Onam Bumper 2026: ഓണം ബമ്പറടിച്ചോ? പണം നഷ്ടപ്പെടുത്തല്ലേ…വേഗത്തില്‍ ഇവിടെ നിക്ഷേപിച്ചോളൂ
Onam Bumper Rs 30 Crore Investment Options for the First Prize Money: ഈ വര്‍ഷത്തെ ഒന്നാം സമ്മാനം 30 കോടി രൂപ നിങ്ങള്‍ക്കാണ് ലഭിക്കുന്നതെങ്കില്‍ പണം എന്ത് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്? 30 കോടി രൂപ ലഭിച്ചാല്‍ പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് വലിയ ചോദ്യമാണ്. ഒറ്റയടിക്ക് ലഭിക്കുന്ന വലിയ തുക ആവേശത്തില്‍ ചെലവഴിക്കുന്നതിന് പകരം കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ നിക്ഷേപിക്കുന്നതാണ് ഉചിതം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് ഓണം ബമ്പര്‍. മറ്റ് ബമ്പര്‍ ലോട്ടറികളെ അപേക്ഷിച്ച് വലിയ സമ്മാനത്തുകയാണ് ഓണം ബമ്പര്‍ വാഗ്ദാനം ചെയ്യുന്നത്. 2025 വരെ 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയിരുന്ന ഓണം ബമ്പര്‍, 2026ല്‍ 30 കോടിയാണ് ഭാഗ്യശാലിക്ക് നല്‍കുന്നത്. എന്നാല്‍ നികുതി, സെസ്, സര്‍ചാര്‍ജ്, ഏജന്റ് കമ്മീഷന്‍ തുടങ്ങിയവയെല്ലാം പിടിച്ചതിന് ശേഷമുള്ള തുകയേ ജേതാവിന്റെ അക്കൗണ്ടിലെത്തൂ.
ഈ വര്‍ഷത്തെ ഒന്നാം സമ്മാനം 30 കോടി രൂപ നിങ്ങള്‍ക്കാണ് ലഭിക്കുന്നതെങ്കില്‍ പണം എന്ത് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്? 30 കോടി രൂപ ലഭിച്ചാല്‍ പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് വലിയ ചോദ്യമാണ്. ഒറ്റയടിക്ക് ലഭിക്കുന്ന വലിയ തുക ആവേശത്തില്‍ ചെലവഴിക്കുന്നതിന് പകരം കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ നിക്ഷേപിക്കുന്നതാണ് ഉചിതം. സമ്മാന തുകയില്‍ ഒരു ഭാഗം സുരക്ഷിത നിക്ഷേപങ്ങള്‍ക്കും മറ്റൊരു ഭാഗം ദീര്‍ഘകാല വളര്‍ച്ചയ്ക്കുമായി മാറ്റിവെച്ചാലോ?
ബാങ്ക് നിക്ഷേപങ്ങള്‍
സമ്മാന തുകയുടെ ഒരു ഭാഗം ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി ഇടാവുന്നതാണ്. വ്യത്യസ്ത ബാങ്കുകളിലായി തുക വിഭജിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും. സ്ഥിരമായ പലിശ വരുമാനം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. എന്നാല്‍ മുഴുവന്‍ തുകയും ഒരൊറ്റ ബാങ്കിലോ ഒരൊറ്റ നിക്ഷേപ പദ്ധതിയിലോ ഇടാതിരിക്കുന്നതാണ് നല്ലത്.
സര്‍ക്കാര്‍ ബോണ്ടുകളും സുരക്ഷിത നിക്ഷേപങ്ങളും
സര്‍ക്കാര്‍ പിന്തുണയുള്ള ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍ തുടങ്ങിയ താരതമ്യേന സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളും നിങ്ങള്‍ക്ക് പരിഗണിക്കാം. പണം നഷ്ടപ്പെടാതെയുള്ള നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്ക് ഇത്തരം മാര്‍ഗങ്ങള്‍ അനുയോജ്യമായേക്കാം. നിക്ഷേപിക്കുന്നതിന് മുമ്പ് കാലാവധി, പലിശ, നികുതി ബാധ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.
മ്യൂച്വല്‍ ഫണ്ടുകള്‍
ദീര്‍ഘകാലത്തേക്ക് സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പരിഗണിക്കാം. എന്നാല്‍ എല്ലാ തുകയും ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. വലിയ തുക ലഭിച്ചാല്‍ വിവിധ വിഭാഗങ്ങളിലായി നിക്ഷേപം വിഭജിക്കുന്ന രീതിയാണ് കൂടുതല്‍ നല്ലത്. വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ കണക്കിലെടുത്ത് വിദഗ്ധരുടെ സഹായത്തോടെ തീരുമാനമെടുക്കാം.
Also Read: Onam Bumper 2026: ഓണം ബമ്പറടിച്ച പണം എന്ത് ചെയ്യണം? കോടികള്‍ കിട്ടിയാല്‍ ചെയ്യേണ്ടത് ഇത്രയും
റിയല്‍ എസ്റ്റേറ്റ്
വീട്, വാണിജ്യ കെട്ടിടം, ഭൂമി തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്. വാടക വരുമാനം ലഭിക്കുന്ന വസ്തുവകകള്‍ സ്ഥിരമായ വരുമാനത്തിന് നിങ്ങളെ സഹായിച്ചേക്കാം. എന്നാല്‍ സ്ഥലം, രേഖകള്‍, നികുതി, മറ്റ് ചെലവുകള്‍, വില്‍ക്കാനുള്ള സൗകര്യം എന്നിവ പരിശോധിക്കാതെ വലിയ തുക റിയല്‍ എസ്റ്റേറ്റില്‍ മുടക്കുന്നത് ബുദ്ധിയല്ല.
സ്വര്‍ണത്തില്‍ നിക്ഷേപിക്കാം
നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനായി പണത്തിന്റെ ചെറിയൊരു ഭാഗം സ്വര്‍ണത്തിലേക്ക് മാറ്റിവെക്കാം. ഭൗതിക സ്വര്‍ണത്തിന് പുറമെ ഗോള്‍ഡ് ETF, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിവയും പരിഗണിക്കാവുന്നതാണ്.
അടിയന്തര ഫണ്ട്
ആരോഗ്യം, കുടുംബ ആവശ്യങ്ങള്‍, വീടിന്റെ അറ്റക്കുറ്റപ്പണികള്‍ തുടങ്ങിയ അപ്രതീക്ഷിത ചെലവുകള്‍ക്കായി പ്രത്യേക ഫണ്ട് മാറ്റിവെക്കേണ്ടതുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വിരമിക്കല്‍ തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായും നിങ്ങളുടെ പക്കല്‍ നിക്ഷേപ പദ്ധതികള്‍ ഉണ്ടായിരിക്കണം.