Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനഘടന ഒന്നുകൂടി നോക്കിക്കോളൂ…വിട്ടുകളയല്ലേ മക്കളേ, കോടികളാണ് വരുന്നത്
Onam Bumper 2026 Prize Structure: Rs 30 Crore First Prize, Check All Rewards: 2026 സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

ഓണം ബമ്പര്‍
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രമുഖ ലോട്ടറിയാണ് ഓണം ബമ്പര്‍. ധാരാളം ലോട്ടറികളും ബമ്പറുകളും വകുപ്പ് പുറത്തിറക്കുന്നുണ്ടെങ്കിലും അതില്‍ ഓണം ബമ്പറിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഓണം ബമ്പര്‍, ക്രസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, പൂജ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ മറ്റ് ബമ്പര്‍ ലോട്ടറികള്‍. മലയാളികള്‍ക്ക് പുറമെ ധാരാളം അന്യസംസ്ഥാനക്കാരും ഈ ലോട്ടറികളെല്ലാം എടുക്കാറുണ്ട്.
ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്?
2026 സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. മറ്റ് ലോട്ടറികള്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കുമ്പോള്‍ ഓണം ബമ്പറിന്റേത് രണ്ട് മണിക്കാണ് നടക്കുന്നത്.
ഓണം ബമ്പറിന്റെ ടിക്കറ്റ് വില
എല്ലാ വര്‍ഷവും 500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വിലയുണ്ടാകാറുള്ളത്. ഈ വര്‍ഷവും 500 രൂപയ്ക്ക് തന്നെയാണ് ടിക്കറ്റ് വില്‍പന. 500 രൂപ ചെലവാക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കോടികള്‍ സമ്മാനമായി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
ഓണം ബമ്പറിന്റെ സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
Also Read: Onam Bumper 2026: ഓണം ബമ്പറടിച്ചോ? പണം നഷ്ടപ്പെടുത്തല്ലേ…വേഗത്തില്‍ ഇവിടെ നിക്ഷേപിച്ചോളൂ
നികുതിക്ക് ശേഷം കിട്ടുന്നത്
ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കണം. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതി നല്‍കണം. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. ഇതിന് ശേഷം ബാക്കിയാകുന്നത് 18.9 കോടി.
ഇനി ഈ തുകയില്‍ നിന്ന് സര്‍ചാര്‍ജ്, സെസ് എന്നിവയും നിങ്ങള്‍ നല്‍കേണ്ടതുണ്ട്. ആരോഗ്യ-വിദ്യഭ്യാസ സെസ് 4 ശതമാനമാണ്. അതായത് ഏകദേശം 7560000 രൂപയുണ്ടാകുമിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ ഇങ്ങനെയും പോകും. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 15,42,24,000 രൂപയാണ്. എന്നാല്‍ ഈ തുകയ്ക്ക് നിങ്ങള്‍ എല്ലാ വര്‍ഷവും നികുതിയും നല്‍കണം.
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
Kerala Onam Bumper 2026 BR 111 offers a Rs 30 crore first prize, along with several other major rewards. The complete prize structure includes multiple prize categories for lucky ticket holders.