Monsoon 2026: മൺസൂൺ വരികയായി; കാലവർഷം ഈ ആഴ്ച ആൻഡമാൻ തീരത്തേക്ക്; അടുത്ത സ്റ്റോപ്പ് കേരളം!
Southwest Monsoon Set to Advance into South Bay of Bengal and Andaman Sea by Weekend: തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ ആഴ്ച അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ ആഴ്ച അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ കാലവര്‍ഷം എന്ന് എത്തുമെന്ന് നിലവില്‍ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്ന തീയതി സംബന്ധിച്ച് ഈയാഴ്ച തന്നെ കാലാവസ്ഥ വകുപ്പ് സൂചന നല്‍കിയേക്കും. ഇത്തവണ കാലവര്‍ഷം നേരത്തെയെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. മെയ് 14 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയും കാറ്റും
അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Also Read: Kerala Weather Update: ന്യൂനമർദവും ചക്രവാതച്ചുഴിയും; ഈ ജില്ലകളിൽ മഴ തകർക്കും, ഇന്നത്തെ കാലാവസ്ഥ
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 16-ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അലര്‍ട്ടില്ലാത്ത ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
മുന്നറിയിപ്പ്
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ഇന്ന് വൈകുന്നേരം 5.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം 5.30 വരെ 1.1 മുതല്‍ 1.3 മീറ്റര്‍ ഉയര്‍ന്ന തിരമാലകളുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗം
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗവും ദക്ഷിണേന്ത്യയിൽ കനത്ത മഴയും തുടരും. അടുത്ത 4-5 ദിവസങ്ങളിൽ കേരളം, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, മാഹി, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.
അടുത്ത 6-7 ദിവസങ്ങളിൽ പടിഞ്ഞാറൻ രാജസ്ഥാനിൽ ചില സ്ഥലങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത 4-5 ദിവസങ്ങളിൽ കിഴക്കൻ രാജസ്ഥാനിലും, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്.
കാലാവസ്ഥ വകുപ്പിന്റെ ട്വീറ്റ്
मौसम संबंधी चेतावनी
मुख्य बिंदु
दक्षिण बंगाल की खाड़ी, अंडमान सागर और अंडमान एवं निकोबार द्वीप समूह के कुछ हिस्सों में इस सप्ताह के अंत तक दक्षिण-पश्चिम मानसून के आगमन के लिए परिस्थितियाँ अनुकूल हो रहे हैं।
पश्चिम राजस्थान में अगले 6-7 दिनों के दौरान कुछ स्थानों पर उष्ण लहर की… pic.twitter.com/R2TIhdNBfR
— India Meteorological Department (@Indiametdept) May 12, 2026
ജമ്മു കശ്മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മെയ് 16 വരെ മിതമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും വീശിയേക്കാം
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, ഒഡീഷ എന്നിവിടങ്ങളിൽ മെയ് 16 വരെ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ തുടരും. അന്തമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത.
English Summary
The southwest monsoon is expected to reach the Andaman region by the end of this week. Conditions are turning favorable for its arrival over the south Bay of Bengal. Heavy rainfall is predicted for Kerala, Tamil Nadu, and South Interior Karnataka. These isolated showers are likely to continue over the next four to five days.