Kerala CM Race : ഹൈക്കമാൻഡ് തീരുമാനം കെസിയിലേക്ക്? മുഖ്യമന്ത്രിപ്പോര് ക്ലൈമാക്സിലേക്ക്

Congress Kerala Chief Minister Race : കോൺഗ്രസിൻ്റെ എംഎൽഎമാരുടെ പിന്തുണ ആർക്കാണ് അവരാകുമെന്ന് കേരള മുഖ്യമന്ത്രി ആ നിബന്ധന തന്നെയാണ് കേരളത്തിലും ബാധകമാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ അന്തിമ ചർച്ചയ്ക്കായി വിഡി സതീശനും കെ സി വേണുഗോപാലും ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതയിലെത്തി.

Kerala CM Race : ഹൈക്കമാൻഡ് തീരുമാനം കെസിയിലേക്ക്? മുഖ്യമന്ത്രിപ്പോര് ക്ലൈമാക്സിലേക്ക്

തിരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം കോൺഗ്രസ് നേതാക്കളുടെ ആഘോഷം

Updated On: 

09 May 2026 | 05:33 PM

ന്യൂ ഡൽഹി : ഇനി കേരളത്തെ ആര് നയിക്കും? കെസിയോ, ആർസിയോ അതോ വിഡിയോ? അന്തിമ തീരുമാനം കൈക്കൊള്ളാണ് മൂന്ന് നേതാക്കളും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലിാകർജ്ജുൻ ഖാർഗെയുടെ വസതിയിൽ എത്തി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് നാല് മണിക്കാണ് നേതാക്കളുമായി കൂടിക്കാഴ്ച ആരംഭിച്ചത്. അതേസമയം പുറത്ത് വരുന്ന ചില സൂചനകൾ പ്രകാരം മുഖ്യമന്ത്രിക്കസേരയിലേക്ക് സംഘടന ചുമതല എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് നിർദേശിച്ചേക്കും. കേരളത്തിൻ്റെ മൂന്ന് നേതാക്കൾക്ക് പുറമെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷകരായി എത്തിയ അജയ് മാക്കൻ, ദീപാദാസ് മുൻഷി, മുകുൾ വാസ്നിക്ക് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

വിട്ടു കൊടുക്കാൻ തയ്യാറാകാതെ വിഡി സതീശൻ

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പിന്തുണ നൽകുന്നെങ്കിലും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന് നിലപാട് വിഡി സതീശൻ്റേത്. ഒരു സമ്മർദ്ദത്തിന് വഴങ്ങില്ല എന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. അതേസമയം വിഡി സീതശൻ വിലങ്ങ് തടിയായി അച്ചടക്ക നടപടിയായുമായി കെസി പക്ഷം രംഗത്തെത്തിട്ടുണ്ട്. സതീശനെ പിന്തുണച്ചുകൊണ്ട് തെരുവിൽ ജാഥ നടത്തിയതും ഫ്ലെക്സ് വിവാദങ്ങളും എഐസിസി നിരീക്ഷകർ വഴി ഹൈക്കമാൻഡിലേക്ക് കെസി പക്ഷം എത്തിച്ചു. ഇത് വിഡി സതീശൻ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് നിഗമനം

മുന്നണികൾ വിഡിക്കൊപ്പം

അതേസമയം 63 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ സി വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും മുന്നണിയിൽ സ്ഥിതി വ്യത്യാസമാണ്. മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ മുസ്ലീം ലീഗ് വിഡി സതീശനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നത്. കേരള കോൺഗ്രസും ആർഎസ്പിയും സമ്മാനമായ രീതിയിൽ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകേണ്ട എന്ന നിലപാട് തന്നെയാണ് എടുത്തിരിക്കുന്നത്. എന്നാൽ 63 സീറ്റുകൾ കോൺഗ്രസ് ഇക്കാര്യത്തിൽ മുന്നണിയുടെ നിർദേശങ്ങൾ ചൊവി കൊള്ളാൻ തയ്യാറല്ല.

ALSO READ : VD Satheesan: ‘കണ്ണേ കരളേ വിഡിഎസ്സേ’; ഡൽഹിയിലെത്തിയ സതീശനെ തോളിലേറ്റി ജെൻസി വിദ്യാർത്ഥികൾ, വമ്പൻ സ്വീകരണം

സീനിയോറിറ്റിയും രമേശ് ചെന്നിത്തല

പറയത്തക്ക പിന്തുണ ഇല്ലമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒട്ടും പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് രമേശ് ചെന്നിത്തലയും. താൻ പാർട്ടിക്ക് വിധേയനായി അച്ചടക്കത്തോടെ പ്രവർത്തിച്ച വന്ന വ്യക്തിയാണെന്നും സീനിയോറിറ്റി അടിസ്ഥാനമാക്കി തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യത ഉണ്ടെന്നും നിലപാട് തന്നെയാണ് രമേശ് ചെന്നിത്തലയുടേത്. അതേസമയം ഇരുവർക്കും പകരം ഹൈക്കമാൻഡിൻ്റെ തീരുമാനം കെസിയിലേക്ക് പോയാൽ രമേശ് ചെന്നിത്തലയും വിഡി സതീശൻ മന്ത്രിസഭയിൽ നിന്നും മാറി നിൽക്കുമെന്ന നിലപാടിൽ തന്നെയാണ് ഉറച്ച് നിൽക്കുന്നത്. ഇത് കോൺഗ്രസിൽ വലിയ ക്ഷീണുമുണ്ടാക്കുമെന്ന ഭീതി ഹൈക്കാമാൻഡിനുണ്ട്.

English Summary

Kerala Chief Minister Race, Final Level Meeting started in Delhi. At Mallikarjun Kharge residency Congress leaders from Kerala, KC Venugopal, VD Satheesan and Ramesh Chennithala. Rahul Gandhi is also attending to meeting.

 

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്