AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Happy Maha Navami 2026: ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ നന്മകൾ നിറയട്ടെ; ഏവർക്കും മഹാനവമി ആശംസകൾ

Maha Navami 2026 Wishes In Malayalam: നവരാത്രി ആഘോഷങ്ങളുടെ ഒൻപതാം ദിനമായ മഹാനവമി മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗാദേവിയുടെ വിജയത്തെയും ആധ്യാത്മിക ചൈതന്യത്തെയും സ്മരിക്കുന്ന ദിനമാണ്. ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് നവരാത്രി ആഘോഷത്തിൽ ആരാധിക്കുന്നത്. അവസാന ദിവസമായ വിജയദശിമിയിൽ ആഘോഷങ്ങൾ അവസാനിക്കുന്നു. ഈ നന്മ നിറഞ്ഞ നാളുകളിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

Happy Maha Navami 2026: ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ നന്മകൾ നിറയട്ടെ; ഏവർക്കും മഹാനവമി ആശംസകൾ
പ്രതീകാത്മക ചിത്രംImage Credit source: Veena Nair/Moment/Getty Images
Neethu Vijayan
Neethu Vijayan | Updated On: 19 Oct 2026 | 12:27 PM

ആധ്യാത്മികതയുടെയും തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തിന്റെയും പ്രതീകമായ നവരാത്രി ആഘോഷങ്ങളുടെ ഏറ്റവും പവിത്രമായ ദിനങ്ങളിൽ ഒന്നാണ് മഹാനവമി. നവരാത്രി ആഘോഷങ്ങളുടെ ഒൻപതാം ദിനമായ മഹാനവമി മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗാദേവിയുടെ വിജയത്തെയും ആധ്യാത്മിക ചൈതന്യത്തെയും സ്മരിക്കുന്ന ദിനമാണ്. ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് നവരാത്രി ആഘോഷത്തിൽ ആരാധിക്കുന്നത്. അവസാന ദിവസമായ വിജയദശിമിയിൽ ആഘോഷങ്ങൾ അവസാനിക്കുന്നു. ഈ ദിവസമാണ് കുട്ടികൾ വിദ്യാരംഭം കുറിക്കുന്നത്. ഈ വർഷം ഒക്ടോബ‍ർ 20 ചൊവ്വാഴ്ച്ചയാണ് മഹാനവമി.

മഹാദേവൻ്റെ നിർദ്ദശ പ്രകാരം ദുർഗ്ഗാദേവിയായി അവതരിച്ച പാർവ്വതീദേവി ഒമ്പത് ദിവസത്തെ യുദ്ധത്തിനൊടുവിൽ മഹിഷാസുരനെ വധിച്ച ദിവസമായാണ് മഹാനവമി ആചരിക്കുന്നത്. മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഈ നന്മ നിറഞ്ഞ നാളുകളിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

ALSO READ: ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ദേവി! ഒമ്പതാം ദിവസം സിദ്ധിദാത്രി ദേവിയെ ആരാധിക്കേണ്ടതെങ്ങനെ

മനോഹരമായ മഹാനവമി ആശംസകൾ

ദുർഗ്ഗാദേവിയുടെ ദിവ്യാനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ!

മനസ്സിനും ശരീരത്തിനും ഊർജ്ജവും പ്രകാശവും നൽകി, തിന്മയുടെ എല്ലാ നിഴലുകളെയും അകറ്റാൻ ദേവീചൈതന്യം കൂടെയുണ്ടാകട്ടെ. ഏവർക്കും മഹാനവമി മംഗളങ്ങൾ!

നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ വിജയം, സമ്പത്ത്, ആയുരാരോഗ്യം എന്നിവ എന്നും നിലനിൽക്കട്ടെ. സമാധാനപൂർണ്ണമായ മഹാനവമി ആശംസിക്കുന്നു.

മഹാനവമിയുടെ ഈ പുണ്യ ദിനത്തിൽ, ദുർഗാ ദേവി നിങ്ങളെ നീതിയുടെ പാതയിലേക്ക് നടത്തട്ടെ, പ്രിയപ്പെട്ടവർക്ക് മഹാനവമി ആശംസകൾ

സരസ്വതി ദേവി സർവ ഐശ്വരങ്ങളും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ, നവരാത്രി ആശംസകൾ നേരുന്നു.

മഹാനവമിയുടെ ഈ നല്ല ദിവസത്തിൽ ദുർഗ്ഗാ ദേവി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും നീക്കി ജീവിതത്തിൽ സമാധാനവും സമൃദ്ധിയും നിറയ്ക്കട്ടെ.

ദുർഗ്ഗാദേവിയുടെ കാരുണ്യവും അനുഗ്രഹവും കൊണ്ട് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റട്ടെ, ഈ നവമി ദിനം ഏവർക്കും നന്മയുടേതും പ്രകാശത്തിന്റേതുമായി മാറുമാറാകട്ടെ

ഐശ്വര്യവും സമ്പൂർണവുമായ ഒരു മഹാനവമി ആശംസകൾ

വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും വിവേകവും നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. മഹാനവമി ആശംസകൾ

ദുർഗ ദേവിയുടെ വരവോടെ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കട്ടെ. മഹാ നവമി ആശംസകൾ

സ്വന്തം ജീവിതത്തിൽ ദുർഗ്ഗദേവിയുടെ ശക്തിയും നിശ്ചയദാർഢ്യവും ഊർജ്ജവും ഉണ്ടാകട്ടെ, മഹാ നവമി, നവരാത്രി ആശംസകൾ

English Summary:

Celebrated on the auspicious ninth day of Sharad Navratri, Maha Navami marks the grand culmination of Goddess Durga’s battle against the buffalo demon Mahishasura. Discover the most trending Maha Navami wishes, greetings, and WhatsApp status messages to share love with your family and friends.

Follow Us