AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vishu Bumper 2026 Winner: പൊന്നന് കോടികള്‍ കൊണ്ട് തുലാഭാരം; വിഷു ബമ്പര്‍ 12 കോടി അടിച്ച ഭാഗ്യവാനെ കിട്ടി

Karunagappally Native Ponnan Wins Rs 12 Crore Kerala Vishu Bumper BR 109 Jackpot: സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് പൊന്നന്‍. ഒരുമാസം മുമ്പായിരുന്നു വിഷു ബമ്പര്‍ എടുത്തത്. കച്ചവടത്തിനാവശ്യമായ ലോട്ടറി ടിക്കറ്റെടുകളെടുക്കാന്‍ പോയപ്പോഴായിരുന്നു ഭാഗ്യപരീക്ഷണം. ഭാഗ്യനമ്പറായ രണ്ട് കണ്ടപ്പോള്‍ ആ ടിക്കറ്റ് വിട്ടുകളയാന്‍ തോന്നിയില്ലെന്ന് പൊന്നന്‍ പറയുന്നു. അച്ഛനും അമ്മയും മകനും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.

Vishu Bumper 2026 Winner: പൊന്നന് കോടികള്‍ കൊണ്ട് തുലാഭാരം; വിഷു ബമ്പര്‍ 12 കോടി അടിച്ച ഭാഗ്യവാനെ കിട്ടി
വിഷു ബമ്പര്‍ 2026 വിജയി Image Credit source: Social Media
Shiji M K
Shiji M K | Updated On: 23 May 2026 | 05:14 PM

കൊല്ലം: വിഷു ബമ്പര്‍ 2026 ലോട്ടറി ഒന്നാം സമ്മാനം നേടിയത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി പൊന്നന്‍. 12 കോടി നേടിയ സന്തോഷത്തിലാണ് പൊന്നനും ഭാര്യ രാധാമണിയും മകന്‍ വിനോദ് കുമാറും. മൂവര്‍ക്കും ലോട്ടറിക്കച്ചവടമാണ്. കൊവിഡ് കാലത്ത് ആരംഭിച്ച ലോട്ടറിക്കച്ചവടം കുടുംബത്തെ കോടീശ്വരന്മാരാക്കിയിരിക്കുകയാണ്. അമ്മ ഏജന്‍സിയില്‍ നിന്നാണ് പൊന്നന്‍ ലോട്ടറി എടുത്തത്.

സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് പൊന്നന്‍. ഒരുമാസം മുമ്പായിരുന്നു വിഷു ബമ്പര്‍ എടുത്തത്. കച്ചവടത്തിനാവശ്യമായ ലോട്ടറി ടിക്കറ്റെടുകളെടുക്കാന്‍ പോയപ്പോഴായിരുന്നു ഭാഗ്യപരീക്ഷണം. ഭാഗ്യനമ്പറായ രണ്ട് കണ്ടപ്പോള്‍ ആ ടിക്കറ്റ് വിട്ടുകളയാന്‍ തോന്നിയില്ലെന്ന് പൊന്നന്‍ പറയുന്നു. അച്ഛനും അമ്മയും മകനും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ലോട്ടറിക്കച്ചവടം നടത്തി മുന്നോട്ടുപോകുന്ന കുടുംബം താമസിക്കുന്നത് ചെറിയ വീട്ടിലാണ്.

ലോട്ടറി അടിച്ചതില്‍ അതിയായ സന്തോഷത്തിലാണ് കുടുംബം. മകന്‍ അസുഖബാധിതനായി കിടന്നപ്പോഴാണ് പൊന്നന്‍ ലോട്ടറി എടുത്തത്. ആ പരീക്ഷണം, കോടികള്‍ സ്വന്തമാക്കാന്‍ സഹായിക്കുമെന്ന് ആ കുടുംബം ഒരിക്കലും കരുതിയിരുന്നില്ല. ആക്‌സിഡന്റ് പറ്റി കഴിഞ്ഞ ഏറെനാളായി ജോലിക്ക് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പൊന്നന്‍. തങ്ങള്‍ ഏറെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് രാധാമണി പറഞ്ഞു. കടങ്ങളെല്ലാം തീര്‍ക്കുമെന്ന് വിനോദും പറഞ്ഞു.

മെയ് 23ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു ലോട്ടറി നറുക്കെടുപ്പ്.

വിഷു ബമ്പര്‍ 2026 ഫലം പൂര്‍ണമായി

ഒന്നാം സമ്മാനം– VB 135452
രണ്ടാം സമ്മാനം– VA 616453 VB 327020 VC 348224 VD 252972 VE 649598 VG 367998
മൂന്നാം സമ്മാനം– VA 238131 VB 149470 VC 133511 VD 575123 VE 363410 VG 480536
നാലാം സമ്മാനം– VA 818975 VB 749053 VC 777708 VD 123033 VE 448421 VG 823578
അഞ്ചാം സമ്മാനം– 0891 1678 1729 2053 2548 2659 2840 3065 3333 3658 3989 4122 4644 4670 4742 5294 5328 5730 5790 5995 6522 6597 7185 7785 8261 8344 8480 8520 9566 9793
ആറാം സമ്മാനം– 0094 0363 0547 0560 0696 0862 1240 2216 2825 2889 3669 3731 3812 4483 4654 4952 6193 6279 6555 7431 7760 8241 8573 8884
ഏഴാം സമ്മാനം– 0281 0613 0705 1295 1334 1693 1801 1815 2279 2532 2588 2654 2940 3129 3406 3591 4019 4053 4327 4472 4547 4563 4977 5016 5148 5458 5551 5571 5925 6097 6143 6361 6704 7109 7357 7614 7621 7833 7898 8124 8402 8511 8512 8545 8629 8808 8866 8918 9170 9260 9339 9344 9474 9998
എട്ടാം സമ്മാനം– 0004 0100 0104 0140 0155 0190 0211 0216 0233 0242 0293 0326 0380 0409 0429 0453 0534 0679 0714 0722 0752 0805 0816 0904 0907 0930 1072 1076 1087 1092 1129 1143 1147 1244 1302 1313 1410 1445 1558 1594 1607 1709 1722 1772 1832 1884 1901 1905 1956 1958 1971 2034 2043 2138 2164 2172 2385 2446 2508 2518 2530 2540 2544 2620 2722 2733 2773 2810 2812 2830 2839 2841 2888 2891 3022 3025 3077 3078 3090 3120 3147 3220 3389 3401 3408 3417 3439 3459 3483 3534 3541 3548 3713 3787 3788 3797 3819 3840 3905 3907 3954 4012 4046 4136 4192 4231 4272 4313 4330 4378 4391 4399 4408 4418 4419 4430 4498 4641 4684 4719 4799 4851 4854 4887 4895 4937 4940 4944 4960 5012 5031 5179 5191 5199 5280 5289 5339 5358 5379 5397 5406 5413 5464 5487 5520 5616 5676 5683 5731 5849 5967 5994 6019 6028 6033 6075 6089 6119 6244 6290 6298 6304 6312 6387 6417 6464 6546 6603 6635 6645 6658 6666 6723 6800 6813 6852 6869 6879 6927 6942 6944 6979 6994 7024 7055 7093 7099 7103 7114 7118 7125 7144 7153 7191 7341 7416 7433 7501 7576 7606 7625 7628 7643 7660 7672 7714 7742 7795 7895 7935 7949 7960 8034 8036 8094 8100 8129 8160 8296 8363 8370 8437 8504 8606 8682 8725 8727 8810 8818 9037 9057 9076 9150 9161 9211 9230 9292 9321 9343 9352 9357 9419 9435 9505 9551 9644 9749 9807 9825 9856 9870 9957 9962 9988

Also Read: Vishu Bumper 2026 Result: വിഷു ബമ്പര്‍ 2026 ലോട്ടറി ഫലം; 12 കോടി നേടിയ ഭാഗ്യനമ്പറിതാ

ഒന്‍പതാം സമ്മാനം– 5274 5277 5322 5326 5361 5378 5411 5490 5515 5525 5530 5556 5638 5678 5703 5759 5784 5853 5896 5902 5976 6006 6046 6055 6071 6077 6079 6090 6093 6123 6156 6159 6233 6240 6253 6256 6296 6315 6322 6414 6528 6536 6539 6550 6657 6691 6761 6766 6854 6877 6916 6951 6971 7013 7018 7020 7046 7069 7137 7183 7221 7231 7232 7323 7329 7352 7359 7363 7385 7448 7461 7476 7480 7497 7513 7520 7578 7593 7604 7629 7729 7772 7775 7812 7820 7831 7859 7910 7977 8046 8051 8067 8070 8076 8097 8109 8110 8126 8128 8176 8206 8233 8294 8341 8415 8500 8510 8542 8564 8585 8618 8708 8745 8750 8754 8786 8857 8996 9001 9035 9067 9089 9151 9166 9172 9242 9268 9309 9310 9330 9333 9356 9408 9418 9423 9510 9543 9581 9583 9612 9649 9684 9692 9702 9710 9723 9884 9885 9909 9936
സമാശ്വാസ സമ്മാനം– VA 135452 VC 135452 VD 135452 VE 135452 VG 135452

എങ്ങനെ സമ്മാനം ക്ലെയിം ചെയ്യാം?

നിങ്ങളുടെ കൈവശമിരിക്കുന്ന ലോട്ടറി നമ്പറിന് സമ്മാനമുണ്ടെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ടിക്കറ്റ് ബാങ്കിലോ അല്ലെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ സമര്‍പ്പിക്കണം. ലോട്ടറി ടിക്കറ്റിന്റെ ഇരുവശങ്ങളിലും സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാവുന്നത്.

5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുകകള്‍ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്കാണ് മുകളില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ വേണ്ടത്.

സമ്മാനം കൈപ്പറ്റാനാവശ്യമായ രേഖകള്‍

സമ്മാനം ലഭിച്ചിരിക്കുന്ന ലോട്ടറി ടിക്കറ്റിന്റെ ഒറിജിനല്‍ ഹാജരാക്കണം. ടിക്കറ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സമ്മാനം ക്ലെയിം ചെയ്യുന്നതിനായി നിങ്ങള്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഈ ഫോമില്‍ ഒരു രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. മാത്രമല്ല, ലോട്ടറി ടിക്കറ്റിന്റെ ഇരുവശങ്ങളിലും ഉടമ സ്വയം സാക്ഷ്യപ്പെടുത്തകയും വേണം.

തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും സമര്‍പ്പിക്കാവുന്നതാണ്. പാന്‍ കാര്‍ഡിന്റെ പകര്‍പ്പും ആവശ്യമാണ്. പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്താന്‍ പാസ്ബുക്കിന്റെ വിവരങ്ങളും നല്‍കണം. മാത്രമല്ല ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും ഹാജരാക്കേണ്ടതുണ്ട്.

English Summary

Ponnan, a native of Karunagappally, has won the Rs 12 crore first prize in the Kerala Vishu Bumper BR 109 lottery. Here is everything to know about the lucky winner and the winning ticket details.

Follow Us