Wayanad Landslide Live Updates : കള്ളാടി മണ്ണിടിച്ചിൽ; 3 മരണം സ്ഥിരീകരിച്ചു, മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല
Wayanad landslide news in Malayalam: മേപ്പാടിക്ക് സമീപമാണ് ഇന്ന് ഉച്ചയോടെ മണ്ണിടിഞ്ഞത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ട മണ്ണാണ് താഴേക്ക് പതിച്ചതെന്നാണ് വിവരം. നിലവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 18 പേരോളം പേരാണ് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെല്ലാം തൊഴിലാളികൾ ആണെന്നാണ് വിവരം. തുരംഗ പാതാ നിർമ്മാണം നടക്കുന്ന പ്രദേശമാണിത്. പ്രദേശത്ത് ശക്തമായ മഴയാണ് തുടരുന്നത്.

Wayanad Land Slide Kalladi Live
LIVE NEWS & UPDATES
-
ഗുരുതര വീഴ്ച്ചയെന്ന് മുഖ്യമന്ത്രി
മണ്ണിടിച്ചിൽ നടന്ന മേഖലയിൽ നിന്നും മണ്ണ് മാറ്റണമെന്ന് നേരത്തേതന്നെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ ആസ്ഥാനം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
-
മണ്ണിടിച്ചിൽ: മേപ്പാടി എസ്ഐക്ക് പരിക്ക്
വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്കേറ്റതായി വിവരം. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന.
-
അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
വയനാട് മണ്ണിടിച്ചിലിൽ മൂന്ന് മരണമാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേരെ കാണാനില്ലെന്നാണ് ലഭിക്കുന്ന മരണം. അപകടത്തിൽ പരിക്കേറ്റ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. Read More…
-
വീണ്ടും മണ്ണിടിയാൻ സാധ്യത
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന പള്ളിയും ഒരുവീടും പൂർണമായി തകർന്നതായാണ് വിവരം. നിർമാണ മേഖലയിൽ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായാണ് വിവരം. Read More:
-
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും
മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല. ഫയര്‍ ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ല പോലീസ് മേധാവിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
-
Wayanad Landslide Updates : പരുക്കേറ്റ് ചികിത്സയിലുള്ളവർ
മണ്ണിടിച്ചിലിൽ പരുക്കേറ്റ കിരണ്‍കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
Wayanad Landslide Death Toll : മരണസംഖ്യ ഉയരുന്നു
അപകട സ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.രണ്ട് മൃതദേഹങ്ങള്‍ വൈത്തിരിയിലെ ആശുപത്രിയില്‍.
-
Wayanad Landslide Updates : ഏഴ് പേരെ കാണാനില്ല
അപകടത്തില്‍ 7 പേരെ കാണാനില്ല. അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുകയാണ് അടിയന്തര ലക്ഷ്യമെന്നും മണ്ണ് കൂട്ടിയിട്ടതാണ് അപകടം വിളിച്ച് വരുത്തിയതെന്നും മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും ദുരന്തനിവാരണ വകുപ്പും കൃത്യമയായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു
വയനാട് മേപ്പാടി മണ്ണിടിച്ചിൽ മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു
-
മണ്ണിടിച്ചില്‍ ഉണ്ടായത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടാണെന്ന് മന്ത്രി ടി. സിദ്ദിഖ്
തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടുണ്ടായ ദുരന്തമാണിതെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു Read More
-
ആളുകളെ മാറ്റുന്നു
വയനാട്ടില്‍ മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇനിയും മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. ഒരു വീടിനും പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചു, പാലവും മണ്ണിനടിയിലായിരിക്കുകയാണ്.
-
ഒരു മരണം സ്ഥിരീകരിച്ചു
മണ്ണിടിച്ചിലില്‍ ഒരു മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഏഴു പേരെ കാണാനില്ല
-
സ്ഥിതിഗതികള്‍ അടിയന്തരമായി വിലയിരുത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍
വയനാട്ടിലെ അപടകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ സ്ഥിതിഗതികള്‍ അടിയന്തരമായി വിലയിരുത്തകയാണ്. വയനാട്ടില്‍ നിന്നുള്ള മന്ത്രി ടി. സിദ്ധിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. മന്ത്രി ടി സദ്ദിഖും റവന്യൂ മന്ത്രി എ.പി അനില്‍കുമാറും സംഭവസ്ഥലത്ത് എത്തുമെന്നും ജില്ലാ കളക്ടറുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
-
അവര്‍ പറഞ്ഞതായിരുന്നു ശരി
വയനാട് തുരങ്കപാത നിര്‍മാണത്തിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. കേരളത്തിന്റെ ജീവരേഖയായിരിക്കും പദ്ധതി എന്നായിരുന്നു സുപ്രീംകോടതിയുടെ വാദം Read More
വയനാട്: കള്ളാടിയിലെ അതി ശക്തമായ മണ്ണിടിച്ചിലിൽ 3 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 5 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സ്ഥിരീകരണമെങ്കിലും എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ല. വയനാട് തുരംഗ പാത നിർമ്മാണം നടക്കുന്ന മേഖലയിലാണ് സംഭവം. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മേപ്പാടിക്ക് സമീപമാണ് ഇന്ന് ഉച്ചയോടെ മണ്ണിടിഞ്ഞത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ട മണ്ണാണ് താഴേക്ക് പതിച്ചതെന്നാണ് വിവരം. എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേന, പോലീസ്, ജില്ലാ ഭരണകൂടം, വിവിധ സന്നദ്ധ സംഘടനടകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.