AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrippunithura Pantheerazhi Payasam: കടുമധുരവും നെയ്മണവും രുചിയും, അമ്പലപ്പുഴ പാൽപ്പായസം അല്ല ഇത് തൃപ്പൂണിത്തുറയിലെ പന്തീരാഴിയുടെ വിശേഷം

Significance of Pantheerazhi Payasam: പന്തീരാഴി' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പന്ത്രണ്ട് നാഴി അരി ഉപയോഗിച്ചാണ് ഈ പായസം തയ്യാറാക്കുന്നത്.

Thrippunithura Pantheerazhi Payasam: കടുമധുരവും നെയ്മണവും രുചിയും, അമ്പലപ്പുഴ പാൽപ്പായസം അല്ല ഇത് തൃപ്പൂണിത്തുറയിലെ പന്തീരാഴിയുടെ വിശേഷം
Pantheerazhi Palpayasam Poornathrayisha Temple ThripoonithuraImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 02 Feb 2026 | 12:30 PM

അതിരമണീയം തവ തിരുരൂപം പൂർണത്ര്യയീശ ഹരേ ….. അമ്പലപ്പുഴ ശ്രീകുമാറിന്റെ ഈ സോപാന സം​ഗീത ശീലുകൾ കേൾക്കുമ്പോൾ മനസ്സിലെത്തുക രാജന​ഗരമായ തൃപ്പൂണിത്തുറയും അവിടുത്തെ എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങളുമാണ്.

രാജന​ഗരത്തിലെ അതിപ്രതാപിയായ രാജാവ് ശ്രീ പൂർണത്രയീശനെപ്പറ്റി െഎതിഹ്യമാല ഉൾപ്പെടെയുള്ളവയിൽ വാനോളം വാഴ്തിയിട്ടുമുണ്ട്. അമ്പലപ്പുഴയ്ക്ക് സ്വന്തമായുള്ള ഒരു പാൽപ്പായസം പോലെ പൂർണത്രയീശനുമുണ്ട് ഒരു പായസപ്പെരുമയെന്ന് അറിയാമോ? വെറും പാൽപ്പായസമല്ല പന്തീരാഴി എന്ന ​ഗംഭീരനാണ് അത്.

സന്താനഗോപാല മൂർത്തിയായി ഭാവന ചെയ്യപ്പെടുന്ന പൂർണ്ണത്രയീശന് പന്തീരാഴി പായസം വഴിപാടായി സമർപ്പിച്ചാൽ സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. തലമുറകളായി കൈമാറി വരുന്ന ഈ വിശ്വാസത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപേ ഭക്തർ ഈ വഴിപാട് ബുക്ക് ചെയ്യാറുണ്ട്. 15 ആനകൾ അണിനിരക്കുന്ന പ്രസിദ്ധമായ വൃശ്ചികോത്സവ കാലത്താണ് പായസത്തിന് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്.

Also read – മധുരക്കിഴങ്ങിലും വ്യാജൻ… നിങ്ങൾ കഴിക്കുന്നത് വിഷമാണോ?; തിരിച്ചറിയാൻ ഇതാ വഴി

 

12 നാഴിയുടെ മധുരം

 

പന്തീരാഴി’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പന്ത്രണ്ട് നാഴി അരി ഉപയോഗിച്ചാണ് ഈ പായസം തയ്യാറാക്കുന്നത്. പ്രത്യേകമായി തിരഞ്ഞെടുത്ത ഉണക്കലരി, ശുദ്ധമായ പശുവിൻ പാൽ, പഞ്ചസാര എന്നിവ മണിക്കൂറുകളോളം കുറുക്കിയാണ് പന്തീരാഴി പായസം തയ്യാറാക്കുന്നത്. ദീർഘനേരം വേവിക്കുന്നതിലൂടെ ലഭിക്കുന്ന ക്രീം നിറവും സവിശേഷമായ രുചിയും ഈ നിവേദ്യത്തെ വ്യത്യസ്തമാക്കുന്നു.

ഉച്ചപൂജയ്ക്ക് ശേഷം സാധാരണയായി രാവിലെ 11:30-നും 12:00-നും ഇടയിലാണ് പ്രസാദം വിതരണം ചെയ്യുന്നത്. ക്ഷേത്രത്തിൽ ബുക്കിംഗ് ലഭിക്കാത്തവർക്കായി ‘തിരുമേനീസ്‌ പായസം’ പോലുള്ള പ്രാദേശിക സ്ഥാപനങ്ങളും ക്ഷേത്ര തനിമയുള്ള പായസങ്ങൾ ഭക്തർക്കായി ഒരുക്കാറുണ്ട്.