Onam Bumper 2026: 30 കോടിയെന്ന് കേട്ട് കണ്ണുതള്ളേണ്ടാ…ഓണം ബമ്പറിന് നികുതി ഒത്തിരിപോകും

How Much Will the Winner Take Home From the 30 Crore Onam Bumper 2026: കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍ വഴി മലയാളികള്‍ക്ക് മാത്രമല്ല ഇതുവരെ കോടികള്‍ സമ്മാനമായി ലഭിച്ചിട്ടുള്ളത്. ധാരാളം അന്യസംസ്ഥാനക്കാരും ഭാഗ്യത്തിന് അര്‍ഹരായി. എന്നാല്‍ ഇത്തവണ കേരളത്തിന് പുറത്തേക്ക് ഒന്നാം സമ്മാനം പോകില്ലെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.

Onam Bumper 2026: 30 കോടിയെന്ന് കേട്ട് കണ്ണുതള്ളേണ്ടാ...ഓണം ബമ്പറിന് നികുതി ഒത്തിരിപോകും

ഓണം ബമ്പര്‍ ലോട്ടറി നികുതി

Published: 

10 Jul 2026 | 12:27 PM

ഓണം ഇങ്ങെത്തിക്കഴിഞ്ഞു, ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഓണം ബമ്പര്‍ കൂടി വിപണിയിലെത്തിയാല്‍ ആകെ കളറാകും. ഓണം ആഘോഷിച്ച് കീശകാലിയാകുന്ന മലയാളികള്‍ക്ക് ആശ്വാസം പകരാനെത്തുന്ന ഓണം ബമ്പറിന് ഇത്തവണ 25 കോടിയല്ല സമ്മാനത്തുക, മറിച്ച് 30 കോടിയാണ്. ഇത്രയേറെ തുക സമ്മാനമായി നല്‍കുന്ന ലോട്ടറി രാജ്യത്ത് തന്നെ വേറെയില്ലെന്നതാണ് അതിശയം. കേരള സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബമ്പര്‍ ലോട്ടറികളില്‍ പ്രമുഖനാണ് ഓണം ബമ്പര്‍.

കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍ വഴി മലയാളികള്‍ക്ക് മാത്രമല്ല ഇതുവരെ കോടികള്‍ സമ്മാനമായി ലഭിച്ചിട്ടുള്ളത്. ധാരാളം അന്യസംസ്ഥാനക്കാരും ഭാഗ്യത്തിന് അര്‍ഹരായി. എന്നാല്‍ ഇത്തവണ കേരളത്തിന് പുറത്തേക്ക് ഒന്നാം സമ്മാനം പോകില്ലെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. 30 കോടിയുടെ ഭാഗ്യം നേടാന്‍ പോകുന്നതെന്ന് അറിയാന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഒട്ടനവധി സമ്മാനങ്ങളുമായാണ് ഓണം ബമ്പര്‍ വിപണിയിലെത്താന്‍ പോകുന്നത്, എത്ര രൂപ വരെ ലഭിക്കുമെന്ന് നോക്കിയാലോ?

ഓണം ബമ്പര്‍ 2026 സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  • നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  • ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  • എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

25 കോടിയില്‍ നിന്ന് 30 കോടിയിലേക്ക്

ഓണം ബമ്പര്‍ സമ്മാനഘടനയില്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനത്തില്‍ നിന്ന് 30 കോടിയിലേക്ക് ഒന്നാം സമ്മാനം ഉയര്‍ത്തുമ്പോള്‍ ലോട്ടറി ടിക്കറ്റ് വില്‍പനയില്‍ ഗണ്യമായ വര്‍ധനവ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സമ്മാനഘടന മാറുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ല, 500 രൂപ തന്നെയായിരിക്കും ടിക്കറ്റ് വില.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി; 30 കോടി നേടാന്‍ അവസരം

നികുതി നല്‍കണം

വലിയ തുക സമ്മാനമായി ലഭിക്കുമെങ്കിലും ലോട്ടറികള്‍ക്ക് നികുതി നല്‍കേണ്ടതുണ്ട്. സര്‍ക്കാരിന് നല്‍കുന്ന നികുതിക്ക് പുറമെ സമ്മാനത്തുകയില്‍ നിന്ന് തന്നെയാണ് ലോട്ടറി ഏജന്റിന് കമ്മീഷന്‍ നല്‍കേണ്ടതും. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടിയില്‍ നിന്ന് എത്ര രൂപ നികുതി, കമ്മീഷന്‍ തുടങ്ങിയവയ്ക്കായി പോകുമെന്ന് നോക്കാം.

ഓണം ബമ്പര്‍ കമ്മീഷന്‍– ഒന്നാം സമ്മാനമായ 30 കോടി രൂപയില്‍ നിന്ന് 10 ശതമാനം തുകയാണ് ലോട്ടറി ഏജന്റ് കമ്മീഷന്‍ നല്‍കേണ്ടത്. അതായത്, 30 കോടിയുടെ 10 ശതമാനം എന്നത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി പോയാല്‍ ബാക്കിയുള്ളത് 27 കോടി രൂപ.

സമ്മാനനികുതി– ശേഷിക്കുന്ന തുകയില്‍ നിന്ന് വേണം സമ്മാനനികുതി നല്‍കാന്‍. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. 27 കോടിയില്‍ നിന്ന് 81000000 പോയാല്‍ ബാക്കിയുള്ള വെറും 18.9 കോടി.

സര്‍ചാര്‍ജും സെസും– ആരോഗ്യ-വിദ്യാഭ്യാസ സെസായി 4 ശതമാനം തുകയാണ് നല്‍കേണ്ടത്. 7560000 രൂപയാണിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ സര്‍ചാര്‍ജായും നല്‍കണം. ഇതിനെല്ലാം ശേഷം വെറും 15,42,24,000 രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.

English Summary

The Onam Bumper Lottery 2026 offers a first prize of ₹30 crore, but the winner will not receive the entire amount. TDS, surcharge and health and education cess are deducted as per applicable tax rules before the prize is paid. Here’s a breakdown of the deductions and the estimated take-home amount.

Follow Us
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?