AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fake Sweet Potato: മധുരക്കിഴങ്ങിലും വ്യാജൻ… നിങ്ങൾ കഴിക്കുന്നത് വിഷമാണോ?; തിരിച്ചറിയാൻ ഇതാ വഴി

Fake Sweet Potato ​In Market: മധുരക്കിഴങ്ങിന് ആവശ്യക്കാർ ഏറിയതോടെ, ലാഭം കൊയ്യാൻ വിപണിയിൽ ചില 'വ്യാജന്മാർ' എത്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം നമ്മൾ അറിഞ്ഞിരിക്കണം. ആകർഷകമായ നിറത്തിൽ വിപണികളിൽ എത്തുന്ന ഈ ചതിക്കുഴികൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

Neethu Vijayan
Neethu Vijayan | Published: 01 Feb 2026 | 08:55 PM
അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ കൊണ്ട് 'സൂപ്പർ ഫുഡ്' പട്ടികയിൽ ഇടംപിടിച്ച ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ, ബീറ്റാ കരോട്ടിൻ, സ്ലോ-റിലീസ് കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പന്നമായ ഈ കിഴങ്ങ് ഇന്ന് ഓരോ അടുക്കളയിലെയും സ്ഥിരം സാന്നിധ്യമാണ്. എന്നാൽ മധുരക്കിഴങ്ങിന് ആവശ്യക്കാർ ഏറിയതോടെ, ലാഭം കൊയ്യാൻ വിപണിയിൽ ചില 'വ്യാജന്മാർ' എത്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം നമ്മൾ അറിഞ്ഞിരിക്കണം. ആകർഷകമായ നിറത്തിൽ വിപണികളിൽ എത്തുന്ന ഈ ചതിക്കുഴികൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?" (Image Credits: Pexels)

1 / 5
മധുരക്കിഴങ്ങിന് നിറം വർദ്ധിപ്പിക്കാനായി വലിയ രാസവസ്തുക്കൾ അടങ്ങിയ കെമിക്കലുകളാണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ വിപണികളിലെത്തുന്നവ എങ്ങനെ നമുക്ക് കണ്ടെത്താം എന്ന് നോക്കാം. മധുരക്കിഴങ്ങിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുക്കുക. ഒരു ഗ്ലാസിലോ പാത്രത്തിലോ വെള്ളം എടുത്ത് അതിലേക്ക് ഈ കഷണം ഇടുക. കുറച്ചു സമയം നിരീക്ഷിക്കുക. സ്വാഭാവികമായ മധുരക്കിഴങ്ങ് വെള്ളത്തിലിട്ടാൽ, അതിൽ നിന്നും നേരിയ പാൽ നിറത്തിലുള്ള അന്നജം മാത്രമാണ് പുറത്തുവരിക. വെള്ളത്തിന് വലിയ മാറ്റങ്ങൾ സംഭവിക്കില്ല.

2 / 5
കൃത്രിമമായി നിറം ചേർത്ത മധുരക്കിഴങ്ങാണെങ്കിൽ, വെള്ളത്തിൽ ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള വരകൾ പടരുന്നത് കാണാം. വെള്ളത്തിന്റെ നിറം പെട്ടെന്ന് മാറുന്നുണ്ടെങ്കിൽ അതിൽ മാരകമായ കെമിക്കൽ ഡൈകൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാം. അത്തരം മധുരക്കിഴങ്ങുകൾ ഒട്ടും സുരക്ഷിതമല്ല, അവ ഒഴിവാക്കുക. കഴുകുമ്പോൾ കൈകളിൽ നിറം പടരുന്നുണ്ടോ എന്ന് നോക്കുന്നതും മായം തിരിച്ചറിയാൻ സഹായിക്കും.

3 / 5
മധുരക്കിഴങ്ങിന്റെ പുറംതൊലിയിൽ കൃത്രിമമായി നിറം തേച്ചുപിടിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഈ മാർഗ്ഗം പരീക്ഷിക്കാവുന്നതാണ്. സ്വാഭാവികമായ മധുരക്കിഴങ്ങിന്റെ ഉൾഭാഗം അല്പം ഇളം മഞ്ഞ നിറത്തിലായിരിക്കും കാണപ്പെടുക. ചുരണ്ടിയ ഭാഗത്തെ നിറം പെട്ടെന്ന് മങ്ങുകയോ മാറുകയോ ചെയ്യില്ല. ശുദ്ധമായ മധുരക്കിഴങ്ങിന്റെ നിറം അതിന്റെ സ്വാഭാവിക ഗുണമാണ്, അത് ചുരണ്ടിയതു കൊണ്ട് മാത്രം മങ്ങിപ്പോകില്ല. എന്നാൽ മായം ചേർത്തവയിൽ ചായം ഉപരിതലത്തിൽ മാത്രം പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ അത് വേഗത്തിൽ തിരിച്ചറിയാം.

4 / 5
മധുരക്കിഴങ്ങ് കഴിക്കുന്നതിന് മുൻപായി അതിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഈ ലളിതമായ മാർഗ്ഗം പരീക്ഷിക്കാവുന്നതാണ്. ഉപ്പ് ചേർക്കാതെ മധുരക്കിഴങ്ങിന്റെ ഒരു ചെറിയ കഷണം വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. നന്നായി വെന്തു കഴിഞ്ഞാൽ സ്വാഭാവികമായ ഒരു സുഗന്ധം ഇതിൽ നിന്ന് വരും. കൂടാതെ, ഉൾഭാഗം വളരെ മൃദുവായതും കഴിക്കുമ്പോൾ നേരിയ മധുരമുള്ളതുമായിരിക്കും. കെമിക്കലുകൾ കലർന്ന മധുരക്കിഴങ്ങാണെങ്കിൽ എത്ര തിളപ്പിച്ചാലും അവ കടുപ്പമുള്ളതായി തുടരാൻ സാധ്യതയുണ്ട്. കൂടാതെ, തിളയ്ക്കുന്ന സമയത്ത് രാസവസ്തുക്കളുടെ അസ്വാഭാവികമായ ദുർഗന്ധം അനുഭവപ്പെടാനും ഇടയുണ്ട്.

5 / 5
Follow Us