AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Ticket Booking: യാത്ര പുറപ്പെടാൻ 15 മിനിറ്റ് ബാക്കിയുണ്ടോ… വന്ദേഭാരത് ടിക്കറ്റ് ഈസിയായി കിട്ടും

Vande Bharat Ticket Booking New Rules: കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയ്നുകളിലും ഈ സൗകര്യം ലഭ്യമാണെന്നതാണ് സന്തോഷകരമായ വാർത്ത. സതേൺ റിയിൽവേയുടെ കീഴിലുള്ള വന്ദേഭാരത് ട്രെയിനുകളിലും 15 മിനിറ്റ് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്നതാണ്.

Vande Bharat Ticket Booking: യാത്ര പുറപ്പെടാൻ 15 മിനിറ്റ് ബാക്കിയുണ്ടോ… വന്ദേഭാരത് ടിക്കറ്റ് ഈസിയായി കിട്ടും
Vande Bharat Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Dec 2025 | 10:52 AM

അവസാന നിമിഷം യാത്ര പുറപ്പെടാൻ ഒരുങ്ങുന്നവരാണോ നിങ്ങൾ. ടിക്കറ്റ് കിട്ടില്ലെന്ന് കരുതി വിഷമിച്ചിരിക്കേണ്ട… ദാ ലാസ്റ്റ് മിനിറ്റിലും ടിക്കറ്റ് ഈസിയായി ബുക്ക് ചെയ്യാം. വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന പുതിയ നിയമമാണ് ഇന്ത്യൻ റെയിൽവെ പുറപ്പെടുവിച്ചിരിക്കുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് വരെ കറന്റ് റിസർവേഷൻ കൗണ്ടറുകളിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഒരോ സ്റ്റേഷനിൽ നിന്നും സീറ്റിന്റെ ലഭ്യത അനുസരിച്ചാണ് ടിക്കറ്റ് ലഭിക്കുക. എട്ട് വന്ദേഭാരത് ട്രെയിനുകളിലാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയ്നുകളിലും ഈ സൗകര്യം ലഭ്യമാണെന്നതാണ് സന്തോഷകരമായ വാർത്ത. സതേൺ റിയിൽവേയുടെ കീഴിലുള്ള വന്ദേഭാരത് ട്രെയിനുകളിലും 15 മിനിറ്റ് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്നതാണ്.

എങ്ങനെയാണ് അവസാന നിമിഷം ടിക്കറ്റ് കിട്ടുന്നത്?

പാസഞ്ചർ റിസർവേഷൻ സിസ്റ്റം അഥവാ പിആർഎസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടെയാണ് അവസാന നിമിഷവും യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നതിന് അവസരമൊരുങ്ങിയത്. ഈ സാഹചര്യത്തിൽ ട്രെയിൻ യാത്ര തുടങ്ങിയാലും ഒഴിവായി കിടക്കുന്ന സീറ്റുകൾ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ്. നിങ്ങൾ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണോ കയറുന്നത് അവിടെനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ALSO READ: ഒന്നല്ല മൂന്ന് വന്ദേഭാരത് വേണം, കേരളത്തിനും നേട്ടം

ട്രെയിൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. മുമ്പ് സ്റ്റേഷനിൽ നിന്നു പുറപ്പെട്ടു കഴിഞ്ഞാൽ പിന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ലായിരുന്നു. യാത്രക്കാർ കാത്തുനിൽക്കുമ്പോൾ ഒഴിഞ്ഞ സീറ്റുകളുമായി ട്രെയിൻ സർവീസ് നടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

ഏതെല്ലാം ട്രെയിനുകൾ ബുക്ക് ചെയ്യാം?

  • 20631 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ
  • 20632 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ
  • 20627 ചെന്നൈ എഗ്മോർ – നാഗർകോവിൽ
  • 20628 നാഗർകോവിൽ – ചെന്നൈ എഗ്മോർ
  • 20642 കോയമ്പത്തൂർ – ബംഗളൂരു കാന്ത്.
  • 20646 മംഗലാപുരം സെൻട്രൽ – മഡ്ഗാവ്
  • 20671 മധുര – ബംഗളൂരു കാന്ത്.
  • 20677 ഡോ എംജിആർ ചെന്നൈ സെൻട്രൽ – വിജയവാഡ