AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vande Bharat: മൂന്ന് നഗരങ്ങള്‍ ഒരു കുടക്കീഴില്‍ ഒരു ട്രെയിനില്‍; കേരള വന്ദേഭാരതിന് സുവര്‍ണകാലം

Vande Bharat Train From Kerala: ദക്ഷിണ റെയില്‍വേയുടെ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ അന്തര്‍ സംസ്ഥാന സെമി ഹൈ സ്പീഡ് പ്രീമിയം സര്‍വീസ് കൂടിയാണിത്. എട്ട് കോച്ചുകളാണ് ട്രെയിനിനുള്ളത്.

Vande Bharat: മൂന്ന് നഗരങ്ങള്‍ ഒരു കുടക്കീഴില്‍ ഒരു ട്രെയിനില്‍; കേരള വന്ദേഭാരതിന് സുവര്‍ണകാലം
വന്ദേ ഭാരത്Image Credit source: PTI
Shiji M K
Shiji M K | Updated On: 08 Jan 2026 | 01:18 PM

തിരുവനന്തപുരം: രാജ്യത്തൊട്ടാകെ നിരവധി വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നമ്മുടെ കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണുള്ളത്. അതിവേഗത്തില്‍ യാത്ര സാധ്യമാക്കുന്ന വന്ദേ ഭാരത്, മലയാളികളെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടാനും അനുവദിക്കുന്നു. കേരളത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ കഴിഞ്ഞ നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്.

ദക്ഷിണ റെയില്‍വേയുടെ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ അന്തര്‍ സംസ്ഥാന സെമി ഹൈ സ്പീഡ് പ്രീമിയം സര്‍വീസ് കൂടിയാണിത്. എട്ട് കോച്ചുകളാണ് ട്രെയിനിനുള്ളത്.

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത്

എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പോഡന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ കൃഷ്ണരാജപുരം വഴി കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍ എത്തിച്ചേരും. ആകെ സ്റ്റേഷനുകളാണ് ട്രെയിനിനുള്ളത്.

Also Read: Vande Bharat Ticket Booking: യാത്ര പുറപ്പെടാൻ 15 മിനിറ്റ് ബാക്കിയുണ്ടോ… വന്ദേഭാരത് ടിക്കറ്റ് ഈസിയായി കിട്ടും

ടിക്കറ്റ് നിരക്ക്

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ചെയര്‍ കാര്‍ സീറ്റുകള്‍ക്ക് 1,630 രൂപയും, എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകള്‍ക്ക് 2,995 രൂപയുമാണ് നിരക്ക്. തിരിച്ചുള്ള യാത്രയ്ക്ക് ചെയര്‍ കാറിന് 1,670 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 3,030 രൂപയും ടിക്കറ്റ് നിരക്ക് വരും.

എറണാകുളത്ത് നിന്ന് കോയമ്പത്തൂരിലേക്ക് ചെയര്‍ കാറിന് 705 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 1,345 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. തിരിച്ചുള്ള യാത്രയില്‍ ചെയര്‍ കാറിന് 865 രൂപയുംഎക്‌സിക്യൂട്ടീവ് ക്ലാസിന് 1480 രൂപയും ടിക്കറ്റ് നിരക്കുണ്ട്.

Follow Us