AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Diabetes Risk: പ്രമേഹം കണ്ണുകളെ ബാധിച്ചു തുടങ്ങുന്നത് ഇങ്ങനെ: കാഴ്ച നഷ്ടപ്പെടുന്നത് മുമ്പ് ചെയ്യേണ്ടത്

Diabetes And Eye Health: ദശലക്ഷക്കണക്കിന് ആളുകളെയാണ് ഇന്ന് പ്രമേഹം ബാധിച്ചിരിക്കുന്നത്. ശരിയായ രീതിയിൽ കണ്ടെത്തി വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ, ശരീരത്തിലെ പ്രധാന അവയവങ്ങളെ പ്രമേഹം ബാധിക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് കണ്ണുകൾ. പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥ കാഴ്ച്ച നഷ്ടമാകാൻ കാരണമായേക്കാം. എന്നാൽ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ കണ്ണുകളെ സംരക്ഷിക്കാനാകും.

Neethu Vijayan
Neethu Vijayan | Published: 23 Apr 2026 | 05:48 PM
കുഞ്ഞുങ്ങളിൽ മുതൽ മുതർന്നവരിൽ വരെ കാണുന്ന ഒന്നാണ് പ്രമേഹം. സാധാരണയായി പ്രമേഹം ഹൃദയം, വൃക്ക, നാഡികൾ എന്നിവയെ കാലക്രമേണ കുഴപ്പത്തിലാക്കാറുണ്ട്. വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ കണ്ണുകളെയും കാഴ്ച്ചയെയും അവ ഇല്ലാതാക്കിയേക്കാം.  ലക്ഷണമൊന്നുമില്ലാതെ തന്നെ കണ്ണിൻ്റെ റെറ്റിനയെ ബാധിക്കുകയും ഒടുവിൽ കാഴ്ച്ച നഷ്ടമാകുകയും ചെയ്തേക്കാം. (Image Credit Source: Getty Images)

1 / 5
ദശലക്ഷക്കണക്കിന് ആളുകളെയാണ് ഇന്ന് പ്രമേഹം ബാധിച്ചിരിക്കുന്നത്. ശരിയായ രീതിയിൽ കണ്ടെത്തി വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ, ശരീരത്തിലെ പ്രധാന അവയവങ്ങളെ പ്രമേഹം ബാധിക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് കണ്ണുകൾ. പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥ കാഴ്ച്ച നഷ്ടമാകാൻ കാരണമായേക്കാം. എന്നാൽ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ കണ്ണുകളെ സംരക്ഷിക്കാനാകും.

2 / 5
രക്തത്തിൽ പഞ്ചസാരയുടെ അളവ് യാതൊരു നിയന്ത്രണവുമില്ലാതെ നിലനിൽക്കുന്നത് കണ്ണിലെ റെറ്റിനയിലുള്ള ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്നു. ഇത്തരത്തിൽ നശിക്കുന്ന രക്തക്കുഴലുകളിൽ നിന്ന് ദ്രാവകമോ രക്തമോ പുറത്തേക്ക് വരികയും ഇത് റെറ്റിനയിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

3 / 5
അതുപോലെ തന്നെ ഇത്തരം രക്തക്കുഴലുകൾ നശിക്കുന്നതിലൂടെ രക്തയോട്ടം തടസ്സപ്പെടുകയും, ശരീരം റെറ്റിനയിൽ പുതിയ രക്തക്കുഴലുകൾ നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവ വളരെ ദുർബലമായതിനാൽ പെട്ടെന്ന് പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്. ഈ സാ​ഹചര്യത്തിൽ കണ്ണിനുള്ളിൽ രക്തസ്രാവമുണ്ടാവുകയും കാഴ്ച പൂർണ്ണമായും ഇല്ലാതാവുകയും ചെയ്തേക്കാം.

4 / 5
തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. എന്നാൽ ചില ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ കണ്ണുകളെ സംരക്ഷിക്കാനാകും. കാഴ്ചയിൽ നേരിയ മങ്ങൽ അനുഭവപ്പെടുക, വായനയിലോ ദൂരെയുള്ള വസ്തുക്കളെ നോക്കുമ്പോഴോ അസ്വസ്ഥത, നിറങ്ങൾ തിരിച്ചറിയാനുള്ള പ്രയാസം, രാത്രികാലങ്ങളിൽ കാഴ്ച തീരെ കുറയുക ഇവയെല്ലാം പ്രമേഹം കണ്ണിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്.

5 / 5
Follow Us