KSRTC Changanassery Bus Service: ചങ്ങനാശ്ശേരിയിൽ ടൗൺ സർക്കുലർ ബസ് സർവീസുമായി കെഎസ്ആർടിസി; റൂട്ടും പ്രത്യേകതകളും
Changanassery KSRTC Local Bus Service: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റി തിരികെ ഡിപ്പോയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് നഗരത്തിനുള്ളിലെ ഹ്രസ്വദൂര യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറെ പ്രയോജനകരമാകും.
നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമായി കെഎസ്ആർടിസി. ഉൾപ്രദേശങ്ങളിലേക്കുള്ള ടൗൺ സർക്കുലർ ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റി തിരികെ ഡിപ്പോയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് നഗരത്തിനുള്ളിലെ ഹ്രസ്വദൂര യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറെ പ്രയോജനകരമാകും.
ചങ്ങനാശേരി നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസി ടൗൺ സർക്കുലർ ബസ് സർവീസ് ആരംഭിച്ചത്. ഇന്നലെ രാവിലെ 9.45-ന് പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ടൗൺ സർക്കുലർ സർവീസിൻ്റെ ഉദ്ഘാടനം വിനു ജോബ് എംഎൽഎ നിർവഹിച്ചു. ബൈപാസ് റോഡിലൂടെ റെയിൽവേ സ്റ്റേഷനെയും ടൗണിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് ടൗൺ സർക്കുലർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ALSO READ: കൊച്ചിയിൽ ക്രിസ്മസ് ആഘോഷിക്കാം; ഈ ക്രിസ്മസ് എങ്ങനെ പ്ലാൻ ചെയ്യാം?
ബൈപാസ് റോഡിലൂടെ റെയിൽവേ സ്റ്റേഷനെയും ടൗണിനെയും ബന്ധിപ്പിക്കുന്നതിനാൽ ട്രെയിൻ യാത്രക്കാർക്കും നഗരത്തിലെത്തുന്നവർക്കും കുറഞ്ഞ ചെലവിൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകും. കുട്ടനാട് ഭാഗത്തുനിന്നുള്ള തിരഞ്ഞെടുത്ത ബസുകൾ വേഴയ്ക്കാട്ടുചിറ സ്റ്റാൻഡിൽ പ്രവേശിക്കുന്നതോടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.
ടൗൺ സർക്കുലർ സർവീസ്
സമയം : ദിവസവും രാവിലെ 9.45നും വൈകിട്ട് 3.30നും.
റൂട്ട്: പെരുന്നയിൽ നിന്ന് പുറപ്പെടും, ളായിക്കാട്, എസ്എച്ച് ജംക്ഷൻ, റെയിൽവേ, പാലാത്ര, മതുമൂല, വേഴയ്ക്കാട്ടുചിറ.
വേഴയ്ക്കാട്ടുചിറയിലേക്കു കെഎസ്ആർടിസി
രാവിലെ 8ന് ചമ്പക്കുളത്തുനിന്ന് പുറപ്പെട്ട് 8.55ന് പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡിലെത്തുന്ന സർവീസ്, ടൗണിലൂടെ കടന്ന് വേഴയ്ക്കാട്ടുചിറ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും.
രാവിലെ 8.05ന് പുളിങ്കുന്നുനിന്ന് പുറപ്പെടുന്ന ബസ് 8.30ന് വേഴയ്ക്കാട്ടുചിറയിൽ എത്തും.
ഉച്ചയ്ക്കു 1.30ന് പുളിങ്കുന്നുനിന്ന് പുറപ്പെടുന്ന ബസ് 2.20ന് വേഴയ്ക്കാട്ടുചിറയിൽ എത്തും.
വെഴക്കാട്ടുചിറയിൽ നിന്നുള്ള മടക്കയാത്രകൾ
മടക്കയാത്രകൾ പെരുന്ന സ്റ്റാൻഡ് വഴിയും കടന്നുപോകും. പുളിങ്കുന്നിലേക്കുള്ള ബസുകൾ രാവിലെ 9-നും, ചമ്പക്കുളത്തേക്കുള്ളവ രാവിലെ 9.10-നും വെഴക്കാട്ടുചിറയിൽ നിന്ന് പുറപ്പെടും. പൂപ്പള്ളി വഴി ചമ്പക്കുളത്തേക്കുള്ള ഉച്ചകഴിഞ്ഞുള്ള മടക്കയാത്ര ഉച്ചയ്ക്ക് 3-ന് പുറപ്പെടുമെന്ന് ചങ്ങനാശ്ശേരി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
English Summary:
KSRTC has launched its Town Circular bus service in Changanassery to streamline public transportation and improve connectivity across major hubs in the town.