AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

VD Satheesan : പ്രൊഫൈലിൽ പൂച്ച സെർ, പേരിൽ ഉണ്ണി! മുഖ്യമന്ത്രി ഫോളോ ചെയ്യുന്ന ആ അക്കൗണ്ട് ആരുടെ?

Who is ponderer_unni Chief Minister VD Satheesan Following Instagram : ഏഴ് പേരാണ് സോഷ്യൽ മീഡിയ ഇൻസ്റ്റഗ്രാമിൽ മുഖ്യമന്ത്രി വിഡി സതീശൻ ഫോളോ ചെയ്യുന്നത്. ഈ ഏഴിൽ ആറെണ്ണം രാഷ്ട്രീയ പ്രൊഫൈലുകളാണ്. ഫോളോയിങ് ലിസ്റ്റിലുള്ള ഏഴാമത്തേ അക്കൗണ്ടാണ് ഇപ്പോൾ എല്ലാവരിലും കൗതുകം സൃഷ്ടിച്ചിരിക്കുന്നത്.

VD Satheesan : പ്രൊഫൈലിൽ പൂച്ച സെർ, പേരിൽ ഉണ്ണി! മുഖ്യമന്ത്രി ഫോളോ ചെയ്യുന്ന ആ അക്കൗണ്ട് ആരുടെ?
Chief Minister VD SatheesanImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 20 May 2026 | 10:16 PM

മുഖ്യമന്ത്രി വിഡി സതീശനെ ‘പൂക്കി സിഎം’ (Pookie CM) എന്നാണ് ജെൻസി ലോകം വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിഡി സതീശൻ നൽകിയ വാർത്തസമ്മേളനത്തിൽ, ഒരു ചോദ്യത്തിന് മുഖത്തെ എക്സപ്രഷനിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ആഘോഷിക്കപ്പെട്ടു. ആ വീഡിയോ ദൃശ്യത്തോട് അനുബന്ധിച്ച് നിരവധി റീലുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമായത്. അതോടെ വിഡി സതീശൻ ഒരു പൂക്കി സിഎം ആയി!

മുഖ്യമന്ത്രിയുടെ ഇൻസ്റ്റഗ്രാം

ജെൻസികളുടെ ഇടയിൽ ഒരു വൈബായി മാറിയ മുഖ്യമന്ത്രിയുടെ ഇൻസ്റ്റഗ്രാമിലെ ഫോളോയിങ് ലിസ്റ്റും ഇതിനിടെ ശ്രദ്ധേയമായി. വെറും ഏഴ പ്രൊഫൈലുകൾ മാത്രമാണ് വിഡി സതീശൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതിനിടെ ആ ഫോളിയിങ് ലിസ്റ്റിലെ ഒരു പ്രൊഫൈൽ ആരുടേതാണെന്ന് തേടുകയാണ് ഇപ്പോൾ നെറ്റിസൺസ്. കാരണം ഏഴിൽ ആറും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രൊഫൈലുകളാണ്. എന്നാൽ ഈ പ്രൊഫൈലുകളിൽ നിന്നും വ്യത്യസ്തമായി ponderer_unni എന്ന ഒരു അക്കൗണ്ടും മുഖ്യമന്ത്രിയുടെ ഫോളോയിങ് പട്ടികയിൽ കാണാൻ സാധിക്കും. ഇത് ആരാണെന്ന് തേടുകയാണ് നെറ്റിസൺസ്.

ALSO READ : VD Satheeshan Cabinet Portfolio : കാത്തിരിപ്പിന് വിരാമം; സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ നിശ്ചയിച്ചു. ആർക്കൊക്കെയാണ് പ്രധാന ചുമതലകൾ?

ആരാണ് ponderer_unni?

പൂച്ചയാണ് ponderer_unni എന്ന അക്കൗണ്ടിൻ്റെ പ്രൊഫൈൽ ചിത്രം. അക്കൗണ്ട് ക്ലോസ്ഡുമാണ്. പോണ്ടറെർ എന്ന ഇംഗ്ലീഷ് വാക്കിൻ്റെ അർഥം ആഴമായി ചിന്തിക്കുന്ന ആൾ എന്നാണ്. ഈ പ്രൊഫൈൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ മകൾ ഉണ്ണിമായയുടേത് ആണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഉണ്ണിമായയുടെ ഉണ്ണിയാണ്, പ്രൊഫൈലിൻ്റെ പേരിൻ്റെ അവസാനമുള്ളതെന്നാണ് നെറ്റിസൺ അഭിപ്രായപ്പെടുന്നത്. എന്നിരിന്നാലും ആർക്കും അത് സ്ഥിരീകരിക്കനായിട്ടില്ല.

ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുടുംബസമ്മേതം വിഡി സതീശൻ വോട്ട് ചെയ്യാനെത്തിയപ്പോൾ

മുഖ്യമന്ത്രിയുടെ മകൾ ഉണ്ണിമായ

വിഡി സതീശൻ ലക്ഷ്മിപ്രിയ ദമ്പതികളുടെ ഏക മകളാണ് ഉണ്ണിമായ. രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ മകൾ സജീവമല്ല. റിപ്പോർട്ടുകൾ പ്രകാരം എംഎ ബിരുദധാരിയാണ്. ഈ കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്കായിരുന്നു വിഡി സതീശൻ്റെ മകൾ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. തൻ്റെ അച്ഛൻ്റെ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നതിന് വേണ്ടിയാണ് താൻ പൊങ്കാലയിട്ടതെന്നാണ് ഉണ്ണിമായ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആ പ്രവർത്തനങ്ങൾക്ക് ഇന്ന് ഫലം കണ്ടു, യുഡിഎഫ് 102 സീറ്റ് നേടി വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായി.

English Summary

Kerala Chief Minister VD Satheesan Follows Only 7 Accounts in Instagram. From 7 Only one is non political, profile name is ponderer_unni. Netizen is Checking who is that.

Follow Us