില്‍ പോയി ഓണം ആഘോഷിക്കുന്നത്. മൂലം നാളിലേക്ക് കടക്കുന്നതോടെ ഓണത്തിരക്ക് തുടങ്ങി, മൂലം, പൂരാടം, ഉത്രാടം എന്നീ നാളുകള്‍ തിരുവോണം പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രധാനമാണ്. ഇന്നേ ദിവസങ്ങളിലാണ് പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പന്‍ എത്തുന്നത്.
English Summary
Thriketta marks the sixth day of the Onam celebrations in 2026 and falls on August 22. The day has a special place in traditional Onam customs and celebrations. It is also associated with the arrival and welcoming of guests and relatives. Know the significance of Thriketta and the traditions linked to this important Onam day.