AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

പ്രകൃതിയെ പഴിക്കേണ്ട; എല്ലാം മനുഷ്യനിര്‍മ്മിതം! വയനാട്ടിലേത് ‘വിളിച്ചുവരുത്തി’യ ദുരന്തം?

Massive rescue operation launched in Wayanad Kalladi after landslide : വയനാട് കള്ളാടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടാണെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടുണ്ടായ ദുരന്തമാണിതെന്ന് മന്ത്രി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

പ്രകൃതിയെ പഴിക്കേണ്ട; എല്ലാം മനുഷ്യനിര്‍മ്മിതം! വയനാട്ടിലേത് ‘വിളിച്ചുവരുത്തി’യ ദുരന്തം?
Wayanad Kalladi LandslideImage Credit source: x.com/KP_Aashish
Jayadevan AM
Jayadevan AM | Updated On: 07 Jul 2026 | 02:57 PM

വയനാട് കള്ളാടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടാണെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടുണ്ടായ ദുരന്തമാണിത്. നിലവില്‍ ആറു പേര്‍ നിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കിരണ്‍ കുമാര്‍, ദിലീപ്, സൂരദ് യാദവ്, സഞ്ജയ് താക്കൂര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ആറു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം എന്നും മന്ത്രി അറിയിച്ചു.

വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടറും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാനും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ഫയര്‍ഫോഴ്‌സ് ഇതിനകം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിക്കുമെന്നതിന്റെ സൂചന മീറ്റിങ്ങിലും അല്ലാതെയും നല്‍കിയിരുന്നതാണ്. എന്നാല്‍ അതില്‍ വേണ്ട നടപടികളുണ്ടായില്ല. അത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കും.

രണ്ട്‌ മരണം

അതേസമയം, അപകടത്തില്‍ രണ്ട്‌ മരണം സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഞ്ച് പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. മണ്ണ് നീക്കം ചെയ്യണമെന്ന് മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. 20-ാം തീയതി ഉത്തരവ് ഇറക്കിയിരുന്നു. അടിയന്തിരമായി മണ്ണ് നീക്കം ചെയ്യണമെന്ന് പിഡബ്ല്യുഡി മന്ത്രിയും യോഗത്തില്‍ പറഞ്ഞിരുന്നു. കരാറുകാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടില്‍ കനത്ത മഴ പെയ്തിരുന്നു. ഇപ്പോഴും മഴ പെയ്യുന്നുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നുണ്ട്. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് സംഭവിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു. കരാറുകാര്‍ അത് അനുസരിക്കാത്തതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: Wayanad Landslide Live Updates : കള്ളാടി മണ്ണിടിച്ചിൽ; 3 മരണം സ്ഥിരീകരിച്ചു, മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല

കേരളം നടുങ്ങി

വയനാട് തുരങ്കപാത നിര്‍മ്മാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പാലത്തിന് സമീപമുള്ള കുന്ന് വലിയ തോതില്‍ ഇടിഞ്ഞു. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വയനാട് ജില്ലാ പൊലീസ് മേധാവിക്കും, ഫയര്‍ ഫോഴ്‌സ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. പ്രിയങ്ക ഗാന്ധി എംപി വയനാട് ജില്ലാ കളക്ടറുമായി ഫോണില്‍ സംസാരിച്ച് അപകടത്തിന്റെ വിശദാംശങ്ങള്‍ തേടി.

എത്ര പേര്‍ മണ്ണിനിടയില്‍പ്പെട്ടെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും, തൊഴിലാളികള്‍ വിശ്രമിച്ചിരുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞ് വീണതായി സംശയിക്കുന്നു. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്ഥലത്തുനിന്ന് ആളുകളെ മാറ്റി. ഒരു വീടും, പള്ളിയും പൂര്‍ണമായും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ബസ് സ്‌റ്റോപ്പും മണ്ണിനടിയിലായി.

മണ്ണിടിച്ചില്‍ സാധ്യതയുമായി ബന്ധപ്പെട്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജൂണ്‍ 25-ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. യോഗത്തിന്റെ മിനുട്ട്‌സ് പിഡബ്ല്യുഡി പുറത്തുവിട്ടു.

English Summary

A major landslide triggered by unscientific soil dumping near the Wayanad tunnel road construction site has left two people dead. Three bodies have been recovered, five people remain missing, and six injured workers are currently stable in the hospital. Officials stated that the contractor ignored repeated government warnings issued since June to urgently clear the accumulated soil. Heavy rains are currently hampering ongoing rescue operations led by the NDRF, Fire Force, and local authorities.

Follow Us