AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026 : ആദ്യ സ്ഥാനാർഥി പ്രഖ്യാപനമെത്തി, നറുക്കു വീണത് പി.വി.അൻവറിന്

PV Anwar confirmed UDF candidate: സ്ഥാനാർത്ഥിത്വത്തിൽ നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതോടെ അൻവർ മണ്ഡലത്തിൽ ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ മണ്ഡലത്തിൽ അൻവറിനായി ഫ്ലക്സുകളും ബോർഡുകളും ഉയർന്നു കഴിഞ്ഞു.

Kerala Assembly Election 2026 : ആദ്യ സ്ഥാനാർഥി പ്രഖ്യാപനമെത്തി, നറുക്കു വീണത് പി.വി.അൻവറിന്
Pv AnwarImage Credit source: Social Media
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 02 Mar 2026 | 05:13 PM

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ മത്സരിക്കുമെന്ന് ഉറപ്പായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമായി ഇത് മാറി.

പി.വി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ തന്നെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ബേപ്പൂരിൽ അൻവർ മികച്ച വിജയം നേടുമെന്ന് സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാർത്ഥിത്വത്തിൽ നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതോടെ അൻവർ മണ്ഡലത്തിൽ ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ മണ്ഡലത്തിൽ അൻവറിനായി ഫ്ലക്സുകളും ബോർഡുകളും ഉയർന്നു കഴിഞ്ഞു.

റിയാസിനെതിരെ കടുത്ത വിമർശനം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാലിയം ഹാർബർ സന്ദർശിച്ച അൻവർ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. മരുമകനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസ്. വികസനം ജനങ്ങൾക്ക് അനുഭവപ്പെട്ടാൽ ജാഥയുടെ ആവശ്യമില്ല. എം.വി. ഗോവിന്ദന്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. – പി.വി. അൻവർ

ബേപ്പൂരിലും കേരളത്തിലും എൽഡിഎഫിനെതിരെ ‘സുനാമി’ അടിക്കുമെന്നും യുഡിഎഫിന്റെ പുതുയുഗയാത്രയോടെ ഭരണപക്ഷത്തിന്റെ അവകാശവാദങ്ങൾ പൊളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി റിയാസ് ടൂറിസത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളതെന്നും തൊഴിലാളികളെ അവഗണിക്കുകയാണെന്നും അൻവർ ആരോപിച്ചു.

Follow Us