AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nelliyampathy: കേരളത്തിലുണ്ട് പാവങ്ങളുടെ ഊട്ടി; ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്വപ്നയാത്രയ്ക്ക് ഇങ്ങോട്ട് പോന്നോ

Poor Man’s Ooty Nelliyampathy: നെല്ലിയാമ്പതിയിലേക്കുള്ള യാത്രയെ അവിസ്മരണീയമാക്കുന്നത് വഴിനീളെ നമ്മെ അനുഗമിക്കുന്ന മനോഹരമായ തേയില തോട്ടങ്ങളാണ്. കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾ കാണാൻ കഴിയുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്നാണ് നെല്ലിയാമ്പതി.

Nelliyampathy: കേരളത്തിലുണ്ട് പാവങ്ങളുടെ ഊട്ടി; ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്വപ്നയാത്രയ്ക്ക് ഇങ്ങോട്ട് പോന്നോ
NelliyampathyImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 07 Feb 2026 | 01:25 PM

നല്ല തണുപ്പും കോടമഞ്ഞും തേയിലത്തോട്ടങ്ങളും ആസ്വദിക്കാൻ ഒരു യാത്ര പോകണമെന്ന് നിങ്ങൾക്ക് ആ​ഗ്രഹമുണ്ടോ? എന്നാൽ ഊട്ടിയിലെ കിലോമീറ്ററുകൾ നീളുന്ന ട്രാഫിക് ബ്ലോക്കും കൊടൈക്കനാലിലെ വൻ ചിലവും ഓർത്ത് വിഷമിക്കേണ്ട. പ്രകൃതി സൗന്ദര്യം വാരിവിതറിയ പാലക്കാടിൻ്റെ മടിത്തട്ടിൽ നിങ്ങൾക്കായി ഒരു സ്വപ്നഭൂമി കാത്തിരിപ്പുണ്ട്. അതാണ് നമ്മുടെ സ്വന്തം നെല്ലിയാമ്പതി.

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയാണ് യാത്രക്കാരെ മോഹിപ്പിക്കുന്ന ആ ‘പാവങ്ങളുടെ ഊട്ടി’. നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറിത്തുടങ്ങുമ്പോൾ ഓരോ വളവിലും പുതിയ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പച്ചപ്പട്ട് വിരിച്ച തേയിലത്തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും, കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മലനിരകളും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. അഗാധമായ താഴ്വരകളും ദൂരെ കാണുന്ന പോത്തുണ്ടി ഡാമിൻ്റെ ദൃശ്യങ്ങളും നിങ്ങളുടെ ക്യാമറ കണ്ണുകൾക്ക് പുതിയ വിസ്മയിരിക്കും.

നെല്ലിയാമ്പതിയിലെ ഏറ്റവും മികച്ച കാഴ്ച്ചകൾ

പോത്തുണ്ടി ഡാം: നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുന്നതിന് മുൻപുള്ള മനോഹരമായ അണക്കെട്ടാണ് പോത്തുണ്ടി ഡാം. മൺകൊണ്ടുള്ള ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ അണക്കെട്ടാണിത്. സിമന്റും കോൺക്രീറ്റും ഉപയോഗിക്കാതെ, മണ്ണും ശർക്കരയും ചുണ്ണാമ്പും ചേർത്ത മിശ്രിതം കൊണ്ട് നിർമ്മിച്ചതിനാലാണ് ഇത് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകുന്നത്. നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതിനാൽ, ഡാം ടോപ്പിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.

ALSO READ: കേരളത്തിൻ്റെ നയാഗ്ര; കാടിൻ്റെ ഗർജ്ജനവും പ്രകൃതിയുടെ അത്ഭുതവും കാണാം

സീതാർകുണ്ട് വ്യൂ പോയിൻ്റ്: താഴ്വരയുടെ വന്യമായ ഭംഗിയും അകലെ ഒഴുകുന്ന വെള്ളച്ചാട്ടവും കാണാൻ പറ്റിയ ഇടമാണ് സീതാർകുണ്ട് വ്യൂ പോയിൻ്റ്. പുരാണവുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളും ഈ സ്ഥലത്തിന് പിന്നിലുണ്ട്. അല്പം സാഹസികവുമായ ഒരിടം കൂടിയാണിത്. വനവാസക്കാലത്ത് രാമനും ലക്ഷ്മണനും ഒപ്പം സീതാദേവിയും ഇവിടെ താമസിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഈ സമയം സീതാദേവി കുളിക്കാനായി ഉപയോഗിച്ചിരുന്ന കുളമാണ് ഇവിടുത്തെ വെള്ളച്ചാട്ടമായി മാറിയതെന്നാണ് ഐതിഹ്യം.

കേശവൻ പാറ: സിനിമകളിലും ഫോട്ടോ ഷൂട്ടുകളിലും സ്ഥിരമായി കാണാറുള്ള അതിമനോഹരമായ പാറക്കെട്ടാണ് കേശവൻ പാറ. ഇവിടെ നിന്നുള്ള സൂര്യാസ്തമയ കാഴ്ച കാണാനാണ് ഭൂരിഭാ​ഗം ആളുകളും ഇവിടേക്ക് എത്തുന്നത്. ആകാശത്ത് ചായം പൂശി സൂര്യൻ താഴ്വരയിലേക്ക് മറയുമ്പോൾ, താഴെ പോത്തുണ്ടി അണക്കെട്ടും പരിസരവും സ്വർണ്ണനിറത്തിൽ തിളങ്ങുന്നത് കാണാൻ ഒരു പ്രത്യേകതയാണ്. ചെറിയൊരു കാൽനടയാത്രയിലൂടെ വേണം പാറയുടെ മുകളിലെത്താൻ.

തേയില – ഓറഞ്ച് തോട്ടങ്ങൾ: നെല്ലിയാമ്പതിയിലേക്കുള്ള യാത്രയെ അവിസ്മരണീയമാക്കുന്നത് വഴിനീളെ നമ്മെ അനുഗമിക്കുന്ന മനോഹരമായ തേയില തോട്ടങ്ങളാണ്. മഞ്ഞണിഞ്ഞ മലനിരകളെ പശ്ചാത്തലമാക്കി ഈ തോട്ടങ്ങളിലൂടെ നടക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തെത്തിയ അനുഭൂതിയാണ് കിട്ടുന്നത്. കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾ കാണാൻ കഴിയുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്നാണ് നെല്ലിയാമ്പതി.

യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

വർഷം മുഴുവനും കോടമഞ്ഞും തണുപ്പും നിറഞ്ഞ് നെല്ലിയാമ്പതി മനോഹരമാണെങ്കിലും സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് നെല്ലിയാമ്പതി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ കൂടുതൽ സുന്ദരമാകും. പാലക്കാട് ടൗണിൽ നിന്നും നെന്മാറ വഴി ഏകദേശം 60 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ബസ്സും ടാക്സിയും ഇവിടേക്ക് ലഭ്യമാണ്. ചുരുങ്ങിയ ചിലവിൽ ഹോം സ്റ്റേകളും ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളും ഇവിടെ ലഭ്യമാണ്.

 

 

Follow Us