AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wayanad Kalladi Landslide: ആ അഞ്ചു പേര്‍ എവിടെ? കേരളത്തിന്റെ നോവായി കള്ളാടി; ഇന്ന് പൂര്‍ണ പരിശോധന

Wayanad Kalladi Landslide Disaster Update: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു. ദുരന്തസ്ഥലത്ത് ഇന്ന് പൂര്‍ണ പരിശോധന നടത്തും. ദുരന്തത്തില്‍ മൂന്ന് പേര്‍ മരിച്ചതായും അഞ്ച് പേരെ കാണാനില്ലെന്നും മന്ത്രി ടി. സിദ്ദിഖ്. മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.

Wayanad Kalladi Landslide: ആ അഞ്ചു പേര്‍ എവിടെ? കേരളത്തിന്റെ നോവായി കള്ളാടി; ഇന്ന് പൂര്‍ണ പരിശോധന
Wayanad Kalladi LandslideImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 08 Jul 2026 | 07:31 AM

കല്‍പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു. ദുരന്തസ്ഥലത്ത് ഇന്ന് പൂര്‍ണ പരിശോധന നടത്തും. ദുരന്തത്തില്‍ മൂന്ന് പേര്‍ മരിച്ചതായും അഞ്ച് പേരെ കാണാനില്ലെന്നും മന്ത്രി ടി. സിദ്ദിഖ് സ്ഥിരീകരിച്ചു. മധ്യപ്രദേശ് സ്വദേശിയായി ചന്ദ്രഭാന്‍, ജാര്‍ഖണ്ഡ് സ്വദേശിയായ അന്മോള്‍, ബിഹാറുകാരനായ വികാസ് കുമാര്‍ എന്നിവരാണ് മരിച്ചത്. വിക്രം, അസറുദ്ദീന്‍ അന്‍സാരി, രാകേഷ്, രാഹുല്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവരെയാണ് കാണാതായത്. കള്ളാടിയിലെ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്നും, മഴയ്ക്ക് മുമ്പ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണെന്നും മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പണികള്‍ എത്രയും വേഗം ആരംഭിക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

ചികിത്സയിലുള്ളവരില്‍ രണ്ടു പേര്‍ ഐസിയുവിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന വിംസ് ആശുപത്രിയില്‍ മന്ത്രിമാരുടെയും ഡിഐജി കെ. കാര്‍ത്തിക്കിന്റെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു.

ചികിത്സയിലുള്ളത് ഒമ്പത് പേര്‍:

മന്ത്രിമാര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വിംസ് ആശുപത്രിയില്‍ ഒമ്പത് പേരാണ് ചികിത്സയിലുള്ളത്. ഹിര കുമാര്‍ (32), കൂപമാല്‍ (ജയ) (37), സൂരജ് യാദവ് (25), കുഞ്ചു (39), ദിലീപ് (19), തന്മയ് ഘോഷ് (28), രജനീഷ് (27), സഞ്ജയ് താക്കൂര്‍ (35), സന്തോഷ് കുമാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Also Read: Wayanad Landslide: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: കേസെടുത്ത് മേപ്പാടി പോലീസ്

ഇന്നലെ രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്തെ വീട്, പള്ളി, ബസ് സ്റ്റോപ്പ് എന്നിവ മണ്ണിനടിയിലായി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ണിടിച്ചില്‍ മനുഷ്യനിര്‍മ്മിതമാണെന്നും, കളക്ടര്‍ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്തില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനം. അതേസമയം, മീനാക്ഷി എസ്റ്റേറ്റിലെ 21 കുടുംബങ്ങളെ ചുളിക്ക ജിഎല്‍പി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കാഞ്ഞിരോട് പോളിടെക്‌നിക്ക് കോളേജിലേക്ക് മാറ്റും.

രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍

എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഘത്തില്‍ 70 രക്ഷാപ്രവര്‍ത്തകരുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. രാവിലെ 11.30-ഓടെ തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറില്‍ മുഖ്യമന്ത്രി യാത്രതിരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ സ്ഥലത്തെത്തും.

രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടന്നിരുന്നു. ഹിറ്റാച്ചി, ജെസിബി എന്നിവ ഉപയോഗിച്ച് ദുരന്തസ്ഥലത്തെ മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്‌പോട്ട് ലൊക്കേഷന്‍ കാമറകള്‍, രണ്ട് സ്‌നിഫര്‍ ഡോഗുകള്‍ എന്നിവയും എത്തിച്ചിട്ടുണ്ട്. മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

പിന്തുണ അറിയിച്ച് പ്രതിപക്ഷം

സര്‍ക്കാരിന്റെയും, ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ദുരന്തം ഞെട്ടിപ്പിക്കുന്നതാണ്. ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary

A massive landslide hit Kalladi in Wayanad, leaving three people dead. Five individuals are still missing, and two are in critical condition. Ministers have banned public entry to the disaster zone for safety. A full inspection and rescue search will resume today.

Follow Us