Kerala Cabinet Swearing Ceremony: പുതുമയോടെ ചേര്‍ത്തുപിടിച്ച് തുടക്കം; വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പതിനായിരങ്ങളാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് എത്തിയത്. എല്ലാ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് ഉള്‍പ്പെടെ വേദിയില്‍ ഇരിപ്പിടം നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സാധാരണയായി സദസിലായിരിക്കും പ്രതിപക്ഷത്തിന് സീറ്റ് ഉണ്ടാകാറുള്ളത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷത്തിനും തുല്യ പ്രാധിനിത്യം ഉണ്ടാകുമെന്ന് ഇതിലൂടെ യുഡിഎഫ് വ്യക്തമാക്കുന്നു.

Kerala Cabinet Swearing Ceremony: പുതുമയോടെ ചേര്‍ത്തുപിടിച്ച് തുടക്കം; വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

Updated On: 

18 May 2026 | 12:14 PM

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവത്തിന്റെ നാമത്തിലാണ് വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങി പ്രമുഖ്യ നേതാക്കളുടെ സാന്നിധ്യത്തിലാണ് വിഡി സതീശന്‍ അധികാരത്തിലേറിയത്. പതിനാല് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 21 പേരടങ്ങിയ മന്ത്രിസഭയാണ് അധികാരത്തിലെത്തിയിരിക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പതിനായിരങ്ങളാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് എത്തിയത്. എല്ലാ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് ഉള്‍പ്പെടെ വേദിയില്‍ ഇരിപ്പിടം നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സാധാരണയായി സദസിലായിരിക്കും പ്രതിപക്ഷത്തിന് സീറ്റ് ഉണ്ടാകാറുള്ളത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷത്തിനും തുല്യ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഇതിലൂടെ യുഡിഎഫ് വ്യക്തമാക്കുന്നു.

വന്‍ കരഘോഷത്തോടെയാണ് വിഡി സതീശന്റെ സത്യപ്രതിജ്ഞയെ അണികള്‍ വരവേറ്റത്. വിഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആളുകളുടെ ആര്‍പ്പുവിളിയില്‍ സ്റ്റേഡിയം കുലുങ്ങി. പത്ത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് യുഡിഎഫിനെ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണ് ജനം അര്‍പ്പിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിനെത്തി നേതാക്കള്‍

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാനായി രാജ്യത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ കേരളത്തിലേക്ക് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു.

ഇവര്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

Also Read: Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

വിഡി സതീശന്റെ മന്ത്രിമാര്‍

  • പികെ കുഞ്ഞാലിക്കുട്ടി
  • രമേശ് ചെന്നിത്തല
  • സണ്ണി ജോസഫ്
  • കെ മുരളീധരന്‍
  • മോന്‍സ് ജോസഫ്
  • ഷിബു ബേബി ജോണ്‍
  • അനൂപ് ജേക്കബ്
  • സിപി ജോണ്‍
  • എപി അനില്‍കുമാര്‍
  • എന്‍ ഷംസുദീന്‍
  • പിസി വിഷ്ണുനാഥ്
  • റോജി എം ജോണ്‍
  • ബിന്ദു കൃഷ്ണ
  • എം ലിജു
  • കെഎം ഷാജി
  • പികെ ബഷീര്‍
  • വിഇ അബ്ദുല്‍ ഗഫൂര്‍
  • ടി സിദ്ദിഖ്
  • കെഎ തുളസി
  • ഒജെ ജനീഷ്

വിഡി സതീശന് പിന്നാലെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഏറെ കോളിളക്കങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മുഖ്യമന്ത്രി പദം ലഭിക്കാതിരുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹവും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

English Summary

The government led by VD Satheesan was sworn in at a grand ceremony in Thiruvananthapuram attended by prominent political leaders and a massive public gathering.

Follow Us
Related Stories
Monsoon Bumper Lottery 2026: ദേ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം; വേഗം ടിക്കറ്റെടുക്കൂ
“ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചകർ”; എം.വി ജയരാൻ്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി
Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?
Kerala Lottery Result: ഒരു കോടി രൂപയുടെ ‘സമൃദ്ധി’ തേടിയെത്തി! ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ അറിയാം
Kerala Weather Update: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി
Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം